പൃഥ്വിരാജിന്റെ ‘കാപ്പ’ യില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി, കാരണം അജിത് സിനിമ? ; പകരം അപര്‍ണ്ണ ബാലമുരളി
1 min read

പൃഥ്വിരാജിന്റെ ‘കാപ്പ’ യില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി, കാരണം അജിത് സിനിമ? ; പകരം അപര്‍ണ്ണ ബാലമുരളി

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ യുവ നടന്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘കാപ്പ’ യില്‍ നിന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ പിന്മാറി. തമിഴകത്തിന്റെ തല അജിത് നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ തിരക്കുകള്‍ മൂലമാണ് പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറിയത്. ഈ വിവരം മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘കാപ്പ’ യില്‍ കോട്ട മധുവായാണ് പൃഥ്വിരാജ് എത്തുന്നത്. 2021 ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഷൂട്ടിങ് മാറ്റി. ആദ്യം സിനിമ സംവിധാനം വേണു ആണെന്നാണ് തീരുമാനിച്ചത്. എന്നാല്‍ പിന്നീടുള്ള പ്രഖ്യാപനത്തില്‍ ആണ് ഷാജി കൈലാസാണ് സംവിധാനം എന്ന് പറഞ്ഞത്.

മലയാളത്തിന്റെ പ്രിയ താരങ്ങളായ ആസിഫ് അലിയും അന്ന ബെന്നും മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ അറുപതോളം അഭിനേയതാക്കളും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. കാപ്പ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഇന്ദു ഗോപാലിന്റെ പ്രശസ്ത നോവലായ ശംഖ്മുഖിയില്‍ നിന്നുമാണ്. ഈ നോവലില്‍ തിരുവനന്തപുരം നഗരത്തിലെ അധോലോകത്തെ പറ്റി പറയുന്നു. ‘കാപ്പ’ യുടെ രചന നിര്‍വഹിച്ചിരിക്കുന്നതും ഇന്ദു ഗോപനാണ്. കുര്യാക്കോസ് ദിലീഷ് നായര്‍, ജിനു വി എബ്രഹാം എന്നിവരുടെ കൂട്ടായ്മയില്‍ തുടങ്ങിയ സിനിമയാണിത്. തീയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണ് കാപ്പ.

ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസും, എഡിറ്റിംഗ് മഹേഷ് നാരായണനും, ചേര്‍ന്നു നടത്തുന്ന ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. കലാസംവിധാനം ദിലീപ് നാഥും, വസ്ത്രാലങ്കാരം സമീറ സനീഷും, ചമയം റോണക്‌സ് സേവ്യറും, സ്റ്റില്‍സ് ഹരി തിരുമലയമാണ് ചെയ്തിരിക്കുന്നത്. സഞ്ജു വൈക്കം അനില്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഡിസൈന്‍ നിര്‍വ്വഹിച്ചിട്ടുള്ളത് ഓള്‍ഡ് മങ്ക്‌സാണ്. പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ അടുത്തിടെ പുറത്തിറങ്ങിയ ‘കടുവ’ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ‘കടുവ’ യ്ക്കു ശേഷം വീണ്ടും പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന കാപ്പയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതുപോലെ തന്നെ ബിഗ് ബജറ്റ് ബ്ലെസ്സി ചിത്രമായ ആട് ജീവിതം മുതല്‍ ഒരുപാട് പൃഥ്വിരാജ് ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസിന് ഒരുങ്ങുന്നുണ്ട്.