28 Feb, 2025
1 min read

‘ബാലചന്ദ്രന്‍ ഒരു പ്രതീകമാണ്, നന്മയുടെ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ ഒരടയാളം’; മമ്മൂട്ടി ചിത്രം കയ്യൊപ്പിനെക്കുറിച്ച് കുറിപ്പ്

പ്രശസ്ത മലയാളസാഹിത്യകാരനായ അംബികാസുതന്‍ മാങ്ങാട് എഴുതി 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് കയ്യൊപ്പ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം നിര്‍മ്മിച്ചതും രഞ്ജിത്ത് തന്നെയാണ്. ഖുശ്ബു, മുകേഷ്, നീന കുറുപ്പ്, ജാഫര്‍ ഇടുക്കി, മാമുക്കോയ, അനൂപ് മേനോന്‍, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മമ്മൂട്ടി അഭിനയിച്ച മികച്ച സിനിമയാണ് കയ്യൊപ്പ്. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ […]

1 min read

“സിനിമ ഇൻഡസ്ട്രിയിൽ ഇത്രയേറെ അപ്ഡേറ്റഡായ ഒരാൾ ഉണ്ടോന്ന് സംശയമാണ്” ; മമ്മൂട്ടിയെ കുറിച്ച് ഹരി നാരായണന്റെ ശ്രദ്ധേയ പോസ്റ്റ്‌

സോണി ലിവിൽ പ്രദർശനത്തിനെത്തുന്ന വണ്ടർ വുമൺ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞ പ്രസ്താവനകൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒരു സിനിമ എങ്ങിനെയാണ് മേക്ക് ചെയ്യുന്നത് എന്ന പ്രോസസ്സിനെ കുറിച്ച് പഠിച്ചതിനുശേഷമാണ് റിവ്യൂ ചെയ്യേണ്ടത് എന്ന രീതിയിലുള്ള അഞ്ജലി മേനോന്റെ വാക്കുകൾ സൃഷ്ടിച്ച വിവാദം ചെറുതല്ല. ഈ പ്രസ്താവനയെ തള്ളിക്കൊണ്ട് പ്രതികരണവുമായി സോഷ്യൽ മീഡിയയിലും അല്ലാതെയും പലരും […]

1 min read

‘മമ്മൂക്കയെ അടുത്തറിയുമ്പോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യം നാലിരട്ടിയായേ നമുക്ക് തോന്നൂ…’; രഞ്ജിത്ത് ശങ്കര്‍

സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് രഞ്ജിത്ത് ശങ്കര്‍. 2009-ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം തന്നെ രഞ്ജിത്ത് ശങ്കറിന് പ്രശസ്തി നേടിക്കൊടുത്തു. കലാപരമായും, സാമ്പത്തികമായും വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു പാസഞ്ചര്‍. ഒരു തിരക്കഥാകൃത്തായി കലാരംഗത്ത് പ്രവേശിച്ച രഞ്ജിത്ത്, ടെലിവിഷന്‍ പരമ്പരകള്‍ക്ക് വേണ്ടിയാണ് ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. നിഴലുകള്‍, അമേരിക്കന്‍ ഡ്രീംസ് എന്നിവ ഇദ്ദേഹത്തിന്റെ തിരക്കഥയില്‍ സംപ്രേഷണം ചെയ്യപ്പെട്ട പരമ്പരകളായിരുന്നു. ആദ്യചിത്രത്തിനു ശേഷം 2011ലാണ് രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ […]

1 min read

‘ മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോഴാണ് പ്രായമൊക്കെ വെറും നമ്പര്‍ ആണെന്ന് തനിക്ക് മനസ്സിലായത്’ ; ഗ്രേസ് ആന്റണി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഇറങ്ങിയ നിമിഷം മുതല്‍ തന്നെ ചിത്രം എങ്ങനെയാണ് എന്നതായിരുന്നു പ്രേക്ഷകര്‍ ഉറ്റുനോക്കിയത്. ചിത്രം റിലീസ് ആയതോടെ മികച്ച പ്രതികരണവും ചിത്രത്തിന് കിട്ടി. വളരെ മനോഹരമായിട്ടാണ് മമ്മൂട്ടി റോഷാക്കില്‍ തന്റെ പ്രകടനം കാഴ്ചവെച്ചിരുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലറെന്നോ പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറെന്നോ ഒക്കെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചിരുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള തീവ്രവൈകാരിക സന്ദര്‍ഭങ്ങളില്‍ ഗ്രേസ് ആന്റണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. […]

1 min read

‘ആളുകള്‍ക്ക് വേണ്ടത് വെറൈറ്റി തീമില്‍ ആ പഴയ ബിലാലിനെ ആണ്, ആ സ്‌റ്റൈല്‍ സ്ലോ മോഷന്‍’; കുറിപ്പ് വൈറല്‍

മലയാളത്തിലെ ഐക്കണിക് സിനിമകളില്‍ ഒന്നായാണ് അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന സിനിമയെ വിശേഷിപ്പിക്കുന്നത്. ബിലാല്‍ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്. 2005 ലെ ഹോളിവുഡ് സിനിമയായ ഫോര്‍ ബ്രദേഴ്‌സില്‍ നിന്നും പ്രചോദം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയുമാണിത്. മലയാളത്തില്‍ മേക്കിംഗില്‍ പുതിയ രീതി അവലംബിച്ച ആദ്യ […]

1 min read

വിജയമാവര്‍ത്തിക്കാന്‍ മമ്മൂട്ടി… ; നന്‍പകല്‍ നേരത്ത് മയക്കം പുതിയ സ്റ്റില്‍ പുറത്തിറങ്ങി

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണം. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഒരു പുതിയ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തൊട്ടുമുന്‍പെത്തിയ റോഷാക്കില്‍ […]

1 min read

‘മോശം സിനിമകളുടെ ഭാഗമകരുത് എന്നൊരു നിശ്ചയദാര്‍ഢ്യം മമ്മൂട്ടി എന്ന ലെജന്‍ഡ് സ്വയം എടുത്തതായി തോന്നിയിട്ടുണ്ട്’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളികള്‍ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി സിനിമാസ്വാദകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറുകയായിരുന്നു. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ അഭിനയിക്കുകയും ഒപ്പം നിര്‍മ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകര്‍ പ്രശംസകള്‍ കൊണ്ട് മൂടി. ഇതിനിടയില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന […]

1 min read

‘ചില സിനിമകള്‍ കാണുമ്പോള്‍ ചില കഥാപാത്രങ്ങള്‍ മനസ്സില്‍ അങ്ങ് കയറി കൂടും’; മമ്മൂട്ടിയുടെ പള്ളിക്കല്‍ നാരായണനെക്കുറിച്ച് കുറിപ്പ്

പത്തേമാരിയിലെ പള്ളിക്കല്‍ നാരയണന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മലയാള സിനിമയില്‍ മറ്റൊരു നടനില്ലെന്ന് തോന്നി പോകും. അത്ര ഗംഭീരമായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം. സിനിമാരംഗത്തുള്ള പലരും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും അഭിനയത്തെയും പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. മലാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഒരു കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കല്‍ നാരായണന്‍. സലിം അഹ്മദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രം. ഗള്‍ഫ് മലയാളിയുടെ ജീവിതത്തിലേക്ക് തുറന്നുവച്ച നേര്‍ക്കാഴ്ചയായിരുന്നു സിനിമ. ഇന്ത്യയില്‍ നിന്ന് ഓസ്‌കറിനയക്കേണ്ട സിനിമകളില്‍ പത്തേമാരി ഉള്‍പ്പെട്ടിരുന്നു. സിനിമ […]

1 min read

‘പത്താംക്ലാസ്സിലെ എന്റെ ഫോട്ടോ ഇപ്പോഴും മമ്മൂക്ക സൂക്ഷിച്ച് വച്ചിട്ടുണ്ട്’; ഓര്‍മ്മകള്‍ പങ്കുവെച്ച് പൗളി വല്‍സണ്‍

അണ്ണന്‍ തമ്പി, ഗപ്പി, ലീല, മംഗ്ലീഷ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് പൗളി വല്‍സണ്‍. മലയാള സിനിമയിലെ രണ്ടാം നിര അഭിനേതാക്കള്‍ക്കിടെ അധികം അംഗീകാരങ്ങളൊന്നും തേടിയെത്താത്ത ഈ താരത്തിനെ തേടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം എത്തുകയുണ്ടായി. മരിച്ചവരുടെ നന്മകള്‍ ചൊല്ലിക്കരയുന്ന ഒരു കഥാപാത്രത്തെയാണ് ഈമയൗ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ പൗളി അവതരിപ്പിച്ചത്. മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന ചിത്രമാണ് […]

1 min read

‘എന്തൊരു സിനിമയാണിത്, ഇരുന്നിടത്ത് നിന്ന് അനങ്ങിയിട്ടില്ല’; റോഷാക്കിനെക്കുറിച്ച് മൃണാള്‍ താക്കൂര്‍

മമ്മൂട്ടിയുടെ സമീപകാല കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ ചിത്രമായിരുന്നു ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന ഏറെ നിഗൂഢതകളുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സമീര്‍ അബ്ദുളിന്റെ രചനയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ ദിനങ്ങളില്‍ത്തന്നെ ലഭിച്ചത്. രണ്ട് ദിവസം മുമ്പ് ഒടിടിയില്‍ റിലീസ് ചെയ്ത റോഷാക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ […]