Mammootty
ഇതാ വരുന്നു കേണല്‍ മഹാദേവ്; ഏജന്റില്‍ മാസ്സടിക്കാന്‍ മമ്മൂട്ടി എത്തുന്നു! കാത്തിരുന്ന് പ്രേക്ഷകര്‍
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഏജന്റ്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയും അഖില്‍ അഖിനേനിയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. അഖില്‍ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏപ്രില്‍ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും. https://www.facebook.com/watch/?v=3658568697755282 ഇന്ത്യയ്ക്ക് പുറമെ ഹംഗറിയിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. […]
‘മമ്മൂട്ടിയുടെ അച്ഛനായി രണ്ട് സിനിമകളില്‍ അഭിനയിച്ചു’; അനുഭവം തുറന്നു പറഞ്ഞ് അലന്‍സിയര്‍
മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി നടനാണ് അലന്‍സിയര്‍. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്ത് എത്തിയത്. ഇതിനോടകം തന്നെ മറക്കാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. അധികവും അച്ഛന്‍ വേഷങ്ങളും അമ്മാവന്‍ വേഷങ്ങളിലുമാണ് അലന്‍സിയറെ കാണാറുള്ളത്. ഇപ്പോഴിതാ, അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറല്‍. താന്‍ മമ്മൂട്ടിയെക്കാള്‍ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ടെന്നും അലന്‍സിയര്‍ പറയുന്നു. മമ്മൂട്ടിക്ക് നല്ല രീതിയില്‍ തന്റെ ശരീരം കാത്ത് സൂക്ഷിക്കാന്‍ അറിയാം. തനിക്കും […]
മമ്മൂട്ടിയുടെ ‘കസബ’ തമിഴ് വേര്‍ഷന്‍ ഈ മാസം റിലീസിന്
നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ ‘കസബ’ തമിഴ് ഡബ് ഈ മാസം റിലീസിന് ഒരുങ്ങുന്നു. ‘സര്‍ക്കിള്‍’ എന്നാണ് തമിഴ് വേര്‍ഷന് നല്‍കിയിരിക്കുന്ന പേര്. കേരളാ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് വലിയ വിജയം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കസബയുടെ തമിഴ് വെര്‍ഷന്‍ റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടില്‍ മാത്രമായിരിക്കും റിലീസ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ മാസം 24ന് […]
മലയാളി മറക്കാത്ത പത്ത് കഥാപാത്രങ്ങളെ പ്രഖ്യാപിച്ചു!
മലയാള സിനിമയുടെ ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത അവിസ്മരണീയ കഥാപാത്രങ്ങളെ കണ്ടെത്താന്‍ വോട്ട് ചെയ്തത് ലക്ഷക്കണക്കിന് പേര്‍. മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യ ആഗോള മെഗാ ഡിജിറ്റല്‍ ഇവന്റില്‍ ആണ് പ്രിഖ്യാപനം. കലൂര്‍ ഐ.എം.എ ഹാളില്‍ മലയാള സിനിമയുടെ അഭിമാനമായ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ നടന്ന പരിപാടിയില്‍ മലയാളിയുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന 10 കഥാപാത്രങ്ങളെ പ്രഖ്യാപിച്ചാണ് ഇവന്റിന് കൊടിയിറങ്ങിയത്. കൂടുതല്‍ വോട്ട് നേടിയ 10 കഥാപാത്രങ്ങളെയാണ് കൊച്ചിയില്‍ വെച്ച് ഇന്നലെ നടന്ന […]
“അമ്മയെ ഓർത്തു ഞാൻ അസ്വസ്ഥനാകുന്നു” പൊഖ്റാനിൽ നിന്നും കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് മോഹൻലാൽ
“പലരും പറഞ്ഞു ലാൽ രക്ഷപ്പെട്ടു എന്ന്, പക്ഷേ താൽകാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ലല്ലോ” ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ ഉണ്ടായ തീപ്പിടുത്തം വിഷപ്പുകയിൽ മുക്കിയ കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് കൊണ്ട് പൊഖ്റാനിൽ നിന്നും മോഹൻലാൽ എഴുതിയ കുറിപ്പാണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്.”ഞാനീ കുറിപ്പ് എഴുതുന്നത് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ഇരുന്നാണ്. കൊടുംചൂടാണ് എന്നതൊഴിച്ചാൽ ഇവിടെ കാറ്റും വെളിച്ചവുമെല്ലാം പ്രസന്നമാണ്; ശുദ്ധമാണ്. എന്നാൽ, അതൊന്നും ആസ്വദിക്കാൻ എനിക്കിപ്പോൾ തോന്നുന്നില്ല. കാരണം, എന്റെ അമ്മ കൊച്ചിയിലാണുള്ളത്. ബ്രഹ്മപുരത്തുനിന്നുമുള്ള വിഷപ്പുക അമ്മ […]
ബ്രഹ്മപുരത്തെ ജനങ്ങളോടുള്ള മമ്മൂട്ടിയുടെ ‘കരുതല്‍’ ചര്‍ച്ചയാവുന്നു
ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീ പിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് വിവിധ തരം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി എത്തി മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍. മമ്മൂട്ടിയുടെ നിര്‍ദേശ പ്രകാരം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം നടത്തുന്ന സൗജന്യ പരിശോധന കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. മമ്മൂട്ടിയുടെ കരുതല്‍ ഇന്ന് നിരവിധി പേര്‍ക്കാണ് സഹായമായി […]
വിഷ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാരെ ചേര്‍ത്തു പിടിച്ച് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍; നാളെ മുതല്‍ സൗജന്യ പരിശോധന
കൊച്ചി നഗരം കഴിഞ്ഞ 12 ദിവസമായി വിഷ പുക ശ്വസിക്കുകയാണ്. ഒരു പരിധി വരെ തീ അണയ്ക്കാന്‍ സാധിച്ചെങ്കിലും പൂര്‍ണ്ണമായും തീ അണയ്ക്കുക എന്നത് പറയാന്‍ പറ്റില്ല. ഇപ്പോഴിതാ, വിഷ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാരെ ചേര്‍ത്തു പിടിക്കുകയാണ് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍. ബ്രഹ്മപുരത്തേക്ക് ചികിത്സാസംഘത്തെ അയച്ചാണ് കൊച്ചിക്കാര്‍ക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ആശ്വാസമേകുന്നത്. ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവുമായി ചേര്‍ന്ന് നാളെ മുതല്‍ സൗജന്യ പരിശോധനയ്ക്ക് തുടക്കമിടും. പുക ഏറ്റവും […]
‘ഇന്ത്യയുടെ ഈ അഭിമാന വിജയത്തിന് നിങ്ങളെ നമിക്കുന്നു’; ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹന്‍ലാല്‍
ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ‘ആര്‍ആര്‍ആറി’ലെ ഗാനം ‘നാട്ടു നാട്ടു’വിന് പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഏവരും. ഇന്ത്യയ്ക്ക് ഇത്തവണം രണ്ട് ഓസ്‌കാര്‍ പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടത് ദി എലിഫന്റ് വിസ്പറേഴ്‌സ് ആണ്. ഓസ്‌കര്‍ അവാര്‍ഡ് നേട്ടത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ കലാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി നിരവധിപേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മലയാളത്തിന്റെ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിരിക്കുകയാണ്. ലോകം മുഴുവന്‍ നാട്ടു നാട്ടുവിന്റെ താളത്തിനൊപ്പം നൃത്തം […]
‘തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരം’ ; മമ്മൂട്ടി
കൊച്ചി നഗരം വിഷപുകയില്‍ വലഞ്ഞിരിക്കുകയാണ്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും പുക ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളും സംബന്ധിച്ച ചര്‍ച്ചകളുംമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ച. ആകാശത്ത് വിഷ പുക നിറഞ്ഞതോടെ കണ്ണ് നീറുന്നു, ശ്വാസം മുട്ടുന്നു എന്നെല്ലാം പറഞ്ഞു കൊണ്ട് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാധാരണക്കാരും സിനിമാ മേഖലയില്‍ ഉള്ളരും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കത്തുന്നതുവഴി ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആശങ്കകളും ഒരു വശത്തുണ്ട്. ഇപ്പോഴിതാ, നടന്‍ മമ്മൂട്ടി സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തീയും […]
ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ആദ്യ സ്ഥാനം നേടി’നന്‍പകല്‍ നേരത്ത് മയക്കം’; ഇന്ത്യയില്‍ നിന്നുള്ള ഏക സിനിമ
പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിന് ശേഷം ജനുവരി 19ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്കം’. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം തിയേറ്റര്‍ റിലീസ് ആയി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ ചിത്രത്തെ സ്വീകരിച്ചത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് […]