മലയാളി മറക്കാത്ത പത്ത് കഥാപാത്രങ്ങളെ പ്രഖ്യാപിച്ചു!
1 min read

മലയാളി മറക്കാത്ത പത്ത് കഥാപാത്രങ്ങളെ പ്രഖ്യാപിച്ചു!

മലയാള സിനിമയുടെ ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത അവിസ്മരണീയ കഥാപാത്രങ്ങളെ കണ്ടെത്താന്‍ വോട്ട് ചെയ്തത് ലക്ഷക്കണക്കിന് പേര്‍. മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യ ആഗോള മെഗാ ഡിജിറ്റല്‍ ഇവന്റില്‍ ആണ് പ്രിഖ്യാപനം. കലൂര്‍ ഐ.എം.എ ഹാളില്‍ മലയാള സിനിമയുടെ അഭിമാനമായ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ നടന്ന പരിപാടിയില്‍ മലയാളിയുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന 10 കഥാപാത്രങ്ങളെ പ്രഖ്യാപിച്ചാണ് ഇവന്റിന് കൊടിയിറങ്ങിയത്. കൂടുതല്‍ വോട്ട് നേടിയ 10 കഥാപാത്രങ്ങളെയാണ് കൊച്ചിയില്‍ വെച്ച് ഇന്നലെ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചത്.

Twitter 上的 MAMMOOTTY Movie Updates:"#Amaram(1991) - Directed By #Bharathan Sir & Written By #Lohithadas Sir. Movie Which Won #NationalAward, 3 Kerala State Film Awards & Huge Commercial Success at Boxoffice. #30YearsOfAmaram @mammukka @

ചടങ്ങില്‍ സംവിധായകരായ സിബി മലയില്‍, സിദ്ദിഖ്, സിദ്ധാര്‍ഥ് ഭരതന്‍, ജിയോ ബേബി, തരുണ്‍ മൂര്‍ത്തി, ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ലോഹിതദാസിന്റെ മകന്‍ വിജയശങ്കര്‍ ലോഹിതദാസ്, പത്തമരാജന്റെ മകന്‍ ആനന്തപദ്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. മൈജി ബി ഡി എം മാര്‍ഷല്‍, വില്ലിവൈറ്റ് ടൂത്പേസ്റ്റ് മീഡിയ മാനേജര്‍ അഭിലാഷ്, സെന്റ് പോള്‍സ് ആയുര്‍വേദ ചീഫ് കണ്‍സള്‍ടന്റ് ഡോ അശ്വതി പി എച്ച് എന്നിവരെ വേദിയില്‍ ആദരിച്ചു.

Mohanlal talks about Sethumadhavan (Kireedam) | MBIFL 2020 - YouTube

സമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരാണ് ആദ്യഘട്ടത്തില്‍ പതിനായിരത്തിലേറെ കഥാപാത്രങ്ങളില്‍ നിന്നും അഞ്ഞൂറോളം ഇഷ്ടകഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്. പിന്നീട് നടന്ന ഡിജിറ്റല്‍ വോട്ടെടുപ്പില്‍ ലക്ഷത്തിലേറെ പേര്‍ ഇഷ്ട കഥാപാത്രങ്ങള്‍ക്കായി വോട്ട് രേഖപ്പെടുത്തി. 500ലേറെ ഇഷ്ട കഥാപാത്രങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ട് നേടിയ 60 കഥാപാത്രങ്ങളിലേക്ക് ആദ്യ ഘട്ടത്തിലും, രണ്ടാം ഘട്ടത്തില്‍ 25ലേക്കും പട്ടിക ചുരുങ്ങി. ഫൈനലിലെ പോരാട്ടത്തില്‍ 25 കഥാപാത്രങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ട് നേടിയ 10 കഥാപാത്രങ്ങളില്‍ എത്തുകയായിരുന്നു.

Republishing of 1985 horror novel revives Manichithrathazhu plagiarism row | The News Minute

തെരഞ്ഞെടുത്ത പത്ത് കഥാപാത്രങ്ങള്‍ ഇവയൊക്കെയാണ്….

1. അമരം -അച്ചൂട്ടി – മമ്മൂട്ടി – 1991

2. സേതുമാധവന്‍- കിരീടം- മോഹന്‍ലാല്‍ -1989

3. ഗംഗ -മണിച്ചിത്രത്താഴ് -ശോഭന- 1993

4. ബാലന്‍ മാഷ് – തനിയാവര്‍ത്തനം – മമ്മൂട്ടി – 1987

5. നിശ്ചല്‍ -കിലുക്കം – ജഗതി – 1991

6. സത്യനാഥന്‍- സദയം- മോഹന്‍ലാല്‍ – 1992

7. തമ്പി-മൂന്നാംപക്കം- തിലകന്‍- 1988

8. പ്രസാദ്- തൊണ്ടിമുതലും ദൃക്‌സാക്ഷിയും- ഫഹദ്ഫാസില്‍ – 2017

9. ഭാനുമതി – കന്മദം- മഞ്ജു വാര്യര്‍ -1998

10. കുട്ടന്‍തമ്പുരാന്‍-സര്‍ഗം – മനോജ്‌കെ ജയന്‍ – 1992