21 Dec, 2024
1 min read

അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; കതിരവൻ ഉടൻ എത്തും

കുറച്ചു കാലമായി മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മമ്മൂട്ടി ചരിത്ര പുരുഷൻ അയ്യങ്കാളിയുടെ വേഷത്തിൽ എത്തുമോ ഇല്ലയോ എന്നത്. ഇപ്പോൾ അക്കാര്യത്തിൽ മറുപടി ലഭിച്ചിരിക്കുകയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടി തന്നെ അഭിനയിക്കും എന്നാണ് വിവരം. യുവ സംവിധായകൻ അരുൺരാജ് ആണ് മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന ‘കതിരവൻ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും അരുൺരാജ് തന്നെയാണ് നിർവ്വഹിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവർത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രശസ്ത […]

1 min read

മമ്മൂട്ടി- ​ഗൗതം മേനോൻ ചിത്രം ജൂലൈയിൽ കൊച്ചിയിൽ ആരംഭിക്കും; നായിക ആര്?

തമിഴിലെ റൊമാന്റിക് ഹിറ്റ് സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. നടൻ കൂടിയായ അദ്ദേഹം മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത മലയാളി പ്രേക്ഷകർക്ക് സന്തോഷമുള്ള കാര്യമാണ്. ഈ ചിത്രത്തിൽ മമ്മൂട്ടിയായിരിക്കും നായകനാകുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ചിത്രത്തിൽ നയൻതാര നായികയാകുമെന്നും അതല്ല, സമാന്തയാണ് മമ്മൂട്ടിയുടെ നായികയാകുന്നതെനന്നുമടക്കം റിപ്പോർട്ടുകളെത്തി. എന്നാൽ ഇവർ രണ്ടുപേരുമല്ല. മമ്മൂട്ടിയുടെ നായികയാകുന്നത് മറ്റൊരു താരമായിരിക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. മറ്റൊരു റിപ്പോർട്ട് […]

1 min read

”ദിലീപും ജയറാമും ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയാവും, എന്നാൽ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല”: ഷൈൻ ടോം ചാക്കോ

പലപ്പോഴും വ്യത്യസ്തങ്ങളായ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടാറുളള താരമാണ് ഷൈൻ ടോം ചാക്കോ. മലയാളത്തിൽ കമലിന്റെ സഹ സംവിധായകനായി തന്റെ കരിയർ ആരംഭിച്ച് ഇപ്പോൾ നായകനടനായി വെള്ളിത്തിരയിൽ തിളങ്ങുന്ന താരം കൂടിയാണ് ഷൈൻ. ഇപ്പോഴിതാ നടൻ മലയാളത്തിലെ പ്ര​ഗത്ഭരായ നടൻമാരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദിലീപും ജയറാമും ഏത് സംവിധായകന്റെ സിനിമയിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയായി മാറുമെന്നും എന്നാൽ മോഹൻലാലും മമ്മൂട്ടിയും ഏതെങ്കിലും ചിത്രത്തിൽ അഭിനയിച്ചാൽ അത് സംവിധായകന്റെ തന്നെ സിനിമയായിരിക്കുമെന്നുമാണ് […]

1 min read

വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി; ടർബോ 2ൽ വില്ലനായി മക്കൾ സെൽവം

ഭ്രമയു​ഗത്തിന് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടിച്ചിത്രമാണ് ടർബോ. വൈശാഖ്- മമ്മൂട്ടി കോമ്പോയിലിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ടർബോ. ഈ രണ്ട് ചിത്രങ്ങളേക്കാളും ഹിറ്റാവുകയാണ് ടർബോ. അതേസമയം രണ്ടാം ഭാഗത്തിനുള്ള സാധ്യതകളോടെയാണ് ചിത്രം അവസാനിച്ചത്. വിജയ് സേതുപതിയുടെ ശബ്ദത്തോടെയായിരുന്നു ചിത്രത്തിന്റെ ടെയ്ൽ എൻഡ്. ഇപ്പോഴിതാ വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജ് […]

1 min read

11 ദിവസം കൊണ്ട് ​ഗംഭീര കളക്ഷൻ; ടർബോ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മമ്മൂട്ടിക്കമ്പനി

മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. ഈ കമ്പനി ആരംഭിച്ചതിന് ശേഷം ഇതുവരെ നിർമ്മിച്ചവയിൽ വ്യത്യസ്ത ഗണത്തിൽ പെടുന്ന ചിത്രം കൂടിയാണിത്. മാസ് ആക്ഷൻ വിഭാ​ഗത്തിൽ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിർമ്മാണത്തിൽ ആദ്യമായാണ് എത്തുന്നത്. വൈശാഖിൻറെ സംവിധാനത്തിൽ, മിഥുൻ മാനുവൽ തോമസിൻറെ തിരക്കഥയിൽ മമ്മൂട്ടി നായകനാവുന്നു എന്നതായിരുന്നു ടർബോ എന്ന ചിത്രത്തിൻറെ യുഎസ്‍പി. മെയ് 23 ന് കേരളത്തിലും പുറത്തും വമ്പൻ സ്ക്രീൻ കൗണ്ടുമായി എത്തിയ ചിത്രത്തിന് മികച്ച ഓപണിം​ഗ് ആണ് ലഭിച്ചത്. ഇപ്പോഴിതാ ഏറ്റവും […]

1 min read

”ആയിരക്കണക്കിന് നടൻമാരിൽ ഒരാൾ മാത്രമാണ് ഞാൻ, ലോകാവസാനം വരെ നമ്മളെ മറ്റുള്ളവർ ഓർത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്”; മമ്മൂട്ടി

മലയാള സിനിമയുടെ മുഖമാണ് മമ്മൂട്ടിയെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. കാരണം അദ്ദേഹം ഈയിടെയായി ചെയ്യുന്ന കഥാപാത്രങ്ങൾ ലോകോത്തര തലത്തിൽ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആരും ചെയ്യാൻ മടിക്കുന്ന ​ഗ്രേ ഷേഡുകളുള്ള കഥാപാത്രങ്ങളെയെല്ലാം മമ്മൂട്ടി വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കുന്നു. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്ന് പറയുകയാണ് അദ്ദേഹം. തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ടർബോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗായി ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻ‌സർ […]

1 min read

ബോക്സോഫീസിനെ പഞ്ഞിക്കിട്ട് ജോസേട്ടായി…!!! നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ

കഴിഞ്ഞ വ്യാഴാഴ്ചയാണ് മമ്മൂട്ടി നായകനായ ടർബോ തിയേറ്ററുകളിലെത്തിയത്. ആദ്യദിവസം, കേരളത്തിൽ നിന്നു മാത്രം, 6.2 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ആദ്യ ദിനം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നുമായി 17.3 കോടി രൂപയാണ് ടർബോ നേടിയത്. ഇപ്പോഴിതാ ടർബോ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷൻ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ആകെ ടർബോ നേടിയിരിക്കുന്നത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് […]

1 min read

കനിയെയും ദിവ്യ പ്രഭയേയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും; കാനിലെ ഗ്രാൻഡ് പ്രീ നേട്ടത്തിൽ സന്തോഷമറിയിച്ച് താരങ്ങൾ

കാൻ ഫിലിം ഫെസ്റ്റിവലിൽ ​ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യക്ക് അഭിമാനമായ ‘ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്’ ചിത്രത്തെ അഭിനന്ദിച്ച് മലയാള സിനിമയിലെ നിരവധി താരങ്ങൾ രം​ഗത്തെത്തിയിരുന്നു. മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സംവിധായികയെയും നടിമാരെയും അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. സംവിധായിക പായൽ കപാഡിയയെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നാണ് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ അത്ഭുത നേട്ടമാണിതെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ‘ആൾ വി […]

1 min read

മമ്മൂട്ടിച്ചിത്രം ടർബോ പിന്നിലാക്കിയത് കമൽഹാസന്റെ ഇന്ത്യൻ രണ്ടിനെ; ഇത് അഭിമാന നേട്ടം

മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. മാസ് ആക്ഷൻ കോമ‍ഡി ജോണറിലുള്ള ഈ ചിത്രം പ്രഖ്യാപനം തൊട്ടേ പ്രേക്ഷകരുടെ ചർച്ചകളിൽ നിറഞ്ഞിരുന്നു. ഇതിനിടെ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയിൽ രണ്ടാം സ്ഥാനം ടർബോ നേടി എന്ന സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. ടീസറടക്കം പുറത്തു വിടുന്നതിനു മുന്നേ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് മുന്നോട്ട് വരുന്നത്. മേയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കമൽഹാസന്റെ ‘ഇന്ത്യൻ […]

1 min read

തിയേറ്റർ പൂരപ്പറമ്പാക്കാൻ ടർബോ ജോസ് ഉടൻ എത്തും; എത്ര മണിക്കൂർ ജോസിനെ കാണാമെന്നറിയാം…

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ടർബോ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നതു കൊണ്ട് തന്നെ ഈ സിനിമയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ മെയ് 23നാണ് തിയറ്ററുകളിൽ എത്തുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ദൈർഘ്യം സംബന്ധിച്ച വിവരം പുറത്തുവരികയാണ്. ട്രാക്കന്മാരുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ട് മണിക്കൂർ 35 മിനിറ്റാണ് ടർബോയുടെ ദൈർഘ്യം. ചിത്രത്തിന്റെ ട്രെയിലർ വൈകാതെ പുറത്തുവരും. അതോടൊപ്പം സെൻസറിം​ഗ് വിവരവും എത്തുമെന്നാണ് കരുതപ്പെടുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ […]