07 Jan, 2025
1 min read

ടെലിവിഷൻ പ്രീമിയറിനൊരുങ്ങി പ്രേമലു; പ്രമോ വീഡിയോ പുറത്ത്

നസ്‍ലെൻ- മമിത ബൈജു എന്നിവരെ പ്രധാനവേഷങ്ങളിലെത്തിച്ച് തിയേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രമാണ് പ്രേമലു. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഒടിടി റിലീസിന് ശേഷം ടെലിവിഷൻ പ്രീമിയറിന് തയ്യാറായിരിക്കുകയാണ് പ്രേമലു. ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിട്ടുള്ള പ്രൊമൊ വീഡിയോ പുറത്തുവിട്ടു. ഏഷ്യാനെറ്റിലൂടെയായിരിക്കും നസ്‍ലിന്റെയും മമിതയുടെയും പ്രേമലു ടെലിവിഷനിൽ കാണാനാകുക. എപ്പോഴായിരിക്കും സംപ്രേഷണം എന്ന് വ്യക്തമാക്കിയിട്ടില്ല. വൈകാതെ സംപ്രേഷണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രേമലു ആഗോളതലത്തിൽ ആകെ 131 കോടി രൂപയിൽ അധികം നേടി എന്നാണ് സിനിമ […]

1 min read

ആഗോള കളക്ഷനിൽ ആ നിര്‍ണായക സംഖ്യയിലേക്ക് അടുത്ത് ‘പ്രേമലു ‘

സര്‍പ്രൈസുകള്‍ ഹിറ്റുകള്‍ക്ക് മുമ്പും മലയാള സിനിമാ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സര്‍പ്രൈസുകളെയൊക്കെ മറികടക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. മമ്മൂട്ടിയുടെ ഭ്രമയുഗം എത്തിയിട്ടും പ്രേമലുവിന് തിയറ്ററുകള്‍ കുടുതല്‍ ലഭിക്കുന്നു എന്നത് വമ്പൻമാരെ ഞെട്ടിക്കുന്ന കാര്യമാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കുതിപ്പിലും പ്രേമലു തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.നാലാമാഴ്‍ചയിലും കേരളത്തില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടാൻ പ്രേമലുവിന് കഴിയുന്നുണ്ട്. ഒടുവില്‍ മറ്റൊരു നേട്ടത്തിലും പ്രേമലു എത്തിയിരിക്കകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 70 കോടി ക്ലബില്‍ നസ്‍ലെന്റെ പ്രേമലു […]

1 min read

2024ലെ ആദ്യത്തെ 50 കോടി…! ഞെട്ടിച്ച് മമിത ബൈജു; വമ്പൻ സിനിമകൾക്കൊപ്പം കട്ടയ്ക്ക് നിന്ന് പ്രേമലു

മലയാള സിനിമയിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റടിച്ചിരിക്കുകയാണ് പ്രേമലു എന്ന റൊമാന്റിക് ഡ്രാമ. അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് ഒരു സാധാരണ സിനിമയ്ക്ക് ഇത്തരത്തിലൊരു നേട്ടം സംഭവിക്കുക. മുൻവിധികളെ എല്ലാം മാറ്റി മറിച്ചുള്ള പ്രകടനമായിരുന്നു ഈ സിനിമ കാഴ്ചവെച്ചത്. വൻ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ എത്തി ഹിറ്റ് അടിച്ച ചിത്രത്തിലെ ഹൈലൈറ്റ് മമിത ബൈജു എന്ന യുവനടി തന്നെയാണ്. നസ്ലിൻ ആയിരുന്നു നടൻ. മലയാളത്തിന്റെ പുത്തൻ താരോദയങ്ങൾ എന്ന് ഏവരും നസ്ലിനെയും മമിതയെയും കുറിച്ച് വിധിയെഴുതിയ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന […]

1 min read

പ്രേമലു കുതിക്കുന്നു, ഈ വർഷത്തെ ആദ്യ 50 കോടി ക്ലബ്; തൊട്ട് പിന്നാലെ ഭ്രമയു​​ഗവും

​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രം തിയേറ്ററിൽ കുതിച്ച് മുന്നേറുകയാണ്. ‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. മമിത ബൈജുവും നസ്ലെലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്റിക് ഡ്രാമ ജോണറിലിറങ്ങിയ ‘പ്രേമലു’ 50 കോടി ക്ലബ്ബിലേക്കാണ് കാലെടുത്ത് വെച്ചിരിക്കുന്നത്. റിലീസ് ചെയ്ത് പതിമൂന്നാം ദിവസമാണ് ഈ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുന്നത്. ഈ വർഷത്തെ ആദ്യ അൻപത് കോടി ചിത്രം കൂടിയാണ് പ്രേമലു. രാഹുൽ സദാശിവൻ […]

1 min read

പ്രേക്ഷകപ്രീതി നേടി ‘പ്രണയവിലാസം; കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സൂപ്പര്‍ ശരണ്യ. അര്‍ജുന്‍ അശോകന്‍ നായകനായ ചിത്രത്തില്‍ അനശ്വര രാജന്‍, മമിത ബൈജു എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തി. എന്നാല്‍ സൂപ്പര്‍ ശരണ്യക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണ് പ്രണയ വിലാസം. പ്രണയം പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ മുരളിയാണ്. pranaya vilasam 10 Days Kerala Boxoffice Collection Update: Gross: 2.05 Cr Verdict : Below Average Still […]