22 Dec, 2024
1 min read

‘മലയാള സിനിമയുടെ വ്യവസായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ നടനാണ് മോഹന്‍ലാല്‍…! ഏറ്റവും വലിയ റിലീസുമായി വരുന്നു….’

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ ലാലേട്ടനായി മാറിയതില്‍ പിന്നില്‍ ഒരുപാട് വിജയഗാഥകളുണ്ട്. വില്ലനായി തുടക്കം. സഹനടനായി മുന്നേറ്റം. അങ്ങനങ്ങ് സൂപ്പര്‍ താരമായുള്ള വളര്‍ച്ച. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ സംഭവിച്ച മൂന്ന് പ്രധാന ഇന്‍ഡസ്ട്രി ഹിറ്റുകളിലും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം, വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പുലിമുരുകന്‍, മലയാള സിനിമയുടെ വിപണി വികസിപ്പിച്ചതില്‍ പുലിമുരുകന്റെ തുടര്‍ച്ചയാണ് മൂന്ന് വര്‍ഷത്തിന് ശേഷമെത്തിയ ലൂസിഫര്‍. വാണിജ്യപരമായി […]

1 min read

‘ചെറുപ്പമായി തുടരാനുള്ള ശാഠ്യമാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. ആ തീ ഒരുകാലത്തും അണയുകയുമില്ല’; കുറിപ്പ് വൈറല്‍

സിനിമയെ വല്ലാതെ സ്‌നേഹിച്ച്, സിനിമയ്ക്കായി സ്വയം നവീകരിച്ച്, അമ്പതു വര്‍ഷത്തിലധികമായി ആവേശത്തോടെ ഇന്നും സിനിമയെ സമീപിക്കുന്ന ഒരു നടന്‍! ശരിക്കും ഇത്തരത്തില്‍ മമ്മൂട്ടിയെ പോലെ ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയുണ്ടോ? 2022 മമ്മൂട്ടിയുടെ വര്‍ഷമെന്നു നിശംസയം പറയാം. കാരണം വ്യത്യസ്തവും പുതുമയും നിറഞ്ഞതായിരുന്നു മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളും അണിയിറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളും. എഴുപതു കഴിഞ്ഞ പ്രായത്തിലും പരീഷണത്തിനും പുതുമകള്‍ക്കും അയാള്‍ തയാറാകുന്നു. മലയാളത്തില്‍ പുതിയ സംവിധായകര്‍ക്ക് ഇത്രമാത്രം അവസരം നല്‍കിയ മറ്റൊരു നടനില്ലെന്നു പറയാം. […]

1 min read

‘സൂപ്പര്‍ സ്റ്റാറുകള്‍ക്കിടയില്‍ പൃഥ്വിരാജ് എത്രനാള്‍ നിലനില്‍ക്കുമെന്ന് കണ്ടറിയാം.. നന്ദനം സിനിമ ഇന്നാണ് ഇറങ്ങിയതെങ്കില്‍’; കുറിപ്പ് ശ്രദ്ധേയം

2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത കൃഷ്ണഭക്തയായ ബാലാമണിയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ നന്ദനം മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളിലൊന്നാണ്. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമ അരങ്ങേറ്റം. പത്തൊന്‍പതാം വയസ്സില്‍ കോളേജിലെ വേനല്‍ അവധിക്കാലത്ത് ഓസ്‌ട്രേലിയയില്‍ നിന്നും തിരുവന്തപുരത്തെ വീട്ടിലെത്തിയ പൃഥ്വിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു നന്ദനം. അവധികാലത്തിന്റെ ബോറടി മാറ്റാന്‍ അമ്മ മല്ലികാ സുകുമാരന്‍ പറഞ്ഞിട്ടായിരുന്നു രഞ്ജിത്തിനെ കാണാന്‍ പോയതും നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ എത്തുന്നത്. അഭിനയിച്ച് നോക്കിയിട്ട് കോളേജിലേക്ക് തിരിച്ചുപോകുവാനുള്ള […]

1 min read

‘സിനിമ നല്ലതാണെന്ന് അറിഞ്ഞിട്ട് പോകുന്ന ആളല്ല ഞാന്‍, സിനിമ അതിനപ്പുറത്തേക്ക് എനിക്ക് ഒരു ക്ലാസിഫിക്കേഷന്‍ ഇല്ല’ ; മമ്മൂട്ടി

മലയാളിക്കിന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു വിസ്മയമാണ്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. മലയാളക്കരയുടെ തെക്കുമുതല്‍ വടക്കുവരെ ജീവിതം മൊഴിഞ്ഞ നിരവധി കഥാപാത്രങ്ങള്‍. ശബ്ദവിന്യാസത്തിന്റെ അസാമാന്യ മെയ്വഴക്കത്തില്‍ ആ കഥാപാത്രങ്ങള്‍ തലയെടുപ്പോടെ ഇന്നും നില്‍ക്കുന്നു. ‘സിനിമക്ക് എന്നെയല്ല എനിക്കാണ് സിനിമയെ ആവശ്യം’ എന്ന് എപ്പോഴും പറയുന്ന വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ അന്‍പത്തിയെന്ന് വര്‍ഷമായി ഒരു പുതുമുഖ നടന്റെ ആവേശത്തോടെ ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹം ജൈത്രയാത്ര തുടരുകയാണ്. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ […]

1 min read

മോഹന്‍ലാല്‍ – ജീത്തുജോസഫ് ചിത്രം റാമിന് സ്റ്റണ്ട് ഒരുക്കാന്‍ ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രേറോ

ട്വല്‍ത്ത് മാനിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്. കോവിഡ് രോഗത്തെ തുടര്‍ന്നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചത്. ചിത്രം പ്രധാനമായും ലണ്ടനിലും പാരീസിലുമാണ് ചിത്രീകരിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം ഷൂട്ടിംങ് നീണ്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ റോ ഏജന്റായാണ് ചിത്രത്തില്‍ എത്തുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലോകത്താകമാനം ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ […]

1 min read

‘ദേശീയതയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് മേ ഹൂം മൂസ’ ; സുരേഷ് ഗോപി

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ സുരേഷ് ഗോപി ചിത്രമാണ് ‘മേ ഹൂം മൂസ’. സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബര്‍ അഞ്ചാം തീയതി മുതല്‍ കേരളത്തിന് പുറത്തും ആറാം തീയതി മുതല്‍ ജിസിസി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. തികഞ്ഞ രാജ്യസ്‌നേഹിയായ സൈനികന്‍ പൊന്നാനിക്കാരന്‍ മുഹമ്മദ് മൂസയായി സുരേഷ് ഗോപി നിറഞ്ഞാടുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ […]

1 min read

രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായി സുരേഷ് ഗോപി ; ‘മേ ഹൂം മൂസ’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ സുരേഷ് ഗോപി ചിത്രം കൂടിയാണ് മേ ഹൂം മൂസ. പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘മേ ഹൂം മൂസ’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരം […]

1 min read

‘ഫുള്‍ നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന റോഷാക്ക്, സൂപ്പര്‍നാച്ചുറല്‍ എലമെന്റ്‌സും പടത്തില്‍ ഉള്ളപോലെ ഒരു തോന്നല്‍’

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പോസ്റ്ററുകള്‍ പുറത്തുവിടുമ്പോള്‍ അതിനെല്ലാം താഴെ വരുന്ന കമന്റുകള്‍ ‘കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. കാത്തിരിപ്പ് നീളും തോറും ആകാംഷ കൂട്ടുന്ന സിനിമ,മമ്മൂക്ക റോഷാക്കിനായി കാത്തിരിക്കുന്നു, അടിപൊളി… മുത്ത് മമ്മൂക്ക’, എന്നെല്ലാമായിരുന്നു. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച സംശയമാണ് സോഷ്യല്‍ മീഡിയകളില്‍ […]

1 min read

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ വരുന്നു…! ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടന്‍ സുരേഷ് ഗോപി നടത്തിയത്. ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച പാപ്പന്‍ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സുരേഷ് ഗോപി നായകനാവുന്ന മറ്റൊരു ചിത്രമാണ് ഒറ്റക്കൊമ്പന്‍. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം തന്നെ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും മോഷന്‍ ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വേറിട്ടൊരു ഗെറ്റപ്പിലാണ് മാസ് ചിത്രത്തില്‍ സുരേഷ് […]

1 min read

കെജിഎഫിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമോ മോഹന്‍ലാലിന്റെ ബറോസ് ; പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 20 ഭാഷകളില്‍ ചിത്രമെത്തും

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ സ്വന്തം താരരാജാവായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ബറോസ് എന്ന ചിത്രം വൈറലാവാന്‍ കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിക്കാറുണ്ട്. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംങ് എല്ലാം തീര്‍ത്ത് ജൂലൈ 29നാണ് പാക്കപ്പ് പറഞ്ഞത്. ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. വമ്പന്‍ ബഡ്ജറ്റില് […]