22 Dec, 2024
1 min read

മലയാളത്തിലെ ആദ്യ നായിക പികെ റോസിയ്ക്ക് 120ാം ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരം

മലയാളത്തിലെ ആദ്യ വനിതാ അഭിനേതാവാണ് പികെ റോസി. 1902ല്‍ തിരുവനന്തപുരത്ത് ജനിച്ച റോസിക്ക് ചെറുപ്പകാലം മുതല്‍ തന്നെ അഭിനയത്തോട് വളരെ താല്‍പര്യം ഉണ്ടായിരുന്നു. കാലത്തിന്റെ മറവിയിലേക്ക് ആരാരും ഓര്‍ക്കാതെ ഓടിച്ചുവിട്ട ആദ്യത്തെ നായിക. അവരുടെ 120മത്തെ ജന്മദിനയാണ് ഫെബ്രുവരി 10ന്. ഇത് ഓര്‍ത്തെടുക്കുകയാണ് ഗൂഗിള്‍. അതിനായി ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. 1928ല്‍ വിഗതകുമാരനിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീയുടെ വേഷമായിരുന്നു റോസി ചിത്രത്തില്‍ അഭിനയിച്ചത്. ജെസി ഡാനിയേല്‍ സംവിധാനം ചെയ്ത […]

1 min read

‘എന്റെ ജീവിതം തീരുംമുമ്പ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരില്‍ കാണണം.. ദൂരെ നിന്നെങ്കിലും മതി’ ; മമ്മൂട്ടിയെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനില്‍ എഴുതിയ കുറിപ്പ്

അഭിനയത്തോട് കടുത്ത അഭിനിവേശവുമായി ഇറങ്ങിത്തിരിച്ച സിനിമാപാരമ്പര്യമൊന്നുമില്ലാതെ മലയാളികളുടെ മെഗാസ്റ്റാര്‍ ആയ താരമാണ് മമ്മൂട്ടി. കഠിനാധ്വാനവും അര്‍പ്പണബോധവും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവുമാണ് മമ്മൂക്കയെ ഇന്ന് മലയാള സിനിമിലെ വടവൃക്ഷമാക്കി വളര്‍ത്തിയത്. പുറമെ പരുക്കനെന്ന പട്ടമുണ്ടെങ്കിലും ഒരു വലിയ മനുഷ്യസ്‌നേഹിയാണ് അദ്ദേഹമെന്നത് മമ്മൂട്ടിയോട് അടുത്ത് അറിയാവുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. അദ്ദേഹം ചെയ്യുന്ന നന്മകള്‍ അധികം അറിയില്ലെങ്കിലും ചിലതെല്ലാം താരങ്ങള്‍ പറഞ്ഞും സഹായം ഏറ്റുവാങ്ങിയവര്‍ പറഞ്ഞും അറിയാം. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്യമായി പൊതു ഇടങ്ങളില്‍ പറയാന്‍ താല്‍പര്യമില്ലാത്ത വ്യക്തി കൂടിയാണ് […]

1 min read

‘മോഹന്‍ലാലിനൊപ്പം മലയാളം സിനിമയില്‍ അഭിനയിക്കണം’ : പ്രിയദര്‍ശനോട് ആഗ്രഹം പ്രകടിപ്പിച്ച് അക്ഷയ് കുമാര്‍

ഏറ്റവും പുതിയ ചിത്രമായ രക്ഷാബന്ധന്‍ എന്ന ചിത്രത്തിന്റെ റിലീസിന്റെയും പ്രമോഷന്റേയും തിരക്കുകള്‍ക്കിടയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴില്‍ രജനികാന്തിനൊപ്പം താന്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചുവെന്നും കന്നടയിലും അഭിനയിച്ചു കഴിഞ്ഞു ഇനി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായി ഒരു അവസരം പ്രിയദര്‍ശനോടു ചോദിക്കണമെന്നും അക്ഷയ് […]

1 min read

“എമ്പുരാന് വേണ്ടി ഞാനും കട്ട വെയ്റ്റിംഗ്” : കെജിഎഫ് നായിക ശ്രീനിധി ഷെട്ടി തുറന്നുപറയുന്നു

കെ. ജി. എഫ് എന്ന സിനിമയിലൂടെ സിനിമ മേഖലയിൽ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രീനിധി ഷെട്ടി.  റീന എന്ന കഥാപാത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച ശ്രീനിധി മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. അതേസമയം മലയാള സിനിമകളും താരത്തിന് ഏറെ ഇഷ്ടമാണ്.  തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ലൂസിഫർ ആണെന്നും, പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ താല്പര്യമുണ്ടെന്നും തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിധി.  മലയാളത്തിൽ നിന്ന് നിരവധി നല്ല ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ടെന്നും ശ്രീനിധി പറഞ്ഞു.  ഒരു […]

1 min read

മമ്മൂട്ടി എന്ന നടൻ തീർന്നു എന്ന് മറ്റുള്ളവർ വിധിയെഴുതിയപ്പോൾ അതിനെയെല്ലാം തച്ചുടച്ച് മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ / സിനിമകൾ

മലയാള സിനിമയിൽ തൻ്റെ ഇടം കണ്ടെത്താൻ ആവോളം കഷ്ടപ്പെട്ട നടനാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ തനിയ്ക്ക് ലഭിക്കുന്ന സിനിമകളും, താൻ വേഷമിടുന്ന കഥാപാത്രങ്ങളും മികച്ചതാക്കാൻ ആഗ്രഹിക്കുകയും, പരിശ്രമിക്കുകയും ചെയ്യുന്ന നടൻ കൂടിയാണ് അദ്ദേഹം. എല്ലാം നഷ്ടമായിട്ടും, മനസും, ശരീരവും ഒരുപോലെ തകർന്ന് തരിപ്പണമായ അവസ്ഥയി നിൽക്കുമ്പോഴും ഒരു മനുഷ്യനിലെ അല്ലെങ്കിൽ ഒരു നടനിലെ ശൂന്യതയെ മ്മൂട്ടിയോളം മികവുറ്റതാക്കി ഒരു നടനും ഇന്നേവരെ അവതരിപ്പിച്ചിട്ടില്ല. അത്തരം കഥാപാത്രങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതിൽ അദ്ദേഹത്തിന് ഒരു വല്ലാത്ത അഭിനയ സാമർഥ്യം തന്നെയുണ്ട്. […]

1 min read

ഒരു കാലത്ത് കൂടുതലും പുരുഷന്മാർ മാത്രം കഴിവ് തെളിയിച്ച മലയാള സിനിമ മേഖലയിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തിയ അണിയറയിലെ ഒരു പറ്റം സ്ത്രീകൾ

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ ആദ്യം നമ്മുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് നടിമാർ, സംവിധായക, നിർമാതാവ്,തിരക്കഥാകൃത്ത്,ഗായിക എന്നീ പേരുകളാണ്. അതേസമയം എണ്ണം പരിശോധിക്കുമ്പോൾ തിരക്കഥ, എഡിറ്റിങ്ങ്, ഗാനരചയിതാവ്, പ്രൊഡക്ഷൻ മാനേജർ തുടങ്ങി ഒരു വിധം എല്ലാ മേഖലയിലും സ്ത്രീകൾ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിച്ചവരാണ്. മലയാള സിനിമയിലെ അധികമാരും ശ്രദ്ധിക്കാതെ പോയ സ്ത്രീകളായ അണിയറപ്രവർത്തകർ ആരൊക്കെയെന്ന് നോക്കാം. വിജയ നിർമല അഭിനയവും, സംവിധാനവും ഒരേപോലെ കൈകാര്യം ചെയ്യുന്ന നിരവധി സ്ത്രീകൾ മലയാള സിനിമയിലുണ്ട്. മലയാളത്തിലെ ആദ്യ സംവിധായകയായിരുന്നു നടി […]

1 min read

‘ബ്രോ ഡാഡി’ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല..!! ; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്. ഹോട്ട് സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെ്തത്. സഹോദരന്റെ പ്രസരിപ്പോടെ തകര്‍ത്തഭിനയിച്ച മോഹന്‍ലാലിന്റെ അച്ഛന്‍ വേഷം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കല്യാണി പ്രിയദര്‍ശന്‍, നടി മീന, ലാലു അലക്‌സ് തുടങ്ങിയവരെല്ലാം ചിത്രത്തിലെ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു. ബ്രോ ഡാഡി താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമ അല്ല എന്നാണ് […]

1 min read

‘ജയറാം എന്നെ ഒഴിവാക്കി, കാരണം അറിയില്ല’; സൗഹൃദ തകര്‍ച്ചയെക്കുറിച്ച് രാജസേനന്‍

പതിമൂന്ന് വര്‍ഷത്തോളം നടന്‍ ജയറാമുമായി നീണ്ടു നിന്നിരുന്ന സൗഹൃദം തകര്‍ന്നതിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍. മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണ്‍, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങി ജയറാമിന്റെ കരിയറിലെ എണ്ണംപറഞ്ഞ 16 സിനിമകളാണ് രാജസേനന്റേതായി ഉണ്ടായത്. 1991ല്‍ കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിയ്ക്കുന്നത്. 2006ല്‍ പുറത്തിറങ്ങിയ രാജസേനന്റെ കനകസിംഹാസനത്തിലും ജയറാം തന്നെയായിരുന്നു നായകന്‍. പക്ഷേ, കാലം കഴിഞ്ഞപ്പോള്‍ ഇരുവരും അകാരണമായി അകന്നു. ആ സൗഹൃദ […]

1 min read

‘എനിക്കൊപ്പം നിന്നവർക്ക് സിനിമയിൽ അവസരം നഷ്‌ടമായി, കൂടെ നിൽക്കുമെന്ന് പറഞ്ഞവർ നിലപാട് മാറ്റി’: ഇതുവരെ താണ്ടിയ വിഷമങ്ങൾ പങ്കുവച്ച് നടി ഭാവന

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. എന്നാൽ കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ അത്ര സജീവമല്ല താരം. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരമിപ്പോൾ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ഭാവന തന്നെയാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്. ‘ ദ ന്യൂസ് മിനുറ്റിന് ‘ നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വ്യകത്മാക്കിയത്. മലയാളത്തിലേയ്ക്കുള്ള തിരിച്ചു വരവിൻ്റെ കാര്യം മാത്രമല്ല താരം സൂചിപ്പിച്ചത്. തൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മലയാള സിനിമ മേഖലയിലെ പല താരങ്ങളും തനിയ്ക്കൊപ്പം […]