“എമ്പുരാന് വേണ്ടി  ഞാനും കട്ട വെയ്റ്റിംഗ്” : കെജിഎഫ് നായിക ശ്രീനിധി ഷെട്ടി തുറന്നുപറയുന്നു
1 min read

“എമ്പുരാന് വേണ്ടി ഞാനും കട്ട വെയ്റ്റിംഗ്” : കെജിഎഫ് നായിക ശ്രീനിധി ഷെട്ടി തുറന്നുപറയുന്നു

കെ. ജി. എഫ് എന്ന സിനിമയിലൂടെ സിനിമ മേഖലയിൽ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രീനിധി ഷെട്ടി.  റീന എന്ന കഥാപാത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച ശ്രീനിധി മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. അതേസമയം മലയാള സിനിമകളും താരത്തിന് ഏറെ ഇഷ്ടമാണ്.  തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ലൂസിഫർ ആണെന്നും, പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ താല്പര്യമുണ്ടെന്നും തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിധി.  മലയാളത്തിൽ നിന്ന് നിരവധി നല്ല ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ടെന്നും ശ്രീനിധി പറഞ്ഞു.  ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

തനിയ്ക്ക് മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ കൂടെ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും , താൻ പൃഥ്വിരാജിനെ ബാംഗ്ലൂരിൽ വെച്ച് കണ്ടിട്ടുണ്ടെന്നും, ഞങ്ങളുടെ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിന് പൃഥ്വിരാജ് വന്നപ്പോളാണ് അദ്ദേഹത്തെ കണ്ടതെന്നും, അദ്ദേഹം വെരി സ്വീറ്റ് ആൻഡ് ലവ്‌ലി പേഴ്‌സൺ ആണെന്നും ശ്രീനിധി പറഞ്ഞു. താൻ ലൂസിഫറിൻ്റെ വലിയ ഫാനാണെന്നും, അദ്ദേഹത്തോട് സൂചിപ്പിച്ചിരുന്നു. ലൂസിഫർ 2 നു വേണ്ടിയുള്ള മാരക വൈയിറ്റിങ്ങിൽ ആണെന്ന്. തിയേറ്ററിൽ പോയാണ് താൻ ലൂസിഫർ കണ്ടതെന്നും, ലൂസിഫർ 2 അതിൻ്റെ വർക്കിലാണെന്നും ചിത്രം റിലീസ് ചെയ്യാൻ ആയിട്ടില്ലെന്നുമാണ് പൃഥ്വിരാജ് പറഞ്ഞതെന്ന് ശ്രീനിധി പറഞ്ഞു.

ചാർളി സിനിമ കണ്ട അനുഭവത്തെക്കുറിച്ചും, ശ്രീനിധി തുറന്നു പറഞ്ഞിരുന്നു. താൻ ആദ്യം കണ്ട ദുൽഖർ സൽമാൻ്റെ സിനിമ ചാർളിയാണെന്നും, ആ സിനിമ തനിയ്ക്ക് ഒത്തിരി ഇഷ്ടമായെന്നും, ഒരു നടനെന്ന നിലയിൽ തനിയ്ക്ക് ദുൽഖറിനെ വളരെ ഇഷ്ടമാണെന്നും ശ്രീനിധി കൂട്ടിച്ചേർത്തു. തൻ്റെ എല്ലാ ഹോസ്റ്റൽ സുഹൃത്തുക്കളെയും ചാർളി കാണാൻ നിർബന്ധിച്ചിരുന്നെന്നും അവർ പറഞ്ഞു. തനിയ്ക്ക് മലയാളം സിനിമകളോട് നല്ല താൽപര്യമുണ്ടെന്നും, നിരവധി നല്ല സിനിമകൾ മലയാളത്തിൽ നിന്ന് പുറത്തിറിങ്ങുന്നുണ്ടെന്നും.

മലയാളികൾ തരുന്ന സ്നേഹത്തിന് തനിയ്ക്ക് ഒരുപാട് നന്ദിയുണ്ടെന്നും, അങ്ങനെ പറയുവാനുള്ള കാരണം താൻ മലയാളം സംസാരിക്കുന്ന ചെറിയ ക്ലിപ്പുകൾ ഒരുപാട് പേർ ഷെയർ ചെയ്‌ത്‌ കണ്ടത് ഏറെ സന്തോഷം തോന്നിയെന്നും ശ്രീനിധി പറഞ്ഞു. കോബ്രയാണ് ശ്രീനിധിയുടെ ഇനി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. വിക്രം നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളിയായിട്ടാണ് ശ്രീനിധി ഷെട്ടി എത്തുന്നത് എന്നൊരു പ്രത്യേകത കൂടെയുണ്ട്.