malayalam cinema
ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പൃഥ്വിയും ഫഹദും ആദ്യമായി ഒന്നിക്കുന്നു!? ; തിരക്കഥ ശ്യാം പുഷ്ക്കരന്റെ വക
സംവിധായകൻ, നടൻ, നിർമാതാവ്, എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന സിനിമ വ്യക്തിത്വമാണ് ദിലീഷ് പോത്തൻ. ഇങ്ങനെയൊക്കെയാണെങ്കിലും ഇദ്ദേഹത്തിന് ഏറെ ഇഷ്ടം സംവിധാനം ചെയ്യാനാണ്. മൂന്നു സിനിമകളാണ് ദിലീഷ് പോത്തൻ ഇതിനോടകം സംവിധാനം ചെയ്തിട്ടുള്ളത്. 2016 – ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരമാണ് ആദ്യ ചിത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഈ മൂന്നു ചിത്രങ്ങളിലും നായകനായി എത്തിയത് യുവ നടൻ ഫഹദ് ഫാസിലായിരുന്നു. ഈ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഒരു റിയലിസ്റ്റിക് തരംഗംതന്നെ സൃഷ്ട്ടിച്ച […]
“മലയാളത്തിൽ നെപ്പോട്ടിസം കൂടിവരുന്നു എന്നതിനോട് തനിയ്ക്ക് യോജിക്കാൻ കഴിയില്ല” : നിലപാട് വ്യക്തമാക്കി സിജു വിത്സൺ
മലയാളികൾക്കും, പ്രത്യേകിച്ച് യുവാക്കൾക്കും ഒരുപോലെ പ്രിയപ്പെട്ട സംവിധയകന്മാരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ. 2010 – ല്‍ പുതുമുഖ താരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയ താരമാണ് സിജു വില്‍സണ്‍. അതേസമയം അല്‍ഫോണ്‍സ് പുത്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരത്തിലെ ജോണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിജു വില്‍സണെ ആളുകൾ കൂടുതലായി ശ്രദ്ധിക്കുവാൻ തുടങ്ങുന്നത്. പിന്നീട് അങ്ങോട്ട് നിരവധി കഥാപാത്രങ്ങളിലൂടെ സിജു വിത്സൺ മലയാളത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു. […]
“80കൾ മുതൽ 2022 വരെ.. ഒരൊറ്റ അയ്യർ.. ഒരേയൊരു മമ്മൂട്ടി..”; സിബിഐ സീരീസ് നാൾവഴികൾ
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5-ാം പതിപ്പ്. ലോകത്തിലെ തന്നെ വളരെ സവിശേഷതകളുള്ള ചിത്രമാണിത്. ഒരു സിനിമയ്ക്ക് അഞ്ചാം പതിപ്പ് ഉണ്ടാവുക, അതില്‍ ഒരേ നടന്‍ തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കുക, ഒരേ സംവിധായകനും തിരക്കഥാകൃത്തും അണിയറയില്‍ പ്രവര്‍ത്തിക്കുക തുടങ്ങി നിരവധി വിശേഷണങ്ങള്‍ ചിത്രത്തിനുണ്ട്. മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ 5 ദ ബ്രയ്ന്‍ എന്നാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. സിബിഐ സീരീസിലെ എല്ലാ ചിത്രങ്ങളും […]
ദൃശ്യം, രാജാവിന്റെ മകന്‍, ഏകലവ്യന്‍, ദേവാസുരം. . . മമ്മൂട്ടിയുടെ കയ്യില്‍ നിന്നും വഴുതിപ്പോയ ഹിറ്റുകള്‍ ഏറെ!
മലയാള സിനിമയിലെ പകരക്കാരനില്ലാത്ത നടനാണ് മമ്മൂട്ടി. അദ്ദേഹം ഇന്നോളം ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് എല്ലാക്കാലത്തും മുതല്‍ക്കൂട്ടാണ്. പ്രായത്തെ വെല്ലുന്ന അഭിനയ പാടവം കൊണ്ട് അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കാന്‍ എല്ലാക്കാലത്തും സംവിധായകരും പ്രൊഡ്യൂസര്‍മാരും തയ്യാറാണ്. ന്യൂഡല്‍ഹി, കൗരവര്‍, ബിഗ് ബി, ധ്രുവം തുടങ്ങിയ ചിത്രങ്ങളിലായി അന്താരാഷ്ട്ര നിലവാരമുള്ള അഭിനയ മുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടി മലയാളിയ്ക്ക് സമ്മാനിച്ചത്. പക്ഷേ ചില ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും ഈ മഹാപ്രതിഭയുടെ കയ്യില്‍ നിന്നും വഴുതിപ്പോയിട്ടുണ്ട്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് […]
“സുവർണ്ണ നിമിഷം”; മോഹൻലാൽ ആരാധകർക്ക് രോമാഞ്ചം നൽകി നടൻ സൂര്യയുടെ വാക്കുകൾ
തമിഴ് സിനിമകളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായകനാണ് സൂര്യ. താരത്തിന് തമിഴിലെന്ന പോലെ മലയാളത്തിലും വലിയൊരു ആരാധക പ്രവാഹം തന്നെയുണ്ട്. കേരളത്തിൽ സൂര്യ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണുന്നതിനും, ഫോട്ടോ എടുക്കുന്നതിനുമായി നിരവധി ആളുകൾ എത്താറുണ്ട്. പ്രേക്ഷകരുടെ ഇഷ്ട നായകനായ സൂര്യയുടെ പുതിയ ചിത്രമായ ‘എതർക്കും തുനിന്തവൻ’ പടത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരം കൊച്ചിയിലെത്തിയിരുന്നു. താരത്തെ ഒരു നോക്ക് കാണുന്നതിനായി നിരവധി പേർ കൊച്ചിയിൽ തടിച്ചു കൂടിയിരുന്നു. സിനിമ ലോകത്തെ ഉയർന്ന പദവിയിലിരിക്കുന്ന […]