23 Jan, 2025
1 min read

ആവേശം ടിക്കറ്റ് ബുക്കിങ്ങിലും; ഇതുവരെ വിറ്റുപോയ സംഖ്യയിൽ കണ്ണ്തള്ളി അണിയറപ്രവർത്തകർ

മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ട്രെയിലറും അടുത്തിടെ പുറത്തിറങ്ങിയതോടെ ആരാധകർ ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലാണ്. വാലിബനായി മോഹൻലാൽ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്. മാത്രമല്ല, മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. മണിക്കൂറുകൾക്കുള്ളിൽ വാലിബന്റെ ടിക്കറ്റുകൾ പ്രതീക്ഷിച്ചതിനപ്പുറമാണ് ആരാധകർ ബുക്ക് ചെയ്‍തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് എണ്ണം ഒരു ലക്ഷം കവിഞ്ഞു എന്നാണ് ബുക്ക് മൈ […]

1 min read

‘മോഹൻലാലിന്റെ വാലിബൻ പാർട് ടു ഇറങ്ങുമോ?’; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണമറിയാം

നേര് എന്ന മോഹൻലാൽ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രേക്ഷകർ ഉറ്റ് നോക്കുന്ന മലയാള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് വാലിബന്. പതിവ് എൽജെപി ചിത്രങ്ങളിലെ മാജിക് വാലിബനിൽ പതിൻമടങ്ങ് കൂടുതലായി കാണാമെന്ന പ്രതീക്ഷയലാണ് എൽജെപി- മോഹൻലാൽ ആരാധകർ. അതുകൊണ്ട് ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ ചെറിയ അപ്ഡേറ്റുകൾ പോലും ആരാധകർ ആഘോഷമാക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മോഹൻലാലും എൽജെപിയും. […]

1 min read

കേരളത്തിനേക്കാൾ ഒരു ദിവസം മുൻപേ വാലിബൻ ആ രാജ്യത്തെത്തും; ആവേശത്തോടെ ആരാധകർ

സിനിമാലോകം ഒന്നടങ്കം മലൈക്കോട്ടൈ വാലിബന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. വൻ ഹൈപ്പോടെയാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം പ്രദർശനത്തിനെത്തുന്നത്. ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വാലിബൻ കാനഡയിൽ ഇന്ത്യയേക്കാൾ ഒരു ദിവസം മുന്നേ കാണാനാകും എന്നാണ് റിപ്പോർട്ട്. മലൈക്കോട്ടൈ വാലിബൻ ഒരു തെന്നിന്ത്യൻ സിനിമയുടെ വലിയ റിലീസായിരിക്കും കാനഡയിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. കാനഡിയൽ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയിൽ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയർ സംഘടപ്പിക്കുന്നുണ്ട് […]

1 min read

മോഹൻലാലിന്റെ ശബ്ദത്തിൽ വാലിബനിലെ റാക്ക് ​ഗാനം; പത്ത് ലക്ഷത്തിന് മീതെ കാഴ്ചക്കാർ

ലിജോ ജോസ് പെല്ലിശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന വാലിബൻ എന്ന ചിത്രത്തിലെ പുതിയ ​ഗാനത്തിന് വൻ വരവേൽപ്പ്. ചിത്രത്തിലെ രണ്ടാമത്തെ ​ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ പാടിയ ‘റാക്ക്’ എന്ന ​ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ പിഎസ് റഫീഖ് തന്നെയാണ് ​ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ​ഗാനം ഒരുക്കിയത്. എന്തായാലും മോഹൻലാലിന്റെ ശബ്ദത്തിലെത്തിയ ആഘോഷ​ഗാനം ആരാധകരുടെ മനം കവരുകയാണ്. യൂട്യൂബിൽ സം​ഗീതത്തിൽ‌ ട്രെൻഡിങ്ങായിരിക്കുകയാണ് ​ഗാനം. പത്ത് ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം റാക്ക് ​ഗാനം […]

1 min read

”മലൈക്കോട്ടൈ വാലിബന്‍”….. മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റില്‍

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്തായിരിക്കും സിനിമയുടെ പേര്, കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. ഇപ്പോഴിതാ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘മലൈക്കോട്ടൈ വാലിബന്‍’ എന്നാണ് ചിത്രത്തിന്റെ […]