21 Jan, 2025
1 min read

”ഇതാണോ.. ഇതാണോ മോഹൻലാൽ”, കൗതുകത്തോടെ അമ്മൂമ്മ; ‘പോരുന്നോ എന്റെ കൂടെയെന്ന്’ മോഹൻലാൽ

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിനിടെ ലൊക്കേഷനിൽ നടന്ന ഒരു രസകരമായ സംഭവമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലെ ചിത്രത്തിൻറെ സെറ്റിൽ മോഹൻലാലിനെ കാണാൻ എത്തിയ ഒരു അമ്മൂമ്മയും മോഹൻലാലും സംസാരിക്കുന്ന വീഡിയോയാണ് ഇത്. മോഹൻലാൽ എവിടെ എന്ന് ചോദിച്ച് കൊണ്ട് വന്ന അമ്മൂമ്മയ്ക്ക് കാറിൽ മടങ്ങാൻ ഒരുങ്ങുന്ന മോഹൻലാലിനെ കാണിച്ച് കൊടുക്കുകയും മോഹൻലാലും അമ്മൂമ്മയും കെട്ടിപ്പിടിക്കുന്നതും തുടർന്ന് പോരുന്നോ എൻറെ കൂടെ എന്ന് അമ്മൂമ്മയോട് മോഹൻലാൽ […]

1 min read

‘ബിഗ് ബി’ തീം സോംഗില്‍ കാരവാനില്‍ നിന്നിറങ്ങി മമ്മൂട്ടി ; കാതല്‍ ലൊക്കേഷന്‍ വീഡിയോ വൈറല്‍

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. സിനിമയുടെ ബോര്‍ഡുകളും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധ നേടുകയുണ്ടായി. മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും പുറത്തു വന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് ആരാധകര്‍ […]

1 min read

പോലീസ് ഓഫീസറായി മമ്മൂട്ടിയുടെ പരകായ പ്രവേശം കണ്ട് ആവേശഭരിതരായി അണിയറ പ്രവർത്തകർ; വീഡിയോ വൈറൽ

ഈ വർഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ അനവധിയാണ്. അവയുടെ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. അത്തരത്തിൽ പ്രേക്ഷ ശ്രദ്ധ നേടിയ ഒന്നാണ് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ജൂലൈ 10 – ന് എറണാകുളത്ത് വെച്ചായിരുന്നു നടത്തിയത്. ഇതൊരു ത്രില്ലർ ചിത്രമാണ്. ഒരു പോലീസ് ഓഫീസറുടെ കഥാപാത്രമാണ് മെഗാസ്റ്റാർ അവതരിപ്പിക്കുന്നത്.   എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് പിന്നീട് […]

1 min read

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മെഗാമാസ് എന്‍ട്രി നടത്തി മമ്മൂട്ടി ; പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആരംഭിച്ചു

മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജൂലൈ 10നായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്. പൂയംകുട്ടിയിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വണ്ടിപെരിയാറും ചിത്രത്തിന്റെ ലൊക്കേഷനാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രീകരണത്തിനായി ലൊക്കേഷനില്‍ എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്. ചിത്രത്തില്‍ പോലീസുകാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പോലീസ് വേഷത്തിലെത്തുന്നുവെന്നത്‌കൊണ്ട് തന്നെ ആരാധകര്‍ വന്‍ ആകാംഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം […]

1 min read

ഗോവയില്‍ ഡയറക്ടര്‍ മോഹന്‍ലാല്‍ ഓണ്‍ ഡ്യൂട്ടി ; വൈറലായി ‘ബറോസ്’ ലൊക്കേഷന്‍ വീഡിയോ

മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. 2019 ഏപ്രിലില്‍ ആയിരുന്നു ബറോസ് എന്ന സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ അപ്‌ഡേഷനുകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ഗോവയില്‍ ചിത്രീകരണം പുരോഗമിക്കുന്ന […]