23 Jan, 2025
1 min read

സിനിമകൾ പലത് വന്നിട്ടും തകരാതെ ദുൽഖറിന്റെ ആ റെക്കോർഡ്…!! ആര് തകർക്കും ??

തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ പോയി ആരാധകരെ സൃഷ്ടിക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധ്യമായൊരു കാരണമാണ്. അത്തരത്തിൽ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച് താരമൂല്യം ഉയർത്തി മുന്നേറുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ കുഞ്ഞിക്കയെ അറിയാത്ത നോർത്ത് ഇന്ത്യക്കാർ കുറവായിരിക്കും. സീതാരാമം, ചുപ് തുടങ്ങിയ സിനിമകൾ ഇറങ്ങിയശേഷമാണ് ദുൽഖറിന് നോർത്ത് ഇന്ത്യയിലും ആരാധകർ വർധിച്ചത്. മമ്മൂട്ടിയുടെ പേര് കളയാനാണോ സിനിമയിലേക്ക് വന്നതെന്ന ചോദ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കരിയർ പടുത്തുയർത്തി സ്വന്തമായി ഒരു പേരും സ്ഥാനവും ഇന്ത്യൻ സിനിമയിൽ […]

1 min read

‘കൊത്ത’യെ വീഴ്ത്തി ‘ലിയോ’; റെക്കോർഡ് പ്രീ- സെയിൽ….!!

വിജയ് നായകനാകുന്ന ലിയോ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൻ ഹൈപ്പാണ് വിജയ്‍യുടെ ലിയോയ്‍ക്കുള്ളത്. വിദേശത്തടക്കം നിരവധി ഫാൻസ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും തമിഴ്‍നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല.ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്.  കേരളത്തിലടക്കം ഇന്ന് രാവിലെ മുതൽ ആരംഭിച്ച ടിക്കറ്റ് വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും വലിയ തോതിൽ ക്യുവും തിരക്കും അനുഭവപ്പെടുന്നുണ്ട്. ആദ്യ ദിനം തന്നെ അമ്പരപ്പിക്കുന്ന കളക്ഷനാണ് ലിയോ നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കേരളത്തി‍ൽ […]

1 min read

കിംഗ് ഓഫ് കൊത്തിയെ “തള്ളി തോൽപ്പിച്ചിട്ടില്ല”, ഉപദ്രവിക്കരുത് : പ്രമോദ് വെളിയനാട്

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത. വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിലാഷ് ജോഷി ആയിരുന്നു. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ ചിത്രം പക്ഷേ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു. തിയറ്ററുകളില്‍ ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് 29 ന് ആയിരുന്നു. ഒടിടി റിലീസിന് ശേഷം ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ […]

1 min read

ദുൽഖർ സൽമാൻ തീ…!! ‘കിംഗ് ഓഫ് കൊത്ത ഇഷ്‍ടപ്പെട്ടു’ : ഒമർ ലുലു

ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. തിയേറ്ററുകളിൽ സിനിമ സാമ്പത്തികമായി വിജയം കണ്ടില്ലെങ്കിലും ഒ. ടി. ടി റിലീസ് വന്നതോട് സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. അതിലും വിമര്‍ശനങ്ങളാണ് അധികം. ഇപ്പോഴിതാ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.  കിംഗ് ഓഫ് കൊത്ത കണ്ടെന്നും ഇഷ്ടപ്പെട്ടെന്നുമാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദുല്‍ഖര്‍ എന്ന് എഴുതിയതിന് ശേഷം അഗ്നിയുടെ സിംബലും […]

1 min read

‘കണ്ണന്‍ ഭായിയെ ഇങ്ങേര് കൊന്നേനെ’; കിംഗ് ഓഫ് കൊത്തയിലെ കലിപ്പന്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്ത കഴിഞ്ഞ ദിവസമാണ് ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് കിങ് ഓഫ് കൊത്ത സ്ട്രീം ചെയ്യുന്നത്. തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇന്‍ഷ്യല്‍ കളക്ഷന് പുറമെ ബോക്‌സ്ഓഫീസില്‍ മറ്റൊരു ചലനം സൃഷ്ടിക്കാന്‍ സാധിക്കാതെ പോയി. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. വലിയ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ […]

1 min read

കേരള ബോക്‌സ്ഓഫീസ് 2023 കളക്ഷനില്‍ ദുല്‍ഖര്‍ രണ്ടാമന്‍ ; മുന്നില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍

കഴിഞ്ഞകുറച്ച് ദിവസങ്ങളായി സിനിമ കളക്ഷനെക്കുറിച്ചും അതില്‍ ഒന്നാമതായിട്ടുള്ള സിനിമാ താരം ആര്, സിനിമ ഏതാണെന്നുള്ള ചോദ്യങ്ങളെല്ലാമാണ് സോഷ്യല്‍ മീഡിയയയില്‍ ചര്‍ച്ചാവിഷയം. ഇതില്‍ മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ ഒന്നാമത് എന്നുള്ള ചോദ്യങ്ങളാണ് ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയകളില്‍ പരക്കുന്നത്. കളക്ഷന്റെ കണക്കുകളാണ് ഇപ്പോള്‍ ഒരു സിനിമയുടെ വിജയം തന്നെ നിര്‍ണയിക്കുക. റിലീസിന് എത്രയാണ് ഒരു ചിത്രം സ്വന്തമാക്കുന്നത് എന്നത് അതിന്റെ കുതിപ്പില്‍ നിര്‍ണായകവുമാണ്. കേരളത്തില്‍ 2023ല്‍ റിലീസ് ദിവസ കളക്ഷനില്‍ ഒന്നാമത് എത്താന്‍ മലയാളത്തില്‍ നിന്നുള്ള സിനിമയ്ക്ക് സാധിച്ചില്ല […]

1 min read

ഒടിടിയിൽ അച്ഛനും മകനും തമ്മിൽ ഏറ്റുമുട്ടൽ ….! സ്ട്രീമിംഗിൽ ആര് ജനപ്രീതി നേടും?

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സിനിമാ മേഖലയ്‌ക്ക് കിട്ടിയ ആശ്വാസമായിരുന്നു ഒടിടി പ്ലാറ്റ് ഫോം. തീയേറ്ററുകൾ എന്ന് തുറക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത പശ്ചാത്തലത്തിൽ സിനിമകൾ ആളുകളിലേക്ക് എത്തിക്കാൻ ആകെയുള്ള മാർഗമായിരുന്നു ഒടിടി പ്ലാറ്റ് ഫോമുകൾ. ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഒരു പുതിയ വരുമാന സ്രോതസ് കൂടിയാണ് തുറന്നുകൊടുത്തത്. തിയറ്റര്‍ കളക്ഷനും സാറ്റലൈറ്റ് റൈറ്റുമായിരുന്നു മുന്‍പ് ഒരു സിനിമയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. മ്യൂസിക് റൈറ്റ്സ് അടക്കം അല്ലറ ചില്ലറ തുക വേറെയും. എന്നാല്‍ […]

1 min read

‘ദുല്‍ഖറിന്റെ കരിയര്‍ പ്ലാനിങ്ങില്‍ സംഭവിച്ച വന്‍ പിഴവാണ് കിംഗ് ഓഫ് കൊത്ത’ : കുറിപ്പ് വൈറല്‍ 

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് […]

1 min read

‘കിംഗ് ഓഫ് കൊത്ത’ ചിത്രീകരണത്തിനിടെ എത്ര തവണ പരുക്കേറ്റു? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ദുല്‍ഖര്‍

ഭാഷാഭേദമന്യേ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് ദുല്‍ഖര്‍. തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്. ഇതിനെല്ലാം ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ എത്തുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. പ്രഖ്യാപനം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ […]

1 min read

‘നിങ്ങളുടെ സീന്‍ നേരത്തെ തീര്‍ത്താല്‍ സെറ്റില്‍ കറങ്ങിയടിക്കാം’; ‘കിംഗ് ഓഫ് കൊത്ത’ സെറ്റിലെ ഫോട്ടോകള്‍ പങ്കുവെച്ച് ദുല്‍ഖര്‍

ഭാഷാഭേദമന്യേ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് ദുല്‍ഖര്‍. തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്. ഇതിനെല്ലാം ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ എത്തുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. പ്രഖ്യാപനം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ […]