ദുൽഖർ സൽമാൻ തീ…!! ‘കിംഗ് ഓഫ് കൊത്ത ഇഷ്‍ടപ്പെട്ടു’ : ഒമർ ലുലു

ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. തിയേറ്ററുകളിൽ സിനിമ സാമ്പത്തികമായി വിജയം കണ്ടില്ലെങ്കിലും ഒ. ടി. ടി റിലീസ് വന്നതോട് സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. അതിലും വിമര്‍ശനങ്ങളാണ് അധികം. ഇപ്പോഴിതാ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.  കിംഗ് ഓഫ് കൊത്ത കണ്ടെന്നും ഇഷ്ടപ്പെട്ടെന്നുമാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദുല്‍ഖര്‍ എന്ന് എഴുതിയതിന് ശേഷം അഗ്നിയുടെ സിംബലും ഒമര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.

കിം​ഗ് ഓഫ് കൊത്തയിൽ രണ്ടു വ്യത്യസ്ഥ ഗെറ്റപ്പുകളിലായാണ് എത്തുന്നത്. കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചാണ് സിനിമയിൽ പറയുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത എന്ന ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്.  ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ട ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ,ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ, പ്രസന്ന, ശാന്തി കൃഷ്ണ, അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.  ഛായാഗ്രഹണം നിമീഷ് രവി, ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം രാജശേഖർ, തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ ഡയലോഗിനാണ് ഏറ്റവുമധികം വിമർശങ്ങൾ ഉയരുന്നത്. ചിത്രത്തിനെതിരെയും ട്രോളുകളും വരുന്നുണ്ട്. രാജുവിനെ പ്രകോപിപ്പിക്കാതെ ഇരിക്കുക എന്നതാണ് ജീവൻ നിലനിർത്താനുള്ള ഏകവഴി എന്ന ഡയലോഗാണ് ഏറ്റവും കൂടുതൽ ട്രോളുകളിൽ നിറയുന്നത്.

Related Posts