കോടികളുടെ കളക്ഷനുമായി കുതിപ്പ് തുടർന്ന് “കണ്ണൂർ സ്ക്വാഡ്”
1 min read

കോടികളുടെ കളക്ഷനുമായി കുതിപ്പ് തുടർന്ന് “കണ്ണൂർ സ്ക്വാഡ്”

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. വലിയ ഹൈപ്പില്ലാതെയായിരുന്നു റിലീസ്. എന്നാല്‍ റിലീസിന് കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷന്‍ മികച്ചതായിരുന്നു. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുന്ന സിനിമകളാണ് അടുത്ത കാലത്തായി മലയാളത്തില്‍ ഉണ്ടാകുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റി നേടി പ്രദര്‍ശനം തുടരുകയാണ്. കണ്ണൂര്‍ സ്ക്വാഡിന്റെ ഓരോ ദിവസത്തെയും കളക്ഷനില്‍ വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ സ്‍ക്വാഡ് 8.60 കോടിയാണ് കളക്ഷൻ കേരളത്തില്‍ നേടിയിരിക്കുന്നതെന്നാണ് ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടി ബോക്സ് ഓഫീസില്‍ മികച്ച തുടക്കമിട്ടപ്പോള്‍ രണ്ടാം ദിവസം 2.75 കോടിയും മൂന്നാം ദിവസം 3.45 കോടിയുമായി കളക്ഷൻ ഉയര്‍ന്നു. കനത്ത മഴയിലും മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുവെന്നത് വമ്പൻ വിജയത്തിന്റെ സൂചനയാണ്. വൻ റിലീസ് അല്ലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചുകൊണ്ടിരിക്കുന്നത് വമ്പൻ കളക്ഷനാണ് എന്നതാണ് പ്രത്യേകത. മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ ചിത്രം കണ്ണൂര്‍ സ്‍ക്വാഡ് വിജയം ഉറപ്പിച്ചിരിക്കുന്നു. സംവിധാനം റോബി വര്‍ഗീസ് രാജാണ്. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയായിരിക്കുന്നു. കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം വേഫെറര്‍ ഫിലിംസ് ആണ്.

കണ്ണൂര്‍ സ്‍ക്വാഡില്‍ ജോര്‍ജ് മാര്‍ട്ടിനെന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മമ്മൂട്ടിക്കൊപ്പം മറ്റ് നടൻമാരില്‍ മിക്കവരുടെയും കഥാപാത്രങ്ങള്‍ വ്യക്തിത്വമുള്ളവരാണ് എന്നത് കണ്ണൂര്‍ സ്‍ക്വാഡിന്റെ പ്രത്യേകതയുമാണ്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചതുപോലെ ഉത്തരേന്ത്യയില്‍ ഒരു കേസ് അന്വേഷണത്തിനു പോകുന്ന നായകന്റെയും സംഘത്തിന്റെയും കഥ പറയുന്ന ചിത്രമായ കണ്ണൂര്‍ സ്‍ക്വാഡ് എന്തായാലും ത്രില്ലിംഗ് തന്നെയാണ്.