“ഒരു ഹിറ്റ് സിനിമയ്ക്ക് കിട്ടുന്നത് 20 കോടി, 100 കോടി ക്ലബ്ബില്‍ കേറീന്ന് പറയുന്നത് തള്ളല്ലേ”

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയില്‍ പുതുവഴി വെട്ടി നടന്നയാള്‍. സിനിമയിലെ ഒറ്റയാള്‍ പേരാളി എന്നാണ് സന്തോഷ് പണ്ഡിറ്റ് സ്വയം വിശേഷിപ്പിക്കാറുള്ളത്. അഭിനയം, കഥ, തിരക്കഥ, സംഗീതം, സംഭാഷണം, സംവിധാനം, നിര്‍മ്മാണം എന്നിങ്ങനെ എല്ലാം സ്വന്തമായി ചെയ്ത് സിനിമയെടുക്കുന്ന ആളാണ് അദ്ദേഹം. സമൂഹ മാധ്യമങ്ങളില്‍ അടക്കം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്ന സിനിമാക്കാരന്‍ കൂടിയാണ് സന്തോഷ് പണ്ഡിറ്റ്.

എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ സ്വന്തം സിനിമകളുമായി മുന്നോട്ട് പോവുകയാണ് സന്തോഷ്. മുഖ്യധാര സിനിമകളുടെ ഭാഗമായിട്ട് അല്ലെങ്കിലും ഒരു അരികിലൂടെ സന്തോഷ് പണ്ഡിറ്റും വഴി നടക്കുന്നുണ്ട്. ഇപ്പോഴിതാ ബോക്‌സ് ഓഫീസ് കണക്കുകളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 100 കോടി ക്ലബ്ബില്‍ സിനിമ കേറീന്ന് പറയുന്നത് ഓക്കേ വെറും തള്ളല്ലേ എന്നാണ് ഉദാഹരണ സഹിതം സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെ

ഒരു സെന്ററില്‍ 200 ആള് അല്ലെങ്കില്‍ 150 ആള്. നാല് ഷോ 800 ആളുകള്‍. ഒരുദിവസം 800 ആളുകളല്ലേ സിനിമ കാണുന്നത്. 100 സെന്ററില്‍ ആണെങ്കില്‍ 80,000. അതിപ്പോള്‍ 300 സെന്ററില്‍ ആണെങ്കില്‍ രണ്ട് ലക്ഷത്തി നാല്പതിനായിരം. 100 രൂപ ആവറേജ് കൂട്ടുകയാണെങ്കില്‍ രണ്ട് കോടി നാല്പത് ലക്ഷം. ആ ദിവസത്തെ ഒരു സീറ്റ് പോലും പെന്റിം?ഗ് ആകരുത് എന്നാലെ ഇത് കറക്ട് ആകൂ. നാലാമത്തെ ആഴ്ച ഇവര്‍ ഒടിടിയ്ക്ക് കൊടുക്കുന്നുണ്ട്. പല സെന്ററുകളിലും 200 സീറ്റ് പോലും ഇല്ല. അപ്പോള്‍ ഒരു ദിവസത്തെ കളക്ഷന്‍ മൂന്നരക്കോടിയോളം ഒക്കെ എങ്ങനെ വരും. ആദ്യത്തെ മൂന്ന് ദിവസം കഴിഞ്ഞ് അടുത്ത ദിവസം തിയറ്ററില്‍ പോയാല്‍ അവിടെ എത്ര ആളുണ്ടെന്ന് മനസിലാകും.

 

100 കോടി കളക്ട് ചെയ്യണമെങ്കില്‍ 65 ലക്ഷം പേര്‍ കാണണം. കേരളത്തിലെ മൊത്തം സിനിമാ പ്രാന്തന്മാര്‍ കണ്ടാല്‍ പോലും അത് കിട്ടില്ല. അതും നാലാഴ്ച കഴിഞ്ഞ് ഒടിടിയില്‍ വരുന്ന സിനിമ. ഞാന്‍ പറയുന്നത് വേണമെങ്കില്‍ വിശ്വസിക്കാം.. ഒരു ഹിറ്റ് സിനിമയ്ക്ക് ഇവിടെ കിട്ടുന്നത് 20 കോടിയാണ്. നല്ല സൂപ്പര്‍ ഹിറ്റാകുന്ന ചിത്രത്തിന് ലഭിക്കുന്നത് 50 കോടിയാണ്. സൂപ്പര്‍- ഡ്യൂപ്പര്‍ ഹിറ്റുകളായ ബാഹുബലി പോലുള്ള സിനിമകള്‍ക്ക് കിട്ടുന്നത് 76 കോടിയാണ്. മലയാള സിനിമയുടെ കാര്യമൊന്നും ഞാന്‍ പറയുന്നില്ല. അപ്പോള്‍ ഇവിടെ പറയുന്നത് മുഴുവന്‍ തള്ളല്ലേ. കലയെ ഇഷ്ടപ്പെടുന്നവന്‍ എന്തിനാണ് ഇങ്ങനെ തള്ളിമറിക്കുന്നേ. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു സന്തോഷിന്റെ പ്രതികരണം.

Related Posts