21 Jan, 2025
1 min read

വെളുപ്പിലാണോ സൗന്ദര്യം?’; അവതാരകനെ തിരുത്തി തന്മയ

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ തന്മയ, നാട്ടിലും സ്‌കൂളിലും മിന്നുംതാരമാണ്. പുരസ്‌കാരവഴിയിലൂടെ സിനിമാമോഹങ്ങളെക്കുറിച്ച് പ്രതീക്ഷകളോടെ വാചാലയാകുകയാണ് ഈ കൊച്ചുമിടുക്കി. തന്മയ സോളിനെ വെല്ലുന്ന മറ്റ് പ്രകടനങ്ങളുണ്ടായിരുന്നില്ലെന്നും കുട്ടികളുടെ ചിത്രമെന്ന നിലയില്‍ എന്‍ട്രി കിട്ടിയ സിനിമകളില്‍ നിന്ന് മാത്രമായിട്ടല്ല ബാലതാരത്തെ പരിഗണിച്ചത്, എല്ലാ ചിത്രങ്ങള്‍ പരിഗണിച്ചാലും കുട്ടികളുടെ വിഭാഗത്തില്‍ തന്മയയെ വെല്ലുന്ന പ്രകടനം ഉണ്ടായിരുന്നില്ലെന്നും ജൂറി അംഗം പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബോഡി ഷെയ്മിങ് […]

1 min read

ഒടുവിൽ… ഞാൻ പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഇതാ എത്തിയിരിക്കുന്നു! മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച സന്തോഷത്തിൽ രേവതി

‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രേവതി. ഇപ്പോഴിതാ മികച്ച നടിക്കുള്ള 52 – മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം. ‘ഭൂതകാലം’ എന്ന സിനിമയാണ് രേവതിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിക്കൊടുത്തത്. ആശ എന്ന കഥാപാത്രത്തെയാണ് രേവതി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷൈൻ നിഗത്തെയും രേവതിയെയും കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭൂതകാലം. ഒ. ടി. ടി. റിലീസായെത്തിയ ചിത്രത്തിലെ […]

1 min read

വിജയ് ബാബുവിനെ ആദ്യം പിന്തുണച്ചും പിന്നീട് അതിൽ ഖേദം പ്രകടിപ്പിച്ചും നടൻ സുമേഷ് മൂർ

താൻ അവളോടൊപ്പം അല്ല അവനോടൊപ്പം ആണെന്ന നിലപാട് തിരുത്തി നടൻ സുമേഷ് മൂർ. ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശമാണതെന്നും ആ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും മൂര്‍ പറഞ്ഞു. ഇതോടെ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയെ അധിക്ഷേപിച്ച പരാമര്‍ശം പിന്‍വലിച്ചിരിക്കുകയാണ് നടന്‍. വളരെ മോശം സ്റ്റേറ്റ്‌മെന്റായി പോയി അതെന്നും അത് തീർത്തും ആണ്‍കാഴ്ചപ്പാടിലുള്ള നിലപാടുമാണ് അതെന്നും മൂർ ആവർത്തിച്ചു. എന്നാൽ അതിനെ പിന്തുണയ്ക്കുന്ന ആള്‍ക്കാരുണ്ട്. അതും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് മൂർ ചൂണ്ടിക്കാട്ടി. അവനൊപ്പം എന്ന് പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് കൂടി നോക്കേണ്ടതുണ്ടെന്നും […]

1 min read

സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും 

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയേഴ്സും ജൂനിയേഴ്സും ഒരുപോലെ മത്സരിക്കുകയാണ്. ആരാകും മികച്ച നടൻ മികച്ച നടി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അച്ഛനും മക്കളും വരെ നേർക്കുനേർ മത്സരരംഗത്ത് ഉണ്ട് എന്നതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ആവേശം കൂട്ടുന്നു. ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും മത്സരിക്കുമ്പോൾ  ഇത്തവണത്തെ അവാര്‍ഡ് നിർണയവും അതുപോലെ പ്രയാസം ആയിരിക്കും. വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി  […]