22 Jan, 2025
1 min read

കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനൊരുങ്ങി കലാഭവൻ ഷാജോണിന്റെ ഇതുവരെ…

അനിൽ തോമസ് സംവിധാനം ചെയ്ത് കലാഭവൻ ഷാജോൺ പ്രധാന വേഷത്തിലെത്തിയ ഇതുവരെ എന്ന ചിത്രം കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. 30 പ്രമുഖ ഓഡിയോ വിഷ്വൽ പ്രൊഡക്ഷൻ രാജ്യങ്ങളിൽ നിന്നുള്ള 30 അസോസിയേഷനുകളുള്ള ഒരു സംഘടനയാണ് 1933ൽ പ്രാപല്യത്തിൽ വന്ന എഫ്ഐഎപിഎഫ് (ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻസ്). യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ഇതുവരെ എന്ന ചിത്രം മൂവി മാജിക്കിന്റെ ബാനറിൽ ഡോ. ടൈറ്റസ് പീറ്ററാണ് നിർമ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ തയാറാക്കിയത് […]

1 min read

“ഡയലോഗ് കാണാതെ പറഞ്ഞ് എങ്ങനെയുണ്ട് ലാലേട്ടാ എന്ന് ചോദിച്ചപ്പോൾ ഇനി അഭിനയിക്ക് എന്നായിരുന്നു പറഞ്ഞത്” ; കലാഭവൻ ഷാജോൺ

മിമിക്രി വേദികളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് കലാഭവൻ ഷാജോൺ. തുടക്കകാലത്ത് നിരവധി കോമഡി വേഷങ്ങൾ ചെയ്ത താരം പിന്നീട് വില്ലൻ വേഷങ്ങൾ ചെയ്തും ഞെട്ടിക്കുകയായിരുന്നു. ഇന്ന് സംവിധാനത്തിൽ പോലും തന്റെ സാന്നിധ്യം അറിയിച്ച ഷാജോൺ മലയാള സിനിമയിൽ നിറസാന്നിധ്യമായി മാറിയിരിക്കുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം ക്യാരക്ടർ റോളുകളിലൂടെ കയ്യടി നേടുകയാണ് ഇപ്പോൾ. കലാഭവൻ ഷാജോണിന്റെ കരിയറിലെ തന്നെ ബ്രേക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ദൃശ്യം. ഈ […]

1 min read

“ഓടിച്ചിട്ട് ഇടിച്ചോ ഞാൻ ഷൂട്ട്‌ ചെയ്യാം എന്ന് ക്യാമറമാൻ പറഞ്ഞു, ഒന്നും നോക്കണ്ട നല്ല ചാമ്പ് ചാമ്പിക്കോ എന്ന് ജിത്തു ജോസഫും പറഞ്ഞു” : ഷാജോൺ തുറന്നുപറയുന്നു

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ചിത്രമാണ് ദൃശ്യം എന്ന ചിത്രം. കലാഭവൻ ഷാജോൺ എന്ന നടന്റെ കരിയറിൽ വളരെയധികം വഴിത്തിരിവ് സൃഷ്ടിച്ച ഒരു ചിത്രം കൂടിയായിരുന്നു ദൃശ്യം. ദൃശ്യത്തിലെ സഹദേവൻ എന്ന പോലീസ് കഥാപാത്രത്തിലൂടെയാണ് വില്ലൻ കഥാപാത്രങ്ങളിലേക്ക് ഒരു തുടക്കം കുറിക്കുന്നത്. അത് വരെ അധികമാരും വലിയതോതിൽ ശ്രദ്ധിച്ചിരുന്നില്ല ഷാജോൺ എന്ന നടനെ എന്നതാണ് സത്യം. എന്നാൽ അതിനുശേഷം മികച്ച രീതിയിൽ അഭിനയിക്കാൻ അറിയാമെന്നും ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രം ആണെന്നും കാണിച്ചു തരികയായിരുന്നു ഷാജോൺ. […]

1 min read

“ചേട്ടാ ഞാന്‍ അഭിനയം നിര്‍ത്തുകയാ, എന്നെക്കൊണ്ട് ഇതൊന്നും സാധിക്കില്ല” : തൻ്റെ മുന്നിൽ കണ്ട അനുഭവം പറഞ്ഞ് നടൻ കലാഭവൻ ഷാജോൺ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. താന്‍ ഒരിക്കൽ സിനിമാഭിനയം നിര്‍ത്താന്‍ പോകുകയാണെന്ന് ഉണ്ണി മുകുന്ദന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കലാഭവൻ ഷാജോണ്‍. തനിയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും, അഭിനയം നിര്‍ത്താന്‍ പോകുകയാണെന്നും കരഞ്ഞുകൊണ്ട് ഉണ്ണി പറഞ്ഞിരുന്ന സന്ദർഭത്തെ ഓർമിച്ചെടുക്കുകയാണ് കലാഭവൻ ഷാജോണ്‍. മേപ്പടിയാന്‍ സിനിമയുടെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കലാഭവന്‍ ഷാജോണിൻ്റെ വെളിപ്പെടുത്തൽ . ഉണ്ണി മുകുന്ദനൊപ്പം സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ ഷാജോണും അവതരിപ്പിച്ചിരുന്നു. ”ഒരുപാട് […]