“ഓടിച്ചിട്ട് ഇടിച്ചോ ഞാൻ ഷൂട്ട്‌ ചെയ്യാം എന്ന് ക്യാമറമാൻ പറഞ്ഞു, ഒന്നും നോക്കണ്ട നല്ല ചാമ്പ് ചാമ്പിക്കോ എന്ന് ജിത്തു ജോസഫും പറഞ്ഞു” : ഷാജോൺ തുറന്നുപറയുന്നു
1 min read

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ചിത്രമാണ് ദൃശ്യം എന്ന ചിത്രം. കലാഭവൻ ഷാജോൺ എന്ന നടന്റെ കരിയറിൽ വളരെയധികം വഴിത്തിരിവ് സൃഷ്ടിച്ച ഒരു ചിത്രം കൂടിയായിരുന്നു ദൃശ്യം. ദൃശ്യത്തിലെ സഹദേവൻ എന്ന പോലീസ് കഥാപാത്രത്തിലൂടെയാണ് വില്ലൻ കഥാപാത്രങ്ങളിലേക്ക് ഒരു തുടക്കം കുറിക്കുന്നത്. അത് വരെ അധികമാരും വലിയതോതിൽ ശ്രദ്ധിച്ചിരുന്നില്ല ഷാജോൺ എന്ന നടനെ എന്നതാണ് സത്യം. എന്നാൽ അതിനുശേഷം മികച്ച രീതിയിൽ അഭിനയിക്കാൻ അറിയാമെന്നും ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രം ആണെന്നും കാണിച്ചു തരികയായിരുന്നു ഷാജോൺ.

ക്ലൈമാക്സിലെ ഫൈറ്റ് സീൻ ഒക്കെ ഏതൊരു പ്രേക്ഷകനും ആവേശത്തോടെ മാത്രം കാണാൻ സാധിക്കുന്ന ഒന്നാണ്. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഇയാൾക്ക് ഒന്ന് കൊടുത്താൽ നന്നായിരുന്നു എന്ന് ഏതെങ്കിലും ഒരു പ്രേക്ഷകൻ ആഗ്രഹിച്ചാൽ അവിടെ ഒരു നടന്റെ വിജയം ആണെന്നതാണ് സത്യം.
ഇപ്പോൾ തന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ക്യാൻ മീഡിയ ചാനലിനു നൽകിയ അഭിമുഖത്തിൽ ഷാജോൺ. ലാലേട്ടനേ ആണ് ഇടിക്കേണ്ടതും ചവിട്ടേണ്ടതും. ഞാൻ ക്യാമറ കയ്യിലെടുക്കും. നിങ്ങൾ ഏതു വഴി വേണമെങ്കിലും ഓടിച്ചിട്ട് ഇടിച്ചോ ഞാൻ ഷൂട്ട് ചെയ്യും എന്ന് ക്യാമറാമാൻ പറഞ്ഞു. ഒന്നും നോക്കേണ്ട നല്ല ചാമ്പ് ചാമ്പിക്കോ എന്ന് ജിത്തു ജോസഫ് പറഞ്ഞു. എനിക്ക് പേടിയായി ലാലേട്ടന് അത് മനസ്സിലാവും.

പുള്ളി പുലിയല്ലേ. ലാലേട്ടൻ നമ്മുടെ തോളിൽ കൈയ്യിട്ട് എന്താ മോനെ എന്ന് ചോദിച്ചു വേറെ തമാശകളും കഥകളുമൊക്കെ പറഞ്ഞു. അപ്പോൾ നമ്മൾ കൂളാകും.ലാലേട്ടൻ മോനെ അവിടെ നിന്ന് നടന്നു വന്നിട്ട് ഇവിടെ ചവിട്ടണം, ഒന്ന് ചവിട്ടിക്കെ എന്ന് പറഞ്ഞു. ഞാൻ ചവിട്ടി. ഇത്രേ ഉള്ളു മോനെ എന്ന് ലാലേട്ടൻ പറഞ്ഞു.
പിന്നെ ആശ ശരത് വന്നു. റിഹേഴ്സൽ നോക്കാം എന്ന് പറഞ്ഞു. സഹദേവ എന്ന് വിളിച്ചു, ഉടനെ യെസ് മേഡം എന്നു പറഞ്ഞ് ലാലേട്ടനെ ചവിട്ടി. അപ്പോഴേക്കും സഹദേവൻ നിലത്ത് കിടന്നു.

ലാലേട്ടൻ പിടിച്ചെഴുന്നേൽപ്പിച്ചു. ആ സമയത്ത് ലാലേട്ടൻ ശരിക്കും ബലം ഉപയോഗിച്ചിരുന്നു. എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ലാലേട്ടൻ പറഞ്ഞു മോനെ നീ ശരിക്കും പോലീസുകാരൻ ആണെങ്കിൽ ഒറ്റ കേസ് മതി പിരിച്ചുവിടാൻ എന്ന്. പിന്നെയും ഷൂട്ടിന് വേണ്ടി ലാലേട്ടൻ ചവിട്ടാൻ പറഞ്ഞു. ചവിട്ടിയ പാട് വരണം എന്നൊക്കെ പറഞ്ഞു പറഞ്ഞു ചവിട്ടിപ്പിച്ചതാണെന്ന് ഷാജോൺ പറയുന്നുണ്ടായിരുന്നു.