സൂപ്പർ ഹിറ്റ് ചിത്രം പ്രമാണിക്ക് ശേഷം ബി. ഉണ്ണികൃഷ്ണൻ – മമ്മൂട്ടി കൂട്ടുകെട്ട്! മെഗാസ്റ്റാർ ത്രില്ലർ പോലീസ് ചിത്രം ഷൂട്ടിംഗ് പുരോഗമിക്കുന്നു
1 min read

സൂപ്പർ ഹിറ്റ് ചിത്രം പ്രമാണിക്ക് ശേഷം ബി. ഉണ്ണികൃഷ്ണൻ – മമ്മൂട്ടി കൂട്ടുകെട്ട്! മെഗാസ്റ്റാർ ത്രില്ലർ പോലീസ് ചിത്രം ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഈ വർഷം ഒട്ടനവധി ചിത്രങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. അവയെല്ലാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അടുത്തിടെ ബി. ഉണ്ണികൃഷ്ണൻ – മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ചിത്രത്തിന്റെ സെറ്റിൽ നിന്നും അണിയറ പ്രവർത്തകർ പങ്കുവെച്ച ഈ വീഡിയോ ആരാധകരിൽ ഏറെ ആവേശമാണ് ഉണർത്തിയത്. കഥാപാത്രമായുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഒരു പോലീസ് ഓഫീസന്റെ കഥാപാത്രമാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കൂടാതെ ഇതൊരു ത്രില്ലർ ചിത്രം കൂടിയാണ്. ഉദകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – ഉണ്ണികൃഷ്ണൻ കൂട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2010 – ൽ പുറത്തിറങ്ങിയ ‘പ്രമാണി’ എന്ന ചിത്രത്തിന് ശേഷം ഇതേ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇപ്പോഴിതാ വീണ്ടും ഈ ചിത്രത്തിന്റെ വാർത്തകൾ മീഡിയകളിൽ തരംഗമാവുകയാണ്. മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ടൈറ്റിലും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരു വലിയ പ്രഖ്യാപനം ചിത്രത്തെപ്പറ്റി ചിങ്ങം ഒന്നിന് ഉണ്ടാകും എന്ന് മാത്രമാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

ഈ പ്രഖ്യാപനം ആരാധകരിൽ വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. ജൂലൈ 10ന് എറണാകുളത്ത് വെച്ചായിരുന്നു ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് പിന്നീട് പൂയംകുട്ടിയിലേക്ക് മാറ്റിയിരുന്നു. വണ്ടിപ്പെരിയാറും സിനിമയുടെ ലൊക്കേഷനാണ്. സ്നേഹ, അമലാ പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. വില്ലനായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. ഇദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിങ്ങനെ ഒട്ടനവധി താരനിരകളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാൽ നായകനായെത്തിയ ‘ആറാട്ട്’ എന്ന സിനിമയ്ക്ക് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത് എന്നാണ് ഈ മമ്മൂട്ടി ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.