“ചേട്ടാ ഞാന്‍ അഭിനയം നിര്‍ത്തുകയാ, എന്നെക്കൊണ്ട് ഇതൊന്നും സാധിക്കില്ല” : തൻ്റെ  മുന്നിൽ കണ്ട അനുഭവം പറഞ്ഞ് നടൻ കലാഭവൻ ഷാജോൺ
1 min read

“ചേട്ടാ ഞാന്‍ അഭിനയം നിര്‍ത്തുകയാ, എന്നെക്കൊണ്ട് ഇതൊന്നും സാധിക്കില്ല” : തൻ്റെ മുന്നിൽ കണ്ട അനുഭവം പറഞ്ഞ് നടൻ കലാഭവൻ ഷാജോൺ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. താന്‍ ഒരിക്കൽ സിനിമാഭിനയം നിര്‍ത്താന്‍ പോകുകയാണെന്ന് ഉണ്ണി മുകുന്ദന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കലാഭവൻ ഷാജോണ്‍. തനിയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും, അഭിനയം നിര്‍ത്താന്‍ പോകുകയാണെന്നും കരഞ്ഞുകൊണ്ട് ഉണ്ണി പറഞ്ഞിരുന്ന സന്ദർഭത്തെ ഓർമിച്ചെടുക്കുകയാണ് കലാഭവൻ ഷാജോണ്‍. മേപ്പടിയാന്‍ സിനിമയുടെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കലാഭവന്‍ ഷാജോണിൻ്റെ വെളിപ്പെടുത്തൽ . ഉണ്ണി മുകുന്ദനൊപ്പം സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ ഷാജോണും അവതരിപ്പിച്ചിരുന്നു.

”ഒരുപാട് സന്തോഷമുണ്ട്.  ഉണ്ണി മുകുന്ദനൊപ്പം വളരെ കുറച്ച് സിനിമകളിലേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. ഞാന്‍ ഉണ്ണിയെ ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത് ഞങ്ങള്‍ ഒരുമിച്ച് ഒരു അമേരിക്കന്‍ ഷോയ്ക്ക് പോയപ്പോഴാണ്. അവിടെ വെച്ചാണ് ഉണ്ണി മുകുന്ദന്‍ എന്താണ് എന്നുള്ളത് ഞാന്‍ ശരിക്കും മനസിലാക്കുന്നത്. നല്ലൊരു സുഹൃത്ത്, നല്ലൊരു മനുഷ്യന്‍. ഞങ്ങളൊരുമിച്ച കുറേ സ്റ്റേജുകളില്‍ പാട്ടും ഡാന്‍സും സ്‌കിറ്റുമായി അടിപൊളിയായി തകര്‍ത്ത മാസമായിരുന്നു.

എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം കാണുന്ന ഉണ്ണിയെ ഒരു ദിവസം വളരെ മൂഡ്ഓഫായി ഞാന്‍ കാണാനിടയായി. പരിപാടി കഴിഞ്ഞതതിന് ശേഷം ഉണ്ണിയുടെ അടുത്തുപോയി എന്താണ് കാര്യമെന്ന് ഞാൻ അന്വേഷിച്ചു. അപ്പോൾ ഉണ്ണി എന്നോട് പറഞ്ഞത് ചേട്ടാ ഞാൻ അഭിനയം നിർത്താൻ പോവുന്നു എന്നായിരുന്നു. എന്തുപറ്റി എന്ന് തിരിച്ച് ചോദിച്ചപ്പോൾ, എനിയ്ക്ക് അഭിനയിക്കാനൊന്നും അറിയാന്മേല ചേട്ടാ, ഞാന്‍ അഭിനയം നിര്‍ത്താന്‍ പോവാ, എന്ന് ഉണ്ണി എന്നോട് പറഞ്ഞു. അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്ത ദിവസമായിരുന്നു. അതിൻ്റെ പേര് ഇപ്പോൾ ഞാൻ പറയുന്നില്ല. ആ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും അത്ര നല്ല അഭിപ്രായം ലഭിച്ചിരുന്നില്ല. സത്യത്തിൽ ഉണ്ണി അതിൻ്റെ വിഷമത്തിലായിരുന്നു. സത്യത്തിൽ ഉണ്ണിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു.”

അന്ന് ഉണ്ണിയോട് തിരിച്ചൊന്നും പറയാൻ എനിയ്ക്ക് സാധിച്ചിരുന്നില്ല. പക്ഷേ ഇന്ന് എനിയ്ക്ക് പറയാൻ കഴിയും. അടങ്ങാത്ത സ്വപ്‌നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെയായി സിനിമയ്ക്ക് പിറകെ നടക്കുന്ന എല്ലാവര്‍ക്കും ഒരു ഇന്‍സ്പിരേഷനാണ് യഥാർത്ഥത്തിൽ ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ എന്ന സിനിമ ഒരുപാട് കാര്യങ്ങള്‍ അച്ചീവ് ചെയ്തു. മേപ്പടിയാന്‍ എന്ന സിനിമ ഒരുപാട് കാര്യങ്ങള്‍ അച്ചീവ് ചെയ്തു. അതിനെക്കാളൊക്കെ എന്നെ സന്തോഷിപ്പിക്കുന്നത് ഉണ്ണി അതിൻ്റെ പിറകെ ഓടിനടന്ന് എത്തിപ്പിടിച്ച വിജയമാണിതെന്നും ,” കലാഭവന്‍ ഷാജോണ്‍ കൂട്ടിച്ചേർത്തു.

ഉണ്ണി മുകുന്ദൻ നായകനായി എത്തി യ മേപ്പടിയാൻ ജനുവരി 14നായിരുന്നു റിലീസ് ചെയ്തത്.
ഉണ്ണി മുകുന്ദന് പുറമേ സൈജു കുറുപ്പ്, അജു വര്‍ഗീസ്, മാമുക്കോയ, അഞ്ജു കുര്യന്‍, രമേഷ് കോട്ടയം, കലാഭവന്‍ ഷാജോണ്‍, ആര്യ, നിഷ സാരംഗ് എന്നിവരും മേപ്പടിയാനില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.