‘ആ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപറ്റങ്ങളോട് എന്താണ് പറയേണ്ടത്?’ : അതിശക്തമായി പ്രതികരിച്ച് സുരേഷ് ഗോപി
1 min read

‘ആ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപറ്റങ്ങളോട് എന്താണ് പറയേണ്ടത്?’ : അതിശക്തമായി പ്രതികരിച്ച് സുരേഷ് ഗോപി

ലയാളി പ്രേക്ഷകരുടെ പ്രിയ താരവും രാജ്യസഭാ എംപിയുമാണ് സുരേഷ് ഗോപി. ബിജെപി നേതാവ് കൂടിയായ അദ്ദേഹം കഴിഞ്ഞ ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു. ഒരു നടനെന്നതില്‍ ഉപരി മികച്ച ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. രാഷ്ട്രീയവും കുടുംബവും സിനമയും ഒന്നിച്ച് കൊണ്ട് പോകുന്ന ആളാണ് സുരേഷ് ഗോപി. തന്റെ മുന്നില്‍ സഹായം അഭ്യര്‍ത്ഥിച്ച് കൈനീട്ടി വരുന്നനരെയൊന്നും അദ്ദേഹം വെറുംകയ്യോടെ മടക്കി വിടാറില്ല. ശരിയെന്ന് തോന്നുന്നത് എവിടെയാണെങ്കിലും തുറന്ന് പറയുന്ന സുരേഷ് ഗോപിയ്ക്ക് നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. എംപി ആയതിന് ശേഷം വാര്‍ത്തകളില്‍ മിക്കപ്പോഴും തന്നെ അദ്ദേഹം ഇടംപിടിക്കാറുമുണ്ട്.

കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്ത സംഭവം വിവാദമായിരുന്നു. മേല്‍ ശാന്തിമാര്‍ ഇത്തരത്തില്‍ തുക വാങ്ങുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനതെരിരെ രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ചില വക്രബുദ്ധികളാണ് അതിന് നേരെ വന്നിരിക്കുന്നതെന്നും എന്നാല്‍ അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് കാണുന്നതെന്നും അവര്‍ക്ക് അസഹിഷ്ണുത ഉണ്ടായെന്നും എന്നാല്‍ ഞാനത് ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളത്. അല്ലാതെ നരേന്ദ്ര മോദിയുടേയോ സുരേഷ് ഗോപിയുടേയോ ചിത്രമല്ല ഉള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു കുഞ്ഞിന്റെ കൈവെള്ളയില്‍ വെച്ചു കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടാന്‍ വേണ്ടിയാണ്. നാളെ ഒരു നിര്‍വഹണത്തിന് ഇറങ്ങുമ്പോള്‍ ഈ കുഞ്ഞിന്റെ കൈയിലേക്ക് ഒരു കോടി വന്നുചേരുന്ന അനുഗ്രഹവര്‍ഷമാകണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. എന്നാല്‍ ആ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടതെന്നും ചൊറിയന്‍ മാക്രി പറ്റങ്ങളാണിവരെന്നും സുരേഷ് ഗോപി പറയുന്നു.

ആ കുരുന്നുകളുടെ കയ്യില്‍ ഒരു രൂപയാണ് വെച്ചുകൊടുത്തത്.18 വര്‍ഷത്തിന് ശേഷം വോട്ട് മേടിക്കാനുള്ള കപ്പമല്ല കൊടുത്തത്. വിഷു ഹിന്ദുവിന്റേതല്ല, ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ആചാരമാണ്. അത് മാത്രമാണ് നിര്‍വഹിച്ചത്. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ, ഞാന്‍ കട്ടകെട്ടിയിറങ്ങിരിക്കുകയാണ്. ഹീനമായ ചിന്തയുണ്ടെങ്കില്‍ മാത്രമേ അതിനെയല്ലാം എതിര്‍ക്കാന്‍ സാധിക്കൂ. ഓരോ കുഞ്ഞും ജനിക്കുന്നത് ആ കുടുംബത്തിന്റെ സ്വത്തായിട്ടായിരിക്കും. എന്നാല്‍ അവര്‍ രാജ്യത്തിനുള്ള സംഭാവന കൂടിയാണ്. ആ കുഞ്ഞിന്റെ ഡിഎന്‍എയില്‍ നവോത്ഥാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് മുന്‍പു പറഞ്ഞ വക്രബുദ്ധികള്‍ സൃഷ്ടിക്കുന്ന നവോത്ഥാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.