കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനൊരുങ്ങി കലാഭവൻ ഷാജോണിന്റെ ഇതുവരെ…

അനിൽ തോമസ് സംവിധാനം ചെയ്ത് കലാഭവൻ ഷാജോൺ പ്രധാന വേഷത്തിലെത്തിയ ഇതുവരെ എന്ന ചിത്രം കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. 30 പ്രമുഖ ഓഡിയോ വിഷ്വൽ പ്രൊഡക്ഷൻ രാജ്യങ്ങളിൽ നിന്നുള്ള 30 അസോസിയേഷനുകളുള്ള ഒരു സംഘടനയാണ് 1933ൽ പ്രാപല്യത്തിൽ വന്ന എഫ്ഐഎപിഎഫ് (ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻസ്).

യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ഇതുവരെ എന്ന ചിത്രം മൂവി മാജിക്കിന്റെ ബാനറിൽ ഡോ. ടൈറ്റസ് പീറ്ററാണ് നിർമ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ തയാറാക്കിയത് സംവിധായകൻ തന്നെയാണ്. സുനിൽ പ്രേം എൽഎസ് ഛായാ​ഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് കെ ശ്രീനിവാസാണ്.

കെ ഹരികുമാറിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. പ്രേം പ്രകാശ്, വിജയ കുമാർ, രാജേഷ് ശർമ്മ, പീറ്റർ ടൈറ്റസ്, രാജ്കുമാർ, റോഷിത് ലാൽ, ഡോ. അമർ രാമചന്ദ്രൻ, സ്വാതി, നെഹല ഫാത്തിമ, ലത ദാസ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Posts