21 Jan, 2025
1 min read

കാതൽ സിനിമയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി ജാഗ്രതാ കമ്മീഷൻ

മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡ് നേടിയ കാതൽ സിനിമയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി ജാഗ്രതാ കമ്മീഷൻ. സ്വവർഗബന്ധങ്ങളെ കത്തോലിക്കാ സഭയും പോപും അംഗീകരിച്ചു എന്ന പ്രചരണം വസ്തുത വിരുദ്ധമാണെന്നും എന്നാൽ വ്യക്തികളെ അവരുടെ ലൈംഗിക ആഭിമുഖ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒറ്റപ്പെടുത്താതെ കാരുണ്യത്തോടെ ഉൾക്കൊള്ളുന്ന സമീപനമാണ് സഭയുടേതെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കാതൽ സിനിമയുടെ പ്രമേയത്തിലെ അപകടങ്ങളെ കമ്മീഷൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ റിലീസ് ചെയ്തപ്പോഴും അവാർഡ് ലഭിച്ചപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചത്. മികച്ച സംസ്ഥാന […]

1 min read

“കാതല്‍” ചരിത്രം കുറിക്കുന്നു ….! വൻ റിലീസുകൾ എത്തിയിട്ടും വിസ്‍മയിപ്പിക്കുന്ന നേട്ടം

മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതലി’നെ പ്രശംസിച്ച് ഇന്നും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദ് കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിരുന്നു. ചെറിയ ക്യാൻവാസില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മികച്ച വിജയം നേടാൻ കാതലിന് കഴിഞ്ഞിരുന്നു. വമ്പൻ റിലീസുകള്‍ എത്തിയിട്ടും കേരളത്തിലെ തിയറ്ററുകളില്‍ തിരുവന്തപുരത്തും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുന്ന കാതല്‍ അമ്പതാം ദിവസത്തിലേക്ക് എന്നാണ് പുതിയ അപ്‍ഡേറ്റ്. മമ്മൂട്ടി […]

1 min read

മമ്മൂട്ടി ചിത്രം ‘കാതല്‍’ അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് കോടികള്‍ 

മമ്മൂട്ടി കമ്പനി, ഈ പേര് ബിഗ് സ്‌ക്രീനില്‍ എഴുതിക്കാണിക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിപ്പോള്‍ ഒരു ആശ്വാസം ആണ്. മിനിമം ക്വാളിറ്റി ഉള്ളതാകും കാണാന്‍ പോകുന്ന സിനിമ എന്നതാണ് അത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ഖ്യാതി ആണത്. അതിലെ ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് കാതല്‍ ദ കോര്‍. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടി എത്തിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം […]

1 min read

എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന് നന്ദി മമ്മൂക്ക ; ജൊമോൾ

മമ്മൂട്ടി നായികനായി എത്തിയ ഏറ്റവും പുതിയ ചിത്രം കാതൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും എല്ലാ ഷോകളിലും ഹൗസ് ഫുൾ ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ കാതൽ എന്ന സിനിമയിൽ ഡബ്ബിംഗ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ജോമോൾ. കാതലിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന വേഷത്തിനാണ് ജോമോൾ ശബ്ദം നൽകിയത്. തിയറ്ററിൽ ജ്യോതികയുടെ ശബ്ദം കേട്ട് എവിടെയോ […]

1 min read

‘കാതല്‍’ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് ‘കാതല്‍’ …! കളക്ഷനുമായി ഏരീസ്പ്ലക്‌സ്

ഇന്നത്തെ കാലത്ത് മൗത്ത് പബ്ലിസിറ്റിയാണ് ഒരു സിനിമയുടെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്. അത് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. സമീപകാലത്ത് ഇത്തരത്തില്‍ മൗത്ത് പബ്ലിസിറ്റി കൊണ്ട് വിജയിച്ച ഒരുപിടി സിനിമകള്‍ മലയാളത്തില്‍ ഉണ്ട്. അക്കൂട്ടത്തിലെ അവസാന ചിത്രം ആയിരിക്കുകയാണ് കാതല്‍-ദ കോര്‍. മാത്യു ദേവസിയായി ഇതുവരെ കാണാത്ത കഥാപാത്രത്തില്‍ മമ്മൂട്ടി എത്തിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം ബോക്‌സ് ഓഫീസിലും കസറുന്ന കാഴ്ചയാണ് കാണുന്നത്. നവംബര്‍ 23നാണ് ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ […]

1 min read

നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ മമ്മൂട്ടിയോ? തമിഴ് മാധ്യമ പ്രവർത്തകൻ്റെ വാക്കുകൾ വൈറൽ

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വർഷം റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടൻ ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ കണ്ണൂർ സ്ക്വാഡ്, ക്രിസ്റ്റഫർ, കാതൽ എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. സിനിമാ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലായി മമ്മൂട്ടിയുടെ കാതൽ തിയേറ്ററുകളിൽ എത്തി. ജിയോ ബേബിയുടെ സംവിധാനത്തിൽ […]

1 min read

30 വയസ്സിനിടെ കണ്ട ഏറ്റവും മികച്ച അഞ്ച് മലയാള സിനിമകളിൽ ഒന്നാണ് “കാതൽ”

സിനിമാപ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍ഗാനുരാഗിയായ കേന്ദ്ര കഥാപാത്രത്തിന്‍റെ ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായിക. സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനിയാണ് കാതലിന്‍റെയും നിര്‍മ്മാണം. ആദ്യഷോ മുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്ന ചിത്രം അണിയറക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. നിരവധി ആളുകൾ ആണ് സിനിമ കണ്ടതിനു […]

1 min read

വീണ്ടും ആക്ടര്‍ മമ്മൂട്ടി ആന്റ് കമ്പനി ഞെട്ടിക്കുന്നു…! കാതല്‍ ആദ്യ ദിനം നേടിയത്

  പ്രമേയ വൈവിദ്ധ്യങ്ങള്‍ കൊണ്ട് സമീപകാല മലയാള സിനിമ ലോകത്ത് പ്രേക്ഷകര്‍ക്ക് വിസ്മയം സമ്മാനിക്കുന്നയാളാണ് മമ്മൂട്ടി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലെ ഒരു ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിയോ ബേബിയുമായി ചേര്‍ന്ന് മമ്മൂട്ടി ഒരു ചിത്രത്തില്‍ എത്തുന്നു എന്നത് പ്രേക്ഷകനെ സംബന്ധിച്ച് കൌതുകവും ആകാംക്ഷയും ഉണ്ടാക്കിയ വാര്‍ത്തയായിരുന്നു. കാതലില്‍ മമ്മൂട്ടി എന്ന നടന്‍ പതിറ്റാണ്ടുകളുടെ അഭിനയ മികവിനെ വീണ്ടും വീണ്ടും വെല്ലുവിളിക്കുന്ന കാഴ്ചയാണ് മാത്യൂസ് എന്ന റോളിലൂടെ പ്രേക്ഷകന് മുന്നില്‍ വിരിയിക്കുന്നത്. തീര്‍ത്തും ഇമോഷന്‍ നിറച്ച ഒരു […]

1 min read

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ‘കാതൽ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ജ്യോതികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. കഥ കേട്ടപ്പോൾ മമ്മൂട്ടിയാണ് മനസ്സിൽ വന്നതെന്നും ഈ വേഷം ചെയ്യാൻ മമ്മൂട്ടിക്ക് തന്നെയായിരിക്കും സാധിക്കുക എന്നും ജിയോ ബേബി പറഞ്ഞിരുന്നു. മമ്മൂട്ടി കമ്പനിയാണ് കാതൽ […]