24 Jan, 2025
1 min read

ഷൂട്ടിങ്ങിനിടെ വിശ്രമിക്കാൻ അടുത്ത വീട്ടിൽ കയറി മമ്മൂട്ടി; വീഡിയോ വൈറൽ

മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് കാതൽ. കേരളത്തിനകത്തും പുറത്തും മികച്ച വിജയമാണ് ചിത്രം നേടിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ ആണ്. ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊട്ടടുത്ത വീട്ടിൽക്കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ കാണുന്നത്. മമ്മൂട്ടി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനിടെയാണ് താരം സമീപത്തെ വീട്ടിൽ കയറിയത്. വീടിൻറെ ഉമ്മറത്ത് തന്നെ ഒരു പ്രായമായ സ്ത്രീ ഇരിപ്പുണ്ടായിരുന്നു. വീട്ടിൽ കയറി ചെന്ന താരം ഇവരോട് സംസാരിക്കുകയായിരുന്നു. നടക്കാൻ […]

1 min read

‘സ്വവർ​ഗരതി എന്നാൽ ആത്മസുഖമോ?’; മമ്മൂട്ടിച്ചിത്രം കാതലിന്റെ ഹിന്ദി പതിപ്പിനെതിരെ ക്വീർ കമ്യൂണിറ്റി

ജിയോ ബേബി – മമ്മൂട്ടി ചിത്രം കാതൽ ദി കോർ രാജ്യത്തിനകത്തും പുറത്തും സംസാരവിഷയമാണ്. ഒരു മെയിൻസ്ട്രീം നടനെ വെച്ച് ഇത്തരത്തിലൊരു ചിത്രം ചെയ്തതിന് ജിയോ ബേബിയേയും, തന്റെ മുഖം നോക്കാതെ ഇതിലഭിനയിക്കാൻ തയാറായ മമ്മൂട്ടിയെയും വിമർശകരുൾപ്പെടെ പ്രശംസിക്കുകയാണ്. ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ ചിത്രത്തെയും മമ്മൂട്ടിയെയും പ്രകീർത്തിച്ച് രം​ഗത്തെത്തിയിരുന്നു. 2023 നവംബർ 23ന് റിലീസ് ചെയ്ത ചിത്രം നിലവിൽ ഒ.ടി.ടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. എന്നാൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ വിമർശനങ്ങൾ ഉയർന്ന് […]

1 min read

”മമ്മൂക്കയുടേത് അതിമനോഹര പ്രകടനം, ജിയോ ബേബിയിൽ നിന്നൊരുപാട് പഠിക്കാനുണ്ട്”; കാതലിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധായകൻ

72ാം വയസിലും സിനിമയോടുള്ള അഭിനിവേശമാണ് മമ്മൂട്ടിയെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഈയടുത്ത കാലത്ത് അദ്ദേഹം തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ വ്യത്യസ്തത തേടിയുള്ള യാത്രകളിൽ ഏറെ കൈയ്യടികൾ നേടുന്ന ചിത്രമാണ് ‘കാതൽ ദി കോർ’. സ്വവർഗ്ഗ പ്രണയം ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒ.ടി.ടിയിൽ എത്തിയപ്പോൾ കൂടുതൽ ചർച്ചയാവുകയാണ്. ജിയോ ബേബി ചിത്രത്തെ വാനോളം പുകഴ്ത്തി ദി ന്യൂയോർക്ക് ടൈംസ് വരെ രംഗത്തെത്തി. കാതലിനെ കുറിച്ച് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ […]

1 min read

മമ്മൂട്ടിയുടെ കാതൽ ആമസോൺ പ്രൈമിലെത്തി; സൗജന്യ സ്ട്രീമിങ്ങ് ഉടൻ ആരംഭിക്കുമെന്ന് വിവരം

ജിയോ ബേബി – മമ്മൂട്ടി ചിത്രമായ കാതൽ ദി കോർ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളിലാണ് ചിത്രം വാടകയ്ക്ക് ലഭിക്കുക. ഈ ആഴ്ചയിൽ തന്നെ ചിത്രം സൗജന്യമായി സ്ട്രീം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നെന്നായിരുന്നു നിരൂപകരടക്കം കാതലിനെ വിശേഷിപ്പിച്ചത്. സിനിമയെ പ്രശംസിച്ച് ന്യൂയോർക് ടൈംസും രംഗത്തെത്തിയിരുന്നു. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദി കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് […]

1 min read

മോഹൻലാൽ മികച്ച നടൻ, നടി മീര ജാസ്മിൻ, ടിനു പാപ്പച്ചൻ മികച്ച സംവിധായകൻ; കലാഭവൻ മണി മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു

അഞ്ചാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടിയും നടനും മോഹൻലാലിനും മീര ജാസ്മിനുമാണ്. മികച്ച സംവിധായകനുള്ള പ്രത്യേക പുരസ്കാരത്തിന് ടിനു പാപ്പച്ചൻ അർഹനായി. 2023ലെ മികച്ച സിനിമ മമ്മൂട്ടിച്ചിത്രം കാതൽ ആണ്. നടൻ കലാഭവൻ മണിയുടെ ഓർമയ്ക്കായി രൂപവത്കരിച്ച കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ മണിയുടെ 53-ാം ജന്മദിനമായ ജനുവരി ഒന്നിനാണ് പ്രഖ്യാപിച്ചത്. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ‘നേര്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോഹൻലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ‘ക്വീൻ […]

1 min read

ജീവിതത്തോട് ചേർന്ന് നിൽക്കുന്ന പുരോ​ഗമനപരമായ കഥ; കാതലിന് ന്യൂയോർക്ക് ടൈംസിന്റെ പ്രശംസ

അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി ജിയോ ബേബി ചിത്രം കാതൽ ദി കോർ. മമ്മൂട്ടി നായകനായ ഈ ചിത്രത്തെ പ്രശംസിച്ച് ന്യൂയോർക്ക് ടൈസ് ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വവർഗ്ഗാനുരാഗം പ്രമേയമായ കാതൽ റിലീസ് ചെയ്തതിന് ശേഷം നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതൽ എന്നാണ് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ബോളിവുഡ് സിനിമകളുടെ ഗ്ലാമർ ലോകത്തിനപ്പുറം യഥാർത്ഥ ജീവിതങ്ങളോട് ചേർന്ന് നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള […]

1 min read

മമ്മൂട്ടിയുടെ കാതൽ 40ാം ദിവസത്തിലേക്ക്; കളക്ഷനിൽ ഉൾപ്പെടെ റെക്കോർഡുകൾ

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തിയ കാതൽ ദി കോർ എന്ന ചിത്രം തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സമൂഹം വളരെയേറെ ചർച്ചചെയ്യുന്ന ക്വീർ പൊളിറ്റിക്സ് ആണ് ചിത്രത്തിന്റെ അന്തസത്ത. ഇത്രയും സെൻസിറ്റീവ് ആയ ഒരു വിഷയത്തെ ജിയോ ബേബി ഏറെ കയ്യടക്കത്തോടെ പ്രേക്ഷകന് മുൻപിലെത്തിച്ചിട്ടുണ്ട്. കാതൽ 40മത്തെ ദിവസവും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അതിന് ശേഷം ധാരാളം വലുതും ചെറുതുമായ സിനിമകൾ വന്നിട്ടും ഈ ജിയോ ബേബി ചിത്രം ശക്തമായി യാത്ര തുടരുന്നു. നവംബർ 23നാണ് ചിത്രം തിയറ്റർ റിലീസ് […]

1 min read

മമ്മൂട്ടിയുടെ കാതൽ കാണാൻ തിക്കും തിരക്കും; ഡെലി​ഗേറ്റുകളും സംഘാടകരും തമ്മിൽ വൻ തർക്കം

മമ്മൂട്ടി – ജിയോ ബേബി ചിത്രം ‘കാതൽ ദി കോർ’ തിയേറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെയിൽ ‘മലയാളം സിനിമ ടുഡേ’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ റിസർവേഷൻ ടിക്കറ്റുകൾ വളരെ പെട്ടെന്നായിരുന്നു ബുക്ക് ചെയ്തുപോയത്. അതേസമയം റിസർവേഷൻ ഇല്ലാത്ത 30 ശതമാനം സീറ്റുകളിലേക്ക് ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് തിയേറ്ററുകൾക്ക് മുൻപിൽ എത്തിയത്. അതുകൊണ്ട് തന്നെ വൻ തിരക്കാണ് ആദ്യ പ്രദർശനത്തിന് മുൻപെ ഉണ്ടായത്. കൂടാതെ സീറ്റ് ലഭിക്കാത്ത പ്രതിനിധികളും സംഘാടകരുമായി വാക്കുതർക്കമുണ്ടായി. ക്യൂ നിന്നവരിൽ […]

1 min read

ജിയോ ബേബിയെ ഒഴിവാക്കിയ സംഭവം; ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് കോർഡിനേറ്റർ രാജിവെച്ചു

കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബിൽ സംഘടിപ്പിച്ചിരുന്ന ജിയോ ബേബി പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചത് വലിയ വിവാദമായിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് കോർഡിനേറ്റർ രാജിവെച്ചിരിക്കുകയാണ്. സിനിമാ പ്രവർത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളർന്നിട്ടില്ലെന്നത് സങ്കടകരമെന്ന് വിശദീകരിച്ചാണ് അധ്യാപകൻ ഫിലിം ക്ലബ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഇന്നലെയാണ് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ജിയോ ബേബിയെ ക്ഷണിക്കുകയും എന്നാൽ പിന്നീട് പരിപാടിക്ക് വരേണ്ടത്തില്ലെന്നും പറഞ്ഞ് ജിയോ ബേബിയ്ക്ക് വിദ്യാർത്ഥി […]

1 min read

”കോഴിക്കോടെത്തിയപ്പോൾ പരിപാടി റദ്ദാക്കി, ഞാൻ അപമാനിതനായി”; ഫറൂഖ് കോളജിനെതിരെ ജിയോ ബേബി

അതിഥി ആയി ക്ഷണിച്ച ശേഷം പരിപാടി റദ്ദാക്കിയ കോഴിക്കോട് ഫറൂഖ് കോളജിന്റെ നടപടിയിൽ പ്രതിഷേധിച്ച് സംവിധായകനും നടനുമായ ജിയോ ബേബി. സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു. കോഴിക്കോട് ഫാറൂഖ്‌ കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. തന്റെ […]