Jayaram
”ദിലീപും ജയറാമും ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയാവും, എന്നാൽ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല”: ഷൈൻ ടോം ചാക്കോ
പലപ്പോഴും വ്യത്യസ്തങ്ങളായ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടാറുളള താരമാണ് ഷൈൻ ടോം ചാക്കോ. മലയാളത്തിൽ കമലിന്റെ സഹ സംവിധായകനായി തന്റെ കരിയർ ആരംഭിച്ച് ഇപ്പോൾ നായകനടനായി വെള്ളിത്തിരയിൽ തിളങ്ങുന്ന താരം കൂടിയാണ് ഷൈൻ. ഇപ്പോഴിതാ നടൻ മലയാളത്തിലെ പ്രഗത്ഭരായ നടൻമാരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദിലീപും ജയറാമും ഏത് സംവിധായകന്റെ സിനിമയിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയായി മാറുമെന്നും എന്നാൽ മോഹൻലാലും മമ്മൂട്ടിയും ഏതെങ്കിലും ചിത്രത്തിൽ അഭിനയിച്ചാൽ അത് സംവിധായകന്റെ തന്നെ സിനിമയായിരിക്കുമെന്നുമാണ് […]
മാളവികയും നവനീതും ഗുരുവായൂരിൽ വെച്ച് വിവാഹിതരായി; കൈപിടിച്ച് നൽകി ജയറാം, ചിത്രങ്ങൾ കാണാം…
മോഡലും ജയറാമിന്റെയും പാർവതിയുടെയും മകളുമായ മാളവിക വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. തമിഴ് സ്‌റ്റൈലിൽ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. നവനീത് ഗിരീഷ് എന്നാണ് തന്റെ മകളുടെ വരന്റെ പേര് എന്ന് ജയറാം തന്നെ വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തിൽ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു […]
”ബാക്കി തുക 25000 രൂപയും വാങ്ങി ഏട്ടരയുടെ ലാസ്റ്റ് ബസ്സിൽ പോകാനുള്ളതാ”: അന്നും ഇന്നും ഒരേപോലെ പ്രസക്തിയുള്ള മാലയോഗം
ലോഹിതദാസും കെ കൃഷ്ണകുമാറും തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് തൊണ്ണൂറുകളിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് മാലയോഗം. ഏറെ കാലിക പ്രസക്തിയുള്ള പ്രമേയവുമായി വന്ന് പ്രേക്ഷകരുടെ ഉള്ളുലച്ച ചിത്രമായിരുന്നു ഇത്. ഇപ്പോൾ മാലയോഗം എന്ന സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷമീർ കെ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ… ഇങ്ങനെ, കിട്ടാനുള്ള […]
‘ഓസ്‍ലറും’ പിള്ളേരും നാലാം വാരത്തിൽ…!! 25 ദിവസം കൊണ്ട് നേടിയത്
ഈ വർഷത്തെ ആദ്യത്തെ വലിയ റിലീസ് ആയിരുന്നു ‘ഓസ്‍ലർ’. ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനായി എത്തിയ മലയാള ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മിഥുൻ മാനുവൽ തോമസ് ആയിരുന്നു സംവിധാനം. ഓസ്‍ലറിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയതും ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായി. ജയറാം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച അബ്രഹാം ഓസ്‍ലര്‍ ജനുവരി 11 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഇത് ബോക്സ് ഓഫീസിലും പ്രതിഫലിച്ചു. നാലാം […]
‘വാലിബനെ’ തട്ടി വീണോ ‘ഓസ്‍ലര്‍’? ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്
മലൈക്കോട്ടൈ വാലിബന്‍ എത്തുന്നതിന് മുന്‍പ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച സൃഷ്ടിച്ച ചിത്രമായിരുന്നു ജയറാം ടൈറ്റില്‍ കഥാപാത്രമായെത്തിയ അബ്രഹാം ഓസ്‍ലര്‍. ഒരു മെഡിക്കല്‍ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ എത്തിയത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസാണ്. മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ഓസ്‍ലര്‍ കാണാൻ കാത്തിരുന്ന ആരാധകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. മികച്ച ഇൻട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തില് ലഭിച്ചത് എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മുഖമായി ചിത്രത്തില്‍ ജയറാം […]
തിരിച്ചുവരവ് ഗംഭീരമാക്കി ജയറാം…!!! ‘ഓസ്‍ലര്‍’ 11 ദിവസം കൊണ്ട് നേടിയ കളക്ഷന്‍
ജയറാമിനെ ഇഷ്ടപ്പെടുന്നവര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അബ്രഹാം ഓസ്‍ലര്‍. ത്രില്ലർ സ്വഭാവത്തോട് കൂടി തുടങ്ങി ഇൻവേസ്റ്റിഗേറ്റീവ് മൂഡിൽ മുന്നോട്ട് പോകുന്ന സിനിമയാണ് എബ്രഹാം ഓസ്ലർ. എബ്രഹാം ഓസ്ലർ എന്ന കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അഭിനയിച്ച ജയറാം തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിട്ടുണ്ട്. പ്രേക്ഷകരെ സിനിമയിൽ പിടിച്ചിരുത്താൻ സംവിധാന മികവുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. ട്രെയിലറിൽ മമ്മൂട്ടി ശബ്ദ സാന്നിധ്യം അറിഞ്ഞപ്പോൾ മുതൽ മെഗാസ്റ്റാറിന്റെ എൻട്രിക്കായി കാത്തിരിക്കുകയായിരുന്നു തിയേറ്ററിലെ പ്രേക്ഷകർ. കാത്തിരുന്ന പ്രേക്ഷകരെ സാറ്റിസ്ഫൈ ചെയ്യിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രമായ അലക്സാണ്ടർ. വന്‍ […]
ഓസ്ലറിൻ്റെ കോടി കളക്ഷനുകൾ വാലിബൻ്റെ വരവോടെ അവസാനിക്കുമോ? ബോക്സ് ഓഫീസ് കണക്കുകൾ ഇനി എങ്ങനെയാവും ….!!
മലയാളത്തില്‍ പുതുവര്‍ഷത്തെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു അബ്രഹാം ഓസ്‍ലര്‍. കുടുംബപ്രേക്ഷകരുടെ പ്രിയനായകന്‍ ജയറാമിനെ പുതുകാല പ്രേക്ഷകാഭിരുചികള്‍ക്കനുസരിച്ച് അവതരിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണിത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലും ജയറാമിന്‍റെ തിരിച്ചുവരവ് ആയിരിക്കുമെന്ന് കരുതപ്പെട്ടിരുന്നു. മികച്ച ഓപണിംഗ് ലഭിച്ച ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് വിജയത്തില്‍ മറ്റൊരു ഘടകവും പ്രവര്‍ത്തിച്ചു. മമ്മൂട്ടിയുടെ അതിഥിവേഷമാണ് അത്. രണ്ടാം വാരാന്ത്യത്തിലും മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് ഒരുങ്ങുകയാണ് ചിത്രം. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. കേരളത്തില്‍ നിന്ന് […]
“കഴിഞ്ഞ 35 വർഷം കൊണ്ട് പുള്ളി ചെയ്തു വെച്ച വേഷങ്ങൾ എല്ലാം ഒരു ശരാശരി മലയാളിയുടെ ജീവിതമാണ്.! ” ജയറാമിനെ കുറിച്ച് കുറിപ്പ്
ആരാധകർ ഏറെ കാത്തിരുന്ന തിരിച്ച് വരവാണ് ജയറാമിന്റേത്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു ജയറാം. കരിയറിലെ തുടക്കകാലം മുതൽ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നടൻ. ഒരിടവേളയ്ക്ക് ശേഷം ‘ഓസ്‍ലർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ജയറാം. മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ ആ തിരിച്ചുവരവിന് പത്തരമാറ്റിന്റെ തിളക്കം. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം […]
തിയേറ്റർ ഇളക്കി മറിച്ച് ” ഓസ്‌ലർ ” രണ്ടാം ദിനത്തില്‍ നേടിയ കളക്ഷന്‍.
ജയറാം എന്ന നായകന്റെ തിരിച്ചുവരവ്, അത് ഏതൊരു മലയാളിയും കാത്തിരുന്ന ഒന്നായിരുന്നു. ആ തിരിച്ചുവരവിന് വഴിവെച്ചതിനൊപ്പം ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്ന പ്രതീതിയും എബ്രഹാം ഓസ്‌ലര്‍ റിലീസ് ദിവസം സൃഷ്ടിച്ചിട്ടുണ്ട്. ജയറാമിന്റെ വേറിട്ട വേഷവുമായി എത്തിയ ചിത്രമാണ് ഓസ്‍ലര്‍. പൊലീസ് ഓഫീസറായിട്ടാണ് ജയറാം വേഷമിട്ടത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസായിരുന്നു. അടുത്തകാലത്ത് മലയാളത്തില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താൻ ജയറാമിന്റെ ഓസ്‍ലറിന് കഴിഞ്ഞു . ആദ്യദിനം ആഗോളതലത്തിൽ ജയറാം ചിത്രം നേടിയ കളക്ഷൻ […]
“ഞാൻ ഈ മെഗാസ്റ്റാർ എന്ന് പറഞ്ഞ് നടക്കുന്ന ആളല്ല, കഥാപാത്രങ്ങളോടുള്ള ആർത്തി ഇപ്പോഴും അവസാനിച്ചിട്ടില്ല ” ; മമ്മൂട്ടി പറയുന്നു
മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് […]