22 Dec, 2024
1 min read

”ക്യാമറയ്ക്ക് മുൻപിൽ ഞാൻ നാണക്കാരി”; സെൽഫിയെടുക്കുമ്പോൾ നാണിച്ച് നിൽക്കുന്ന പടം പങ്കുവെച്ച് രശ്മിക മന്ദാന

ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്നാണ് ഇവർ അറിയപ്പെടുന്നത് തന്നെ. അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധനേടിയത്. അതിലെ നൃത്തരം​ഗത്തിൽ രശ്മികയുടെ ചുവടുകൾ പലരും അനുകരിക്കുമായിരുന്നു. തുടർന്ന് രൺബീർ കപൂർ നായകനായ ആനിമൽ എന്ന ചിത്രത്തിലെ നായികാ വേഷം രശ്മികയെ കൂടുതൽ പ്രേക്ഷകരുടെ ഇഷ്ട താരമാക്കി മാറ്റി. തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്യുന്ന നിമിഷം തന്നെ […]

1 min read

”ബോഡി ഷേമിങ് ചെയ്ത് വേദനിപ്പിക്കരുത്, രോ​ഗത്തിനെതിരെ പോരാടുന്ന വ്യക്തിയാണ്”; അന്ന രാജൻ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജൻ അഭിനയരം​ഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ഏതാനും ചിത്രങ്ങളുടെ ഭാ​ഗമായെങ്കിലും അഭിനയരം​ഗത്ത് വേണ്ടത്ര തിളങ്ങാൻ താരത്തിന് സാധിച്ചില്ല. എന്നാൽ ഈയിടെയായി പല ഉദ്ഘാടന പരിപാടികളുടെയും ഭാ​ഗമായി അന്ന രാജനെ കാണാൻ കഴിയുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ തന്റെ നൃത്ത വീഡിയോകളും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഫഹദിന്റെ ആവേശം സിനിമയിലെ ഒരു ​ഗാനരം​ഗത്തിന് ചുവട് വെച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകളോട് പ്രതികരിച്ച് അന്ന രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. […]

1 min read

”ഈ വെല്ലുവിളി ഏറ്റെടുക്കുമോ?, ഞാനിതിനെ വാലിബൻ ചലഞ്ചെന്ന് വിളിക്കും”; പ്രേക്ഷകരെ വെല്ലുവിളിച്ച് മോഹൻലാൽ

ആരാധകർ മലൈക്കോട്ടെ വാലിബന്റെ റിലീസിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ഇതിനിടെ ടീസർ കൂടി പുറത്ത് വന്നതോട് കൂടി ഏവരും അക്ഷമരായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ റിലീസിനോടടുക്കുമ്പോൾ വാലിബൻ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. നിങ്ങൾ സ്വീകരിക്കുമോ, എന്ന കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഡൗൾ കേബിൾ മെഷിനിൽ താരം വ്യായാമം ചെയ്യുന്ന രംഗമാണ് വീഡിയോയിൽ. ടീസറിൽ ഉണ്ടായിരുന്ന ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’… എന്ന് തുടങ്ങുന്ന മോഹൻലാലിന്റെ […]

1 min read

”മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്’’: ഓസ്ലറിൽ അഭിനയിച്ചതിന് മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജയറാം

ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാള സിനിമയിൽ ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണ് ഓസ്ലർ. മിഥുൻ മാന്വൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ട് തിയേറ്ററിൽ മുന്നേറുകയാണ്. ഇതിനിടെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രം​ഗത്തിയിരിക്കുകയാണ് ജയറാം. ചിത്രത്തിൽ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തിയ മമ്മൂട്ടിക്ക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ജയറാം നന്ദി അറിയിച്ചത്. ‘‘ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയല്ല, നന്ദി പറയാൻ […]

1 min read

”എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ”: മയോനിയെ ചേർത്ത് പിടിച്ച് ​ഗോപി സുന്ദർ

സംഗീതസംവിധായകൻ ഗോപി സുന്ദറും മയോനി എന്ന പ്രിയ നായരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മയോനിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഗോപിയെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. ‘ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ’ എന്ന അടിക്കുറിപ്പോടെയാണ് മയോനി ചിത്രങ്ങൾ പങ്കുവെച്ചത്. മയോനിയുടെ സോഷ്യൽമീഡിയ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി. ചിത്രങ്ങൾ ഇപ്പോൾ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് മയോനിയുടെ കുറിപ്പ്. മുൻപും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ […]

1 min read

ഫോളോവേഴ്സിന്റെ എണ്ണം കൂട്ടണം; വീട്ടുജോലിക്കാരിക്കൊപ്പം ലൈവിൽ വന്ന് അല്ലു അർജുൻ

2021-ൽ റിലീസ് ചെയ്ത പുഷ്പ എന്ന ചിത്രത്തോടെയാണ് നടൻ അല്ലു അർജുന്റെ ഭാവി മാറുന്നത്. ഈ സിനിമയോടെ നടൻ പാൻ ഇന്ത്യൻ താരമെന്ന നിലയിൽ വളരെയേറെ ആഘോഷിക്കപ്പെട്ടു. ‘പുഷ്പ’യുടെ രണ്ടാം ഭാഗമാണ് റിലീസിന് തയ്യാറെടുക്കുന്ന അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ അല്ലു അർജുന്റെ ഒരു പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വീട്ടിൽ ജോലി ചെയ്യുന്ന അശ്വിനി എന്ന പെൺകുട്ടിയ്‌ക്കൊപ്പമാണ് അല്ലു അർജുൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അല്ലു അർജുന്റെ മകൾ അല്ലു അർഹയുടെ ആയയാണ് […]

1 min read

‘താന്‍ ഏറെ ഇഷ്ടപ്പെടുന്നവ യാത്ര, സാഹസികത, സംഗീതം’; പ്രണവിന്റെ ആദ്യ റീല്‍സ് വീഡിയോ വൈറലാവുന്നു

മലയാള സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ ആരാധകരെ നേടിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. നടന്‍ മോഹന്‍ലാലിന്റെ മകനെന്ന ലേബലില്‍ വെള്ളിത്തിരയില്‍ എത്തിയ താരത്തിന് ആദ്യ സിനിമ കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചു. സിനിമയ്ക്കപ്പുറം താരപുത്രന്റെ സ്വകാര്യ ജീവിതമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. സിനിമയെക്കാള്‍ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകള്‍ കണ്ട് ‘മല്ലു സ്പൈഡര്‍മാന്‍’ എന്നാണ് ആരാധകര്‍ പ്രണവിനെ വിശേഷിപ്പിച്ചത്. റിയല്‍ ലൈഫ് ചാര്‍ളി […]