22 Nov, 2024
1 min read

മമ്മൂട്ടിയുടെ കാതൽ കാണാൻ തിക്കും തിരക്കും; ഡെലി​ഗേറ്റുകളും സംഘാടകരും തമ്മിൽ വൻ തർക്കം

മമ്മൂട്ടി – ജിയോ ബേബി ചിത്രം ‘കാതൽ ദി കോർ’ തിയേറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെയിൽ ‘മലയാളം സിനിമ ടുഡേ’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ റിസർവേഷൻ ടിക്കറ്റുകൾ വളരെ പെട്ടെന്നായിരുന്നു ബുക്ക് ചെയ്തുപോയത്. അതേസമയം റിസർവേഷൻ ഇല്ലാത്ത 30 ശതമാനം സീറ്റുകളിലേക്ക് ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് തിയേറ്ററുകൾക്ക് മുൻപിൽ എത്തിയത്. അതുകൊണ്ട് തന്നെ വൻ തിരക്കാണ് ആദ്യ പ്രദർശനത്തിന് മുൻപെ ഉണ്ടായത്. കൂടാതെ സീറ്റ് ലഭിക്കാത്ത പ്രതിനിധികളും സംഘാടകരുമായി വാക്കുതർക്കമുണ്ടായി. ക്യൂ നിന്നവരിൽ […]

1 min read

ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ സ്ത്രീകളുടെ എട്ട് സിനിമകൾ മാറ്റുരയ്ക്കുന്നു

ഇരുപത്തിയെട്ടാമത് ഐഎഫ്എഫ്കെയിൽ ഫീമെയ്ൽ ഗേസ്(female gaze) എന്ന വിഭാഗത്തിൽ ചർച്ച ചെയ്യുന്നത് ജെൻഡർ സ്ത്രീ എന്നത് ആയത് കൊണ്ട് മാത്രം കഷ്ടപ്പാടനുഭവിക്കുന്ന വിഭാ​ഗങ്ങളെക്കുറിച്ചാണ്. ഇത്തരത്തിലുള്ള വിഷയങ്ങൾ ഈ സ്പേസിൽ ചർച്ച ചെയ്യപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ സംവിധാനം ചെയ്ത എട്ട് ചിത്രങ്ങളാണ് ഇത്തവണ മേളയിൽ സ്ത്രീ നോട്ടമെന്ന വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. മലേഷ്യൻ ഹൊറർ ചിത്രം ‘ടൈഗർ സ്‌ട്രൈപ്‌സ്’, മലയാളിയായ നതാലിയ ശ്യാം ഒരുക്കിയ നിമിഷ സജയൻ പ്രധാന കഥാപാത്രമായെത്തുന്ന ‘ഫൂട്ട് പ്രിൻറ്സ് ഓഫ് വാട്ടർ’, […]

1 min read

‘പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ തിയേറ്ററില്‍ കണ്ടിട്ടുണ്ടെങ്കില്‍ മമ്മൂട്ടി ചിത്രവും കാണും’; സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറിപ്പ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം. ഇതില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കൂവല്‍ നടത്തുകയും ചെയ്തിരുന്നു. ‘കൂവല്‍ ഒന്നും പുത്തരിയല്ല. 1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും […]

1 min read

‘മമ്മൂട്ടിയുടെ ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് പ്രശ്‌നങ്ങള്‍ ഉണ്ടായി, എന്നാല്‍ സിനിമ തിയേറ്ററുകളില്‍ വരുമ്പോള്‍ എത്രപേര്‍ കാണാനുണ്ടാവുമെന്ന് നോക്കാം’; രഞ്ജിത്ത്‌

രാജ്യാന്തര ചലച്ചിത്രമേളയിലെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഡെലിഗേറ്റുകളുടെ കൂവല്‍. ചലച്ചിത്ര മേളയില്‍ സീറ്റ് കിട്ടാതെ സിനിമ കാണാന്‍ സാധിക്കാതിരുന്ന ചിലരാണ് കൂവിയത്. അതേസമയം, കൂവിയവര്‍ക്ക് സംസാരത്തിനിടെ കിടിലന്‍ മറുപടിയും രഞ്ജിത്ത് നല്‍കി. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് നടക്കവെയാണ് സംഭവം. സംവിധായകന്‍ രഞ്ജിത് സംസാരിക്കാനായി എഴുന്നേറ്റപ്പോഴാണ് കാണികള്‍ക്കിടയില്‍ നിന്ന് കൂവലുകള്‍ ഉണ്ടയത്. ഇതോടെ കൂവുന്നവര്‍ക്ക് കിടിലന്‍ മറുപടിയും രഞ്ജിത്ത് നല്‍കി. കൂവല്‍ തനിക്ക് പുത്തരിയല്ലെന്നാണ് രഞ്ജിത് പറഞ്ഞത്. അതൊരു സ്വാഗത വചനമാണോ കൂവലാണോ എന്ന് മനസിലായില്ല […]

1 min read

ഐ.എഫ്.എഫ്.കെ വേദിയെ കോരിത്തരിപ്പിച്ച് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’

മലയാള സിനിമയുടെ താര രാജാവാണ്  പത്മശ്രീ ഭരത് മമ്മൂട്ടി. എന്താണ് ഒരു നടൻ എന്നതിന് ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മമ്മൂക്ക.വർഷങ്ങൾ നീണ്ട തന്റെ സിനിമ ജീവിതത്തിൽ നിന്നും നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഈ വർഷം റിലീസ് ചെയ്ത  എല്ലാ മമ്മൂക്ക ചിത്രങ്ങളും വൻവിജയം തന്നെയാണ് കാഴ്ചവെച്ചത്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം നമ്മെ അതിശയിപ്പിച്ചത്. […]

1 min read

തിരക്കഥയൊരുക്കിയ നാല് ചിത്രങ്ങളും ഐഎഫ്എഫ്കെയില്‍ ; എസ് ഹരീഷിന് മാത്രം സാധിച്ച അതുല്യനേട്ടം

ചുരുളി, ജല്ലിക്കട്ട് എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ രചിച്ച് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത തിരക്കഥാകൃത്താണ് എസ് ഹരീഷ്. കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചചെയ്യുന്നത്. നാല്‍പ്പത്താറാമത് വയലാര്‍ പുരസ്‌കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിനാണ് ലഭിച്ചത്. മീശ നോവലിനെ വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തുവന്നിരുന്നു. എന്നാലിപ്പോഴിതാ 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എസ് ഹരീഷ്. ഹരീഷ് തിരക്കഥയൊരുക്കിയ നാല് ചിത്രങ്ങളാണ് ഇത്തവണത്തെ ഐഎഫ് എഫ്‌കെയില്‍ എത്തുന്നത്. ‘നന്‍പകല്‍ നേരത്ത് […]

1 min read

‘കൊച്ചിയിലാണെൽ വരും.. തിരുവനന്തപുരത്തേക്ക് ഒന്നിനും വരാൻ താൽപര്യമില്ലാ..’; സ്വദേശം തിരുവനന്തപുരത്ത് വച്ച് നടന്ന IFFKയിൽ നടൻ മോഹൻലാൽ പങ്കെടുക്കാതിരുന്നതിന് വിമർശനം

കേരളത്തിന്റെ 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു തുടക്കം കുറിച്ചത്. 15 സ്‌ക്രീനുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഭാവന, രഞ്ജിത്ത്, വെട്രിമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി സിനിമാ മേഖലയിലുള്ള പല പ്രമുഖ താരങ്ങളും ചലച്ചിത്ര മേളയുടെ ഭാഗമായിരുന്നു. ഉദ്ഘാടന വേദിയില്‍ ഭാവന എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. അപ്രതീക്ഷിതമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഭാവനയെ ക്ഷണിച്ചത്. കേരള […]

1 min read

ലൈംഗിക പീഡന പ്രതിയായ അനുരാഗ് കശ്യപിനെ അതിജീവിതയ്ക്ക് ഒപ്പം വേദി പങ്കിടാന്‍ വിളിച്ചത് കടന്നുപോയി; രണ്ട് നീതിയെന്ന് ദിലീപ് ഫാന്‍സ്

ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ഭാവന എത്തിയപ്പോള്‍ കയ്യടികളോടെയാണ് കേരളം സ്വീകരിച്ചത്. എന്നാല്‍ ചടങ്ങില്‍ അനുരാഗ് കശ്യപ് എത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ദിലീപ് ഓണ്‍ലൈന്‍ ക്ലബ്’ എന്ന ഫാന്‍സ് പേജ്. ലൈംഗിക പീഡന പ്രതിയായ അനുരാഗ് കശ്യപിനെ ലൈംഗികാതിക്രമണത്തെ അതിജീവിച്ച ഒരാളുമായി വേദി പങ്കിടാന്‍ വിളിച്ചത് വളരെ കടന്നുപോയി എന്നാണ് പേജിലെ കുറിപ്പില്‍ വിമര്‍ശിക്കുന്നത്. ദിലീപ് ഇപ്പോഴും ആരോപണ വിധേയനാണ്, കേസ് നടക്കുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ദിലീപിനില്ലാത്ത എന്ത് യോഗ്യതയാണ് അനുരാഗ് കശ്യപിനുള്ളതെന്നും ദിലീപിനെതിരെ സംസാരിക്കുന്നവര്‍ എന്തുകൊണ്ടാണ് […]