‘പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ തിയേറ്ററില്‍ കണ്ടിട്ടുണ്ടെങ്കില്‍ മമ്മൂട്ടി ചിത്രവും കാണും’; സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറിപ്പ്
1 min read

‘പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ തിയേറ്ററില്‍ കണ്ടിട്ടുണ്ടെങ്കില്‍ മമ്മൂട്ടി ചിത്രവും കാണും’; സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറിപ്പ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം. ഇതില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കൂവല്‍ നടത്തുകയും ചെയ്തിരുന്നു.

‘കൂവല്‍ ഒന്നും പുത്തരിയല്ല. 1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളില്‍ വരും. അപ്പോള്‍ എത്രപേര്‍ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം’, എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

‘മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതില്‍ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു…മമ്മൂട്ടി അഭിനയിച്ച സിനിമ, സിനിമാ തിയേറ്ററില്‍ വരും. അപ്പോള്‍ കാണാന്‍ എത്ര പേരുണ്ടാകും എന്ന് കാണാം…’ മമ്മൂട്ടിയെ വച്ചു കലാമൂല്യമുള്ള പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ എടുത്തു തിയേറ്ററില്‍ നിന്നുതന്നെ ലക്ഷങ്ങള്‍ ലാഭം കൊയ്ത നിര്‍മ്മാതാവു കൂടിയായ സംവിധായകനാണു രഞ്ജിത്ത്. ആ സിനിമകള്‍ തിയേറ്ററില്‍ പോയി ആളുകള്‍ കണ്ടിട്ടുണ്ട് എങ്കില്‍ തീര്‍ച്ചയായും ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന മമ്മൂട്ടി സിനിമ, സിനിമാ തിയേറ്ററില്‍ തന്നെ കാണാനും ആളുണ്ടാകും. അതിനു സാക്ഷ്യം വഹിക്കാന്‍ ആയുസ്സുണ്ടെങ്കില്‍ രഞ്ജിത്തിനു കഴിയും.

അഹങ്കാരത്തിനു കൈയും കാലും വച്ച ഇയാളുടെ ഡ്രാമയും കടല്‍ കടന്നൊരു മാത്തുകുട്ടിയും ഒക്കെ പ്രേക്ഷകര്‍ നിരാകരിച്ചത് ഇയാളിലെ പ്രതിഭ വറ്റി എന്നതിന് തെളിവാണ്. ഇപ്പോള്‍ നാടക നടന്മാരെ പോലും തോല്പിക്കുന്ന രീതിയില്‍ സിനിമയില്‍ അഭിനയിച്ചു തനിയ്ക്ക് വഴങ്ങാത്ത കോലം കെട്ടി വെറുപ്പിക്കല്‍ ആണ് പുതിയ ജോലി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍