24 Dec, 2024
1 min read

ഇതൊരു ഒന്നൊന്നര സിനിമ..!!! കേരളത്തിലും നിറഞ്ഞാടി കല്‍ക്കി ; കളക്ഷൻ റിപ്പോർട്ട്

ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് പ്രഭാസ് നായകനായ വൈജയന്തി മൂവീസിന്റെ നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എ ഡി’. പ്രേക്ഷകരും സിനിമാപ്രവർത്തകരും നിരൂപകരും ഒരേപോലെ ചിത്രത്തെ പ്രശംസിക്കുകയാണ്. രാജ്യമൊട്ടാകെ കല്‍ക്കി 289 എഡി സിനിമ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലും പ്രഭാസ് നായകനായി വന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ്. മികച്ച ഒരു ടോട്ടലിലേക്ക് കേരള കളക്ഷനും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് ദിവസത്തില്‍ ചിത്രം നേടിയതിന്റെ ആകെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍. […]

1 min read

“ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച് ,ഒരേ സ്രഷ്ടാവ് ” ; ബോക്‌സ് ഓഫീസിലും സമാനമായ ആഘാതം

മിഥുൻ മാനുവൽ തോമസ്, ഈ പേര് ഇന്ന് മലയാള സിനിമയ്ക്ക് ഒരു പ്രതീക്ഷയാണ്. മിനിമം ഗ്യാരന്റി ഉള്ളൊരു സിനിമയാകും അത് എന്നതാണ് ആ ആശ്വാസം. സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മിഥുന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഓസ്‍ലർ’ ആണ്. ഒരു മെഡിക്കല്‍ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ എത്തിയത്. ജയറാമിന് മലയാളത്തിലേക്ക് വൻ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രത്തിൽ മമ്മൂട്ടി ഉണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ […]

1 min read

ദുല്‍ഖറിന് നറുക്ക് വീണത് ആ താരം പിൻമാറിയതിനാല്‍… ! കമൽ ഹാസൻ ചിത്രത്തിൽ ദുൽഖർ എത്തിയത് ഇങ്ങനെ

ഉലകനായകൻ കമല്‍ഹാസൻ വീണ്ടും മണിരത്നത്തിന്റെ സംവിധാനത്തില്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വൻ ചര്‍ച്ചയായിരുന്നു. നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. ഇന്നലെ പുറത്തുവിട്ട ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദുല്‍ഖറും കമല്‍ഹാസനൊപ്പം എത്തുന്ന ചിത്രത്തിനെ കുറിച്ച് മറ്റൊരു റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറിനെയായിരുന്നില്ല തുടക്കത്തില്‍ മണിരത്നം ആലോചിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫെന്ന ചിത്രത്തിലേക്ക് തമിഴ് യുവ നായകൻ ചിമ്പുവിനെയാണ് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്. […]

1 min read

ദുൽഖർ സൽമാൻ തീ…!! ‘കിംഗ് ഓഫ് കൊത്ത ഇഷ്‍ടപ്പെട്ടു’ : ഒമർ ലുലു

ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. തിയേറ്ററുകളിൽ സിനിമ സാമ്പത്തികമായി വിജയം കണ്ടില്ലെങ്കിലും ഒ. ടി. ടി റിലീസ് വന്നതോട് സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. അതിലും വിമര്‍ശനങ്ങളാണ് അധികം. ഇപ്പോഴിതാ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.  കിംഗ് ഓഫ് കൊത്ത കണ്ടെന്നും ഇഷ്ടപ്പെട്ടെന്നുമാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദുല്‍ഖര്‍ എന്ന് എഴുതിയതിന് ശേഷം അഗ്നിയുടെ സിംബലും […]

1 min read

‘ദുല്‍ഖറിന്റെ കരിയര്‍ പ്ലാനിങ്ങില്‍ സംഭവിച്ച വന്‍ പിഴവാണ് കിംഗ് ഓഫ് കൊത്ത’ : കുറിപ്പ് വൈറല്‍ 

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് […]

1 min read

‘കമ്മട്ടിപാടം’ മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്ന്, A true rare gem’ ; കുറിപ്പ്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കമ്മട്ടിപ്പാടം. ഛായാഗ്രാഹണത്തില്‍ നിന്ന് സംവിധാനത്തിലെത്തിയ രാജീവ് രവി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കമ്മട്ടിപാടം. പി ബാലചന്ദ്രനാണ് ചിത്രത്തിന് കഥയെഴുതിയത്. വിനായകന്‍, മണികണ്ഠന്‍ കെ. ആചാരി,ഷോണ്‍ റോമി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷം വയലന്‍സ് കൂടുതലായി ഉപയോഗിച്ച ചിത്രവും ഇതാണ്. 2 മണിക്കൂര്‍ 43 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം. രാജീവ് രവി സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകപ്രീതിയില്‍ മുന്നിലെത്തിയ […]

1 min read

മോളിവുഡിനെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉയര്‍ത്താന്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു ; കിംങ് ഓഫ് കൊത്ത സെക്കന്റ് ലുക്ക് പോസ്റ്റര്‍

‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയെ കുറിച്ച് ദുല്‍ഖര്‍ ആരാധകരുമായി സംസാരിക്കുന്നതിനിടയില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ഏറ്റവും ശാരീരിക […]

1 min read

‘കിംഗ് ഓഫ് കൊത്ത’ ചിത്രീകരണത്തിനിടെ എത്ര തവണ പരുക്കേറ്റു? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ദുല്‍ഖര്‍

ഭാഷാഭേദമന്യേ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് ദുല്‍ഖര്‍. തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്. ഇതിനെല്ലാം ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ എത്തുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. പ്രഖ്യാപനം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ […]