‘കമ്മട്ടിപാടം’ മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്ന്, A true rare gem’ ; കുറിപ്പ്
1 min read

‘കമ്മട്ടിപാടം’ മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്ന്, A true rare gem’ ; കുറിപ്പ്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കമ്മട്ടിപ്പാടം. ഛായാഗ്രാഹണത്തില്‍ നിന്ന് സംവിധാനത്തിലെത്തിയ രാജീവ് രവി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കമ്മട്ടിപാടം. പി ബാലചന്ദ്രനാണ് ചിത്രത്തിന് കഥയെഴുതിയത്. വിനായകന്‍, മണികണ്ഠന്‍ കെ. ആചാരി,ഷോണ്‍ റോമി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷം വയലന്‍സ് കൂടുതലായി ഉപയോഗിച്ച ചിത്രവും ഇതാണ്. 2 മണിക്കൂര്‍ 43 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം. രാജീവ് രവി സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമായിരുന്നു കമ്മട്ടിപ്പാടം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം കൊച്ചി ഒരു നഗരമായി വളര്‍ന്നപ്പോള്‍ അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ കഥയായിരുന്നു. ഇപ്പോഴിതാ കമ്മട്ടിപാടം ചിത്രത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇതിന് മുകളിലുള്ള ഒരു ഒരു പടം ദുല്‍ഖര്‍ന് തന്റെ career ഇല്‍ ഇതുവരെയില്ല. പലരും ബാലന്‍ ചേട്ടനെയും ഗംഗയെയുമൊക്കെ വാ തോരാതെ പ്രശംസിക്കുമ്പോള്‍ കൃഷ്ണനെ മറന്നുപോവുന്നതായി തോന്നാറുണ്ട്. എന്നാല്‍ എനിക്കിതില്‍ ഏറ്റവുമിഷ്ടം കൃഷ്ണനെയാണ്.
ഗംഗയായിരുന്നു കൃഷ്ണന്റെ അടുത്ത ചങ്ങാതി. അവനുവേണ്ടി കൃഷ്ണന്‍ എന്തും ചെയ്യുമായിരുന്നു. ആദ്യമായി ജയിലില്‍ പോയത് ഗംഗയ്ക്ക് വേണ്ടി ആയിരുന്നു. ജീവനുതുല്യം സ്‌നേഹിച്ച സ്വന്തം പെണ്ണിനെ തട്ടിയെടുത്തിട്ടും അവനോടു ക്ഷമിച്ചതും, കാണാതായപ്പോള്‍ സ്വന്തം ജോലി വരെ ഉപേക്ഷിച്ചു വന്നതും, അവസാനം അവനു വേണ്ടി പ്രതികാരം ചെയ്തതുമെല്ലാം ഗംഗ കൃഷ്ണന് ആരാണ് എന്ന് കാണിക്കുകയായിരുന്നു.

കമ്മട്ടിപ്പാടത്തിലെ പല characters നെയും പ്പോലെ ത്രൂഔട്ട് loud അല്ലായിരുന്നു കൃഷ്ണന്‍.. അതായിരുന്നു അതിന്റെ ഭംഗിയും. ബാലന്‍ ചേട്ടനെയുമായി വന്നു ഹോസ്പിറ്റലിന്റെ വെളിയില്‍ നില്‍ക്കുന്ന സീനില്‍ അലറി കരഞ്ഞു നിലവിളിക്കുന്നത് ഒരു സേഫ് option ആയിരുന്നു. എന്നാല്‍ ദുല്‍ഖര്‍ അവിടെ വളരെ controlled ayi കൃഷ്ണന്റെ നിസ്സഹായതയും വേദനയും ആ intensity ഒട്ടും ചോരാതെ പ്രേക്ഷകന് തന്നു. Stylish റോളുകള്‍ കൂടുതല്‍ apt ആയുള്ള ദുല്‍ഖര്‍ ന്റെ സേഫ് zone പൂര്‍ണമായി വിട്ടുള്ള ഒരു ധീരമായ attempt ആയിരുന്നു കൃഷ്ണന്‍.

കമ്മട്ടിപ്പാടം രാജീവ് രവിയേക്കാള്‍ P ബാലചന്ദ്രന്റെ സിനിമയാണ്. അത്രയ്ക്ക് strong and deep ആണ് ഇതിന്റെ തിരക്കഥയും സംഭാഷണങ്ങളും. രാജീവ് രവിയുടെ അവസാനം ഇറങ്ങിയ രണ്ട് സിനിമകള്‍ നോക്കികഴിഞ്ഞാല്‍ കമ്മട്ടിപ്പാടം തീര്‍ച്ചയായും തിരക്കഥാകൃത്തിന്റെ സിനിമയാണെന്നു നിസ്സംശയം പറയാന്‍ പറ്റും. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ പോരാട്ടത്തിന്റെ, അതിജീവിതത്തിന്റെ കഥയാണ് കമ്മട്ടിപ്പാടം. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്ന്. A true rare gem