21 Jan, 2025
1 min read

രഹസ്യങ്ങളുടെ കൺകെട്ട്! അടിമുടി ദുരൂഹതയും കൗതുകവും നിറച്ച് ‘പ്രാവിൻകൂട് ഷാപ്പ്’, റിവ്യൂ വായിക്കാം

ഷാപ്പും ഷാപ്പിലെ പതിവുകാരും മലയാള സിനിമകളിൽ പല കാലങ്ങളിൽ പല രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും കള്ളിന്‍റെ വീര്യത്തിൽ പാതി ബോധത്തോടെയുള്ള ആളുകളുടെ ആട്ടവും പാട്ടും സംഭാഷണങ്ങളുമൊക്കെയായിട്ടാവും കള്ള് ഷാപ്പുമായി ബന്ധപ്പെട്ടുള്ള സീനുകള്‍ സിനിമകളിൽ വന്ന് പോകുന്നത്. ഒരു സിനിമയിൽ ചെറിയൊരു സീൻ മാത്രമാകും ചിലപ്പോള്‍ ഷാപ്പുമായി ബന്ധപ്പെട്ട് വരാറുള്ളത്. ഇവിടെ സിനിമയിൽ ഉടനീളം ഒരു ഷാപ്പിനെ അടിസ്ഥാനമാക്കിക്കൊണ്ട് കഥ പറഞ്ഞ് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയിൽ നിർത്തിയിരിക്കുകയാണ് സൗബിനും ബേസിലും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ‘പ്രാവിൻകൂട് ഷാപ്പ്’. മേൽക്കൂരയുടെ […]

1 min read

അമ്പരപ്പിക്കുന്ന ലുക്കിൽ ചീട്ടുകളിക്കാരനായി സൗബിൻ, പോലീസ് വേഷത്തിൽ ബേസിൽ! ‘പ്രാവിൻകൂട് ഷാപ്പ്’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി.!! 

സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന വേറിട്ട ലുക്കിലാണ് പോസ്റ്ററിൽ സൗബിനുള്ളത്. തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പോലീസുകാരനായാണ് ബേസിൽ പോസ്റ്ററിലുള്ളത്. രണ്ട് പോസ്റ്ററുകളായാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരിക്കുന്നത്. അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് […]

1 min read

‘കലക്കി ഈ കല്ല്യാണം, 50 ലക്ഷം പേർ അമ്പലനടിയിൽ എത്തി’; കണക്കുകൾ പുറത്ത്

പൃഥ്വിരാജ്- ബേസിൽ ജോസഫ് എന്നിവരെ പ്രധാനവേഷത്തിലെത്തിച്ച് ഇറങ്ങിയ കോമഡി ഫാമിലി ചിത്രം ഗുരുവായൂർ അമ്പലനടയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. അമ്പരപ്പിക്കുന്ന കുതിപ്പാണ് ഗുരുവായൂർ അമ്പലനടയിൽ ആഗോളതലത്തിൽ നടത്തുന്നത്. ചിത്രം ഇതുവരെ 86 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 44.83 കോടി ഇതുവരെ കേരളത്തിൽ നിന്ന് മാത്രം നേടിയിട്ടുണ്ട്. ഇപ്പോൾ ചിത്രം ഇതുവരെ അരക്കോടിയോളം പേർ കണ്ടുവെന്ന് അറിയിക്കുകയാണ് നിർമ്മാതാക്കൾ. ചിത്രത്തിലെ താരങ്ങൾ എല്ലാം അണിനിരക്കുന്ന പോസ്റ്ററിനൊപ്പം ‘കലക്കി ഈ കല്ല്യാണം, 50 ലക്ഷം […]

1 min read

വൻ കുതിപ്പിൽ ഗുരുവായൂര്‍ അമ്പലനടയില്‍ … !!! കളക്ഷനില്‍ നിര്‍ണായക നേട്ടത്തിലേക്ക്

പൃഥ്വിരാജ് നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. വമ്പൻ കുതിപ്പാണ് ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനില്‍ എന്നാണ് റിപ്പോര്‍ട്ട്. കുടുംബപ്രേക്ഷകരും ഇഷ്‍ടപ്പെടുന്ന ഒരു മികച്ച ചിത്രമായി മാറിയിരിക്കുന്നു പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 80 കോടി ക്ലബിലെത്താൻ ഇനി ആഗോളതലത്തിലെ ആകെ കളക്ഷനില്‍ ചെറിയ സംഖ്യ മതിയാകും. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി […]

1 min read

അടുത്ത 100 കോടി ക്ലബ്ബിനൊരുങ്ങി പൃഥ്വിരാജ്; 13 ദിവസം കൊണ്ട് 75 കോടി നേടി ​ഗുരുവായൂരമ്പലനടയിൽ

പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പതിമൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. ആ​ഗോളതലത്തിൽ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ​ഗുരുവായൂരമ്പല നടയിൽ. ഈ റിപ്പോർട്ട് പ്രകാരം ആണെങ്കിൽ 2024ൽ 100 കോടി ക്ലബ്ബിൽ ഇടംനേടാൻ പോകുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയായിരിക്കും […]

1 min read

ആദ്യദിനം കോടികൾ വാരി ആനന്ദേട്ടനും പിള്ളേരും…!!! ; ‘ഗുരുവായൂർ അമ്പല നടയിൽ’ കളക്ഷൻ കണക്ക് ഇതാ..

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടുന്ന ചില സിനിമകൾ ഉണ്ട്. അത്തരത്തിലൊരു സിനിമ ആയിരുന്നു ‘ഗുരുവായൂരമ്പലനടയിൽ’. പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്നു എന്നത് കൂടിയായപ്പോൾ ചിത്രം കളറായി. പിന്നാലെ എത്തിയ രസകരമായ പ്രമോഷൻ മെറ്റീരിയലുകളും പ്രേക്ഷകർ ഏറ്റെടുത്തു. ഒടുവിൽ ഇന്ന് മുൻവിധികളെ മാറ്റി മറിച്ചുള്ള പ്രകടനവുമായി ചിത്രം തിയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി പ്രദർശനം തുടർന്നിരിക്കുകയാണ്. മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ‘ഗുരുവായൂരമ്പലനടയിലി’ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ആദ്യദിനം എത്ര നേടും എന്ന കളക്ഷൻ വിവരങ്ങളും പുറത്തുവരുന്നുണ്ട്. […]

1 min read

550 കോടി താങ്ങില്ല, ബേസിലിന്റെ ശക്തിമാൻ നിർത്തിവെച്ചു?; വിശദീകരണവുമായി സോണി

രൺവീർ സിങ്ങിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തിമാൻ’. ഈ ചിത്രം താൽക്കാലികമായി നിർത്തിവച്ചെന്ന രീതിയിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജറും ഹെഡുമായ ലാഡ സിങ്. വാർത്ത തെറ്റാണെന്നും ശക്തിമാൻ പ്രോജക്ട് ഓൺ ആണെന്നും ലാഡ സിങ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. കഥ രൺവീർ സിങ്ങിന് ഇഷ്ടപ്പെട്ടെന്നും എന്നാൽ ചെലവായി കണക്കാക്കുന്ന 550 കോടിയോളം രൂപ മുടക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ നഷ്ടമാകുമെന്നും സോണി വിലയിരുത്തിയെന്നായിരുന്നു […]

1 min read

”മമ്മൂക്ക തന്റെ താരമൂല്യമുപയോ​ഗിച്ച് വ്യത്യസ്തമായ സിനിമകൾ കാണാൻ പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കുന്നു”; ബേസിൽ ജോസഫ്

കഥയ്ക്ക് പ്രാധാന്യം നൽകുന്ന സിനിമകളാണ് മലയാള സിനിമയുടെ മുഖമുദ്ര. ഈയിടയായി ആ പ്രവണത കൂടി വരുന്നുണ്ട്. പ്രമേയത്തിൽ വ്യത്യസ്തത കൊണ്ട് വന്ന് പ്രേക്ഷകർക്ക് വിയത്യസ്തമായ സിനിമാനുഭവങ്ങൾ സമ്മാനിക്കാൻ സംവിധായകർ ശ്രമിക്കുന്നു. ഈ കാരണത്താൽ തന്നെ മലയാള സിനിമകൾ ലോകവ്യാപകമായി ചർച്ച ചെയ്യുന്നുമുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ വ്യത്യസ്ത ജോണറുകളിലുള്ള സിനിമകളെക്കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. മമ്മൂക്ക തന്റെ താരമൂല്യം ഉപയോ​ഗിച്ച് വ്യത്യസ്തമായ സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കുകയാണ് എന്നാണ് ബേസിൽ പറഞ്ഞത്. ​ഗലാട്ട പ്ലസിലെ മെ​ഗാ […]

1 min read

ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് ; റീമേക്കിന് മുന്‍കൈ എടുത്ത് ആമിര്‍ ഖാന്‍

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ‘ജയ ജയ ജയ ജയ ഹേ’. മികച്ച പ്രേക്ഷകപ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്ക്ക് എത്തിയ ‘ജയ ജയ ജയ ജയ ഹേ’ ബ്ലോക്ബസ്റ്ററായി മാറിയിരുന്നു. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് […]

1 min read

വില്ലനായി പൃഥ്വിരാജും നായകനായി ബേസിലും എത്തുന്നു; പ്രേക്ഷക ആവേശം ഉയര്‍ത്തി ‘ഗുരുവായൂരമ്പല നടയില്‍’

‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധേ നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. കഴിഞ്ഞ കുറച്ച് നാളുകളായി വിപിന്‍ ദാസ് പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ചിത്രത്തില്‍ നായകനായി എത്തുന്നത് ബേസിലാണ്. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരം പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് ആ വാര്‍ത്ത. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ്, ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം […]