anaswara rajan
“മോഹൻലാല്‍ എന്ന ഒരു താരം വണ്ടറാണ് ” ; അനശ്വര രാജൻ
മലയാളത്തിന്റെ അഭിമാന താരമാണ് മോഹൻലാല്‍. മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് അന്യഭാഷാ താരങ്ങളടക്കം വാചാലരാകാറുണ്ട്. നടി അനശ്വര രാജൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മോഹൻലാല്‍ എന്ന നടൻ തനിക്ക് ഒരു വണ്ടറാണെന്നാണ് അനശ്വരാ രാജൻ അഭിപ്രായപ്പെട്ടത്. ലാല്‍ സാറിനെയൊക്കെ കണ്ടു വളര്‍ന്നയാളാണ് എന്ന് പറയുകയാണ് അനശ്വര രാജൻ. സ്‍ക്രീനില്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ റിയാലിറ്റി ചെക്കില്‍ ആയിരിക്കും. ശരിക്കും ആണോ എന്ന അത്ഭുതപ്പെടല്‍. ആള് സ്വച്ച് ചെയ്യുന്നത് ഞങ്ങള്‍ പറഞ്ഞ് കേട്ടിട്ടേയുള്ളൂ. മറ്റുള്ള കാര്യങ്ങള്‍ പറയുകയും പിന്നീട് […]
50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി […]
”ആ ചിത്രം കണ്ട് അന്ധനായ ഒരാൾ എന്നെ തേടിവന്നു, സിനിമ കാണാൻ വേണ്ടി അവർ എടുത്ത എഫേർട്ട് ഓർമ്മ വന്നു”; അനശ്വര രാജൻ
നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ അനശ്വര സിനിമാ ലോകത്തെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അത്രയ്ക്കും മികച്ച അഭിനയമായിരുന്ന താരം കാഴ്ചവെച്ചത്. തന്റെ കഥാപാത്രത്തെ ഏറ്റക്കുറച്ചിലില്ലാതെ താരം പ്രേക്ഷകന് മുന്നിലെത്തിച്ചു. അനശ്വര രാജന്റെ കരിയറിയിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് നേരിലെ സാറ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ അനശ്വര അഭിനയിച്ച ഒരു സിനിമയിലെ പ്രകടനത്തെ പ്രശംസിക്കാൻ അന്ധനായ ഒരാൾ തന്നെ തേടി വന്ന അനുഭവം പങ്കുവെക്കുകയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലെ അനശ്വരയുടെ […]
‘നേര് മലയാളികളുടെ സദാചാര ആഗ്രഹങ്ങൾക്ക് പുറത്താണ്’; പ്രിയപ്പെട്ട മോഹൻലാലിനും അനശ്വര രാജനും അഭിവാദ്യങ്ങൾ
നേര് വല്ലാത്തൊരു സിനിമയാണ്, തിയേറ്ററിൽ നിന്നിറങ്ങി നേരത്തോട് നേരം എത്തിയിട്ടും കഥാപാത്രങ്ങളും കഥയും ഹൃദയത്തിൽ നിന്നിറങ്ങിപ്പോകുന്നില്ല. മോഹൻലാൽ ഗംഭീര തിരിച്ച് വരവ് നടത്തി അസാധ്യ പെർഫോമൻസ് നടത്തിയ സിനിമയാണെങ്കിലും ഇതൊരു അനശ്വര രാജൻ ചിത്രം കൂടിയാണെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. കാരണം അവർ അത്രയ്ക്കും മിടുക്കോടെയാണ് സ്ക്രീനിന് മുന്നിലെത്തിയത്. ഒരൊറ്റ സീനിൽ പോലും ഏറിയും കുറഞ്ഞും കാണപ്പെട്ടില്ല. ഇരയായും സെക്കന്റുകൾക്കിടയിലെങ്കിലും അതിജീവിതയായും അവർ തകർത്തഭിനയച്ചു. അവർക്കൊപ്പം ആ നേർത്ത ഭംഗിയുള്ള വിരലുകളും ഭംഗിയായി അഭിനയിച്ചു. അവസാന […]
പാതിരാത്രിയിൽ കോടതി പ്രവർത്തിക്കുമോ? മോഹൻലാൽ നായകനായെത്തുന്ന ‘നേര്’ സിനിമയുടെ ട്രെയിലറിന് പിന്നാലെ ചർച്ചയായി ആ ഡയലോഗ്!
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘നേര്’ എന്ന സിനിമ ഈ മാസം 21ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്നത്. ട്രെയിലറിൽ കേൾക്കുന്നൊരു ഡയലോഗ് സിനിമാ ഗ്രൂപ്പുകളിൽ ഉള്‍പ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ”കേരളത്തിലൊരു കോടതി രാത്രി സിറ്റിംഗ് നടത്തുന്നു എന്ന അസാധാരണമായിട്ടുള്ള സംഭവമാണ് ഇപ്പോള്‍ […]
അഭിഭാഷകരായി മോഹൻലാലും പ്രിയാമണിയും; ജീത്തു ജോസഫ് ചിത്രത്തിന്റെ മൂന്നാമത് പോസ്റ്റർ പുറത്ത്
മോഹൻലാലും പ്രിയാമണിയും പ്രധാനവേഷങ്ങളിലെത്തുന്ന നേര് എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ റിലീസ് ചെയ്തു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അഭിഭാഷകനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹൻലാലിൻ്റേതു മാത്രമായിരുന്നുവെങ്കിൽ ഇക്കുറി പ്രിയാമണി, അനശ്വരാ രാജൻ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളാണിവർ. കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രിയാമണിയും അഭിഭാഷകരയായിട്ടാണ് അഭിനയിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേറ്റിക്കൊണ്ടാണ് നേര് ജീത്തു ജോസഫ് സമ്മാനിക്കുന്നത്. വർണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ […]
പ്രേക്ഷകപ്രീതി നേടി ‘പ്രണയവിലാസം; കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ
കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സൂപ്പര്‍ ശരണ്യ. അര്‍ജുന്‍ അശോകന്‍ നായകനായ ചിത്രത്തില്‍ അനശ്വര രാജന്‍, മമിത ബൈജു എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തി. എന്നാല്‍ സൂപ്പര്‍ ശരണ്യക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണ് പ്രണയ വിലാസം. പ്രണയം പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ മുരളിയാണ്. pranaya vilasam 10 Days Kerala Boxoffice Collection Update: Gross: 2.05 Cr Verdict : Below Average Still […]