21 Dec, 2024
1 min read

ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും ആക്ഷന്‍ ഡയറക്ടര്‍ അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന മാസ് ചിത്രം വരുന്നു!

ചലച്ചിത്രസംവിധായകന്‍, ഛായാഗ്രഹകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അമല്‍ നീരദ്. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് അമല്‍ നീരദ്. ‘ബിഗ് ബി’യിലൂടെ സംവിധാന രംഗത്തേക്കെത്തിയ അദ്ദേഹം മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ നടന്മാര്‍ക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ബിഗ്ബി എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിന്റെ കഥ എഴുതിയതും അമല്‍ തന്നെയാണ്. ഇപ്പോഴിതാ, പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു […]

1 min read

‘ആളുകള്‍ക്ക് വേണ്ടത് വെറൈറ്റി തീമില്‍ ആ പഴയ ബിലാലിനെ ആണ്, ആ സ്‌റ്റൈല്‍ സ്ലോ മോഷന്‍’; കുറിപ്പ് വൈറല്‍

മലയാളത്തിലെ ഐക്കണിക് സിനിമകളില്‍ ഒന്നായാണ് അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന സിനിമയെ വിശേഷിപ്പിക്കുന്നത്. ബിലാല്‍ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്. 2005 ലെ ഹോളിവുഡ് സിനിമയായ ഫോര്‍ ബ്രദേഴ്‌സില്‍ നിന്നും പ്രചോദം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയുമാണിത്. മലയാളത്തില്‍ മേക്കിംഗില്‍ പുതിയ രീതി അവലംബിച്ച ആദ്യ […]

1 min read

‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും; റിപ്പോർട്ടുകൾ പറയുന്നു

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഈ വിവരം പുറത്തുവിട്ടിരിക്കുന്നത് സിനിമ ട്രാക്കിംഗ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും പേജുകളുമാണ്. ഈ റിപ്പോർട്ടുകൾ പ്രകാരം ആർ. ജെ. മുരുകൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നുവെന്നും അമൽ നീരദ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നുവെന്നും പറയുന്നുണ്ട്. കൂടാതെ ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നും ഇതിൽ പറയുന്നുണ്ട്. […]

1 min read

“പടം കണ്ടപ്പോൾ മനസ്സിലായി ആൾക്കാരുടെ ഉള്ളിലുള്ള, നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആഴം എന്താണെന്ന്”… അമൽ നീരദിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്നു

ഷൈൻ ടോം ചാക്കോയെ നായകനാക്കി അച്ചു വിജയൻ സംവിധാനം ചെയ്ത ‘വിചിത്രം’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ക്ലീൻ യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. നിഖിൽ രവീന്ദ്രൻ തിരക്കഥയെഴുതിയ ചിത്രത്തിൽ ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കെതഗി നാരായൺ തുടങ്ങിയവരും അണിനിരക്കുന്നു. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകത കൊണ്ടും വിചിത്രം ശ്രദ്ധേയമായൊരു ചിത്രമാണ്. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ […]

1 min read

മാസ്റ്റര്‍ ക്രാഫ്റ്റ് മാന്‍ അമല്‍ നീരദും സുരേഷ് ഗോപിയും ഒന്നിച്ചാല്‍… ! കുറിപ്പ് വൈറലാവുന്നു

മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. നടനെന്ന നിലയിലും എം പി എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം പാപ്പന്‍ എന്ന ജോഷി ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയാണ്. 18 ദിവസത്തിനുള്ളിലാണ് […]

1 min read

ഈ മമ്മൂട്ടി സിനിമ 500 കോടി നേടുന്ന ആദ്യ മലയാളസിനിമ ആകും എന്ന് ആരാധകരുടെ ആത്മവിശ്വാസം!

തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടിയ മഹാനടനാണ് മമ്മൂട്ടി. ഏറ്റെടുക്കുന്ന വേഷങ്ങളോട് അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥയാണ് അദ്ദേഹത്തെ ഉയരങ്ങളിലേക്ക് എത്തിച്ചത്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെ ആണ് മമ്മൂട്ടി സിനിമാ രംഗത്തേക്ക് എത്തിയത്. ഇക്കാലയളവില്‍ അദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 400ലേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും സിനിമയെന്നാല്‍ മമ്മൂട്ടിയ്ക്ക് ഒരു വികാരമാണ്. താരജാഡയില്ലാതെ കഥാപാത്രങ്ങളെ തേടി അങ്ങോട്ട് […]

1 min read

മലയാളസിനിമയെ മാറ്റിമറിച്ച ട്രെൻഡ് സെറ്റർ ‘ബിഗ് ബി’ റിലീസ് ചെയ്തിട്ട് 15 വർഷം തികയുന്നു

ബോംബേന്ന് കുറച്ച് പിള്ളേര് വന്നിട്ടുണ്ട് മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍. ഇത് പണ്ട് മഹാരാജാസില്‍ ഉണ്ടായിരുന്ന അമലും സമീറും ഒക്കെയാണെന്ന് ആഷിഖ് പറഞ്ഞു. ഷൈന്‍ ടോം ചാക്കോ ബിഗ് ബി എന്ന സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അങ്ങനെയാണ് തന്തക്ക് പിറന്ന നായകന്മാര് വാഴുന്ന മലയാള സിനിമയിലേക്ക് അമല്‍ നീരദ് കുറച്ച് അമ്മക്ക് പിറന്ന നായകന്മാരുമായി ട്രപ്പീസ് കളിക്കിറങ്ങിയത്. കാലം തെറ്റിയതുകൊണ്ടോ, മലയാളികളുടെ ആസ്വാദന നിലവാരത്തിന്റെ തരം താഴ്ചകൊണ്ടോ, അന്ന് ബിഗ് ബി വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ല. പക്ഷെ […]

1 min read

‘മമ്മൂക്കയെ നായകനാക്കി അരിവാൾ ചുറ്റിക നക്ഷത്രം, കുഞ്ഞാലി മരക്കാർ..’ : അമൽ നീരദ് വെളിപ്പെപടുത്തുന്നു

ഭീഷ്മപര്‍വ്വവും മൈക്കിളപ്പയും ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഗ് ബിയ്ക്ക് തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പന്നീട് ബിലാലും പിളളരും സോഷ്യല്‍ മീഡിയ ഭരിക്കുകയായിരുന്നു. അമല്‍ നീരദ് ചിത്രങ്ങളുടെ ഒരു പ്രത്യേകത ആതാണ്. നൂറു കോടി ക്ലബിലും ഭീഷ്മ പര്‍വ്വം ഇടം നേടി. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. ഇപ്പോഴിതാ അമല്‍ നീരദ് മാധ്യമം ആഴ്ച്ചപ്പതിപ്പിന് നല്‍കിയ […]

1 min read

“ഭീഷ്മ കാണാതെയാണ് ഒന്ന് ടിക്കറ്റ് എടുത്തു നോക്കാൻ മമ്മൂക്ക പറഞ്ഞത്” : അമൽ നീരദിൻ്റെ വെളിപ്പെടുത്തൽ

നിരവധി സംവിധായകർക്കൊപ്പം മമ്മൂക്ക വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഒരു വിശ്വാസത്തിൻ്റെ അടിത്തറയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഭീഷ്മ റിലീസിന് മുന്‍പ് നടന്ന പ്രൊമോഷന്‍ പരിപാടിയ്ക്കിടെ എന്തുകൊണ്ട് ഭീഷ്മയ്ക്ക് ടിക്കറ്റെടുക്കണമെന്ന ഒരാളുടെ ചോദ്യത്തിന് ‘ഒന്ന് ടിക്കറ്റെടുത്ത് നോക്ക്’ എന്ന് അദ്ദേഹം മറുപടി പറയുമ്പോൾ പടം പോലും കാണാതെയാണ് അത്തരത്തിലൊരു മറുപടി നൽകിയതെന്ന് ചിത്രത്തിൻ്റെ സംവിധായകൻ അമൽ നീരദ് പറഞ്ഞു. അങ്ങനെയൊരു മറുപടി അദേഹത്തെ കൊടുക്കാൻ പ്രേരിപ്പിച്ചത് പോലും പടത്തിന് മേൽ അദ്ദേഹത്തിനുള്ള വിശ്വാസമാണെന്നും അമൽനീരദ് ഒരു മുഖ്യാധാര ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ […]

1 min read

“ആന്റണി പെരുമ്പാവൂർ നിർബന്ധിച്ച് എഴുതിപ്പിച്ച സിനിമയാണ് സാഗർ എലിയാസ് ജാക്കി” : തിരക്കഥാകൃത്ത് എസ് എൻ സ്വാമി തുറന്നുപറയുന്നു

1984 മെയില്‍ മോഹന്‍ലാലിനെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ സാഗര്‍ ഏലിയാസ് ജാക്കി ഇന്നും മലാളി പ്രേക്ഷകരുടെ വീരനായകനാണ്. മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ നിരയിലേക്കുയര്‍ത്തിയതില്‍ അനിഷേധ്യ സ്ഥാനമാണ് ഇതിലെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിനുള്ളത്. ഈ ചിത്രമിറങ്ങി 22 വര്‍ഷങ്ങള്‍ക്ക് ശേഷം 2009ല്‍ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന പേരില്‍ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനൊരു രണ്ടാം ഭാഗം ഇറങ്ങുകയും ചെയ്തിരുന്നു. എസ് എന്‍ […]