‘മമ്മൂക്കയെ നായകനാക്കി അരിവാൾ ചുറ്റിക നക്ഷത്രം, കുഞ്ഞാലി മരക്കാർ..’ : അമൽ നീരദ് വെളിപ്പെപടുത്തുന്നു
1 min read

‘മമ്മൂക്കയെ നായകനാക്കി അരിവാൾ ചുറ്റിക നക്ഷത്രം, കുഞ്ഞാലി മരക്കാർ..’ : അമൽ നീരദ് വെളിപ്പെപടുത്തുന്നു

ഭീഷ്മപര്‍വ്വവും മൈക്കിളപ്പയും ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഗ് ബിയ്ക്ക് തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പന്നീട് ബിലാലും പിളളരും സോഷ്യല്‍ മീഡിയ ഭരിക്കുകയായിരുന്നു. അമല്‍ നീരദ് ചിത്രങ്ങളുടെ ഒരു പ്രത്യേകത ആതാണ്. നൂറു കോടി ക്ലബിലും ഭീഷ്മ പര്‍വ്വം ഇടം നേടി. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്.

ഇപ്പോഴിതാ അമല്‍ നീരദ് മാധ്യമം ആഴ്ച്ചപ്പതിപ്പിന് നല്‍കിയ അഭിമുഖമാണ് വൈറലാവുന്നത്. മമ്മൂട്ടിയുടെ കൂടെ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും പിന്നീട് കുഞ്ഞാലി മരക്കാര്‍ ചെയ്യാമെന്നതില്‍ എത്തി അവസാനം ഭീഷ്മപര്‍വ്വത്തില്‍ എത്തിയതാണെന്നും അമല്‍ നീരദ് പറയുന്നു. കുഞ്ഞാലി മരക്കാര്‍ ചെയ്യാനുള്ള പ്ലാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്താണ് ഒരു ഗോഡ് ഫാദര്‍ മീറ്റ്‌സ് മഹാഭാരതം എന്ന ഒരു ആശയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറയുന്നു.

ഇതിനിടയില്‍ ബിലാല്‍ സിനിമ ചെയ്യാമെന്നെല്ലാം തീരുമാനിച്ചിരുന്നു. എന്നാല്‍ വിദേശത്തൊക്കെ ഷൂട്ട് ചെയ്യേണ്ട സീനുകള്‍ ഉണ്ടായിരുന്നു. ആ സമയത്ത് കോവിഡ് ആയതുകൊണ്ടും അത് വിടേണ്ടി വന്നു. പിന്നീട് വേറെ എന്ത് ചെയ്യാം എന്ന് ആലോചിച്ച സമയത്താണ് ഒരു ചെറിയ ഇതിഹാസ സമാനം ഉള്ള മറ്റൊരു സബ്ജക്ട് മമ്മൂട്ടിയുടെ അടുത്ത് പറയുന്നത്. അത് മീഡില്‍ ഈസ്റ്റില്‍ ഷൂട്ട് ചെയ്യാനുള്ളതുണ്ടായിരുന്നു. മമ്മൂട്ടി പറഞ്ഞു അത് ഇപ്പോള്‍ വേണ്ട ഭീഷ്മ പര്‍വ്വം മതിയെന്നും അങ്ങനെ ഭീഷ്മയില്‍ എത്തുകയായിരുന്നുവെന്നും അമല്‍ നീരദ് കൂട്ടിച്ചേര്‍ത്തു.

ബീഗ് ബി സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ സിനിമ മേഖലയിലുള്ള പലരും ഒരു തടിയനും കുറെ പിള്ളേരും കൂടെ ഒരു സിനിമ എടുക്കാന്‍ വന്നിരുന്നുവെന്ന് കളിയാക്കി പറഞ്ഞിരുന്നുവെന്നും അമല്‍ നീരദ് ഓര്‍ത്തെടുത്ത് പറഞ്ഞു. സമീര്‍ താഹിറും വിവേക് ഹര്‍ഷനും മെലിഞ്ഞു കൊച്ചു പിള്ളേരെപോലെയായിരുന്നു അന്ന്. വിവേക് ഹര്‍ഷന്‍ അതിനു മുമ്പ് കട്ട് ചെയ്ത സിനിമകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അയാളുമായി എനിക്ക് നല്ല വേവ് ലെങ്ത് കിട്ടിയിരുന്നു. അതുതന്നെയാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ എഴുതിയ ദേവദത്തുമായും ആരുമായും ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എനിക്ക് മനുഷ്യരെ ഒരു സിനിമ സെറ്റില്‍ തിരിച്ചറിയാന്‍ എളുപ്പമാണെന്നും വര്‍ക്കിന്റെ ഇടയില്‍ ഒരാളെ തിരിച്ചറിയാന്‍ എളുപ്പമാണെന്നും അമല്‍ നീരദ് കൂ്ടിച്ചേര്‍ത്തു.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ഭീഷ്മപര്‍വ്വം നിര്‍മ്മിച്ചിരിക്കുന്നത്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്‍ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.