മോഹൻലാലിനെ തോൽപ്പിച്ച് മികച്ച നടനുള്ള അവാർഡ് വിജയ് നേടി ; വില്ലനായത് രാഷ്ട്രീയകളി
1 min read

മോഹൻലാലിനെ തോൽപ്പിച്ച് മികച്ച നടനുള്ള അവാർഡ് വിജയ് നേടി ; വില്ലനായത് രാഷ്ട്രീയകളി

1997 – ൽ തമിഴ്നാട് സ്‌റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചുപ്പോൾ മികച്ച നടനുള്ള അംഗീകാരം തേടിയെത്തിയത് നടൻ വിജയെയായിരുന്നു. ‘കാതൽക്ക് മര്യാദേയ്’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ് ലഭിച്ചത്.  ചിത്രം അനിയത്തി പ്രാവിൻ്റെ റീമേക്ക് ആയിരുന്നു. അനിയത്തി പ്രാവും കാതലിക് മര്യാദേയും ഒരു മോശം സിനിമയല്ല. എന്നാൽ അവാർഡ് ലഭിക്കാൻ മാത്രം ഒരു നല്ല സിനിമയാണോ ? അതാണ് ചോദ്യം.  വേണമെങ്കിൽ ഇങ്ങനെ പറയാം ആ സമയത്ത് വിജയ്യുടെ കൂടെ അഭിനയിച്ച വേറേ കിടിലം നായകൻമാർ വേറേയില്ല. അന്ന് വിജയുടെ കൂടെ അഭിനയിച്ചത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ ആയിരുന്നു.  ചിത്രം ഇരുവർ.  അതായത് ഇരുവർ സിനിമയുടെ കൂടെ മത്സരത്തിനിറങ്ങിയത് അനിയത്തി പ്രാവിൻ്റെ റീമേക്ക് ആയ ‘കാതൽക്ക് മര്യാദേയ്’ ആയിരുന്നു.

അവാർഡ് കൊണ്ടു പോയത് വിജയ്. എന്നാൽ അതിന് പിന്നിൽ സത്യത്തിൽ ഒരു വലിയ രാഷ്ട്രീയം ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ മൂന്ന് രാഷ്ട്രീയ പ്രവർത്തകരുടെ കഥ പറയുന്ന ചിത്രമായിരുന്നു ഇരുവർ.  അതു തന്നെയായിരുന്നു അവാർഡ് നിരസിക്കപ്പെടാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നതും.  ഷൂട്ട് ചെയുമ്പോൾ തന്നെ ഏറെ ബുദ്ധിമുട്ടിയ സിനിമയായിരുന്നു ഇത്.  ‘ആനന്ദം’ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നൽകാൻ ഉദേശിച്ചത്. എന്നാൽ പിന്നീട് അത് ഇരുവർ എന്നാക്കി മാറ്റുകയായിരുന്നു .  ചിത്രത്തിലെ സംഭാഷണങ്ങളും, സീനുകളുമെല്ലാം ചില വ്യക്തികൾക്ക് ഇഷ്ടപ്പെടാതെ വന്നതോടു കൂടെ ഡയലോഗുകൾ ഉൾപ്പടെ മ്യൂട്ട് ചെയ്തായിരുന്നു പ്രദർശിപ്പിച്ചത്.

എന്നാൽ പടത്തിന് ഒരു അവാർഡും ലഭിച്ചില്ല എന്നല്ല, മികച്ച സഹനടനുള്ള പുരസ്‌കരം ലഭിച്ചത് പ്രകാശ് രാജിനായിരുന്നു.  അതെ സമയം പ്രകാശ് രാജ് കൈകാര്യം ചെയ്ത റോൾ യഥാർത്ഥത്തിൽ മമ്മൂട്ടി ചെയ്യേണ്ടതായിരുന്നു.  വാർഡ് ലഭിക്കാതിരിക്കാനുള്ള കാരണം ഇതു മാത്രമായിരുന്നില്ല. ഇളയ ദളപതി വിജയുടെ പിതാവായിരുന്നു അതിന് കാരണക്കാരൻ .  വിജയുടെ പേരിനോനൊപ്പം ഇളയ ദളപതി എന്ന് ചേർത്തതും അദ്ദേഹം തന്നെയിരുന്നു.  അന്ന് അദ്ദേഹം അഭിനയിക്കേണ്ട സിനിമകൾ പോലും തീരുമാനിച്ചിരുന്നത് പിതാവായിരുന്നു. അന്ന് തമിഴ് നാട് ഭരിച്ചിരുന്ന പാർട്ടിയുമായി അദ്ദേഹത്തിൻ്റെ അച്ഛന് നല്ല ബന്ധമായുണ്ടായിരുന്നു. അന്നത്തെ സർക്കാരിന് ഇരുവർ സിനിമയോടുള്ള ഇഷ്ടക്കേട്, ഇതിനെല്ലാറ്റിനും പുറമേ വിജയോടുള്ള കരുതൽ എല്ലാം ഉണ്ടായിരുന്നു. ഈ കാരണങ്ങൾ കൊണ്ടെല്ലാം ഇന്ത്യൻ മാസ്റ്റർ പീസെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രത്തെ പിന്തള്ളുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. ഇത്തരത്തിൽ ഒരു സിനിമ മാത്രമല്ല നിരവധി സിനിമകൾ ഇന്ത്യയിൽ തന്നെ പിന്തള്ളപ്പെടുകയും, യഥാർത്ഥത്തിൽ ഒരു നടന് ലഭിക്കേണ്ട അംഗീകാരം മറ്റൊരാൾക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.