‘RED CHILLIES’-ന് ശേഷം ഷാജി കൈലാസ് – മോഹൻലാൽ ടീം വീണ്ടും!! ; ‘ALONE’ ഉടനെത്തും
1 min read

‘RED CHILLIES’-ന് ശേഷം ഷാജി കൈലാസ് – മോഹൻലാൽ ടീം വീണ്ടും!! ; ‘ALONE’ ഉടനെത്തും

ലയാളത്തിന്റെ ഹിറ്റ് സംവിധായകനാണ് ഷാജി കൈലാസ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളാണ് കൂടുതലും ഷാജി കൈലാസ് ചെയ്തിരിക്കുന്നത്. 1990 ല്‍ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാം തമ്പുരാന്‍, FIR എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം ചെയ്ത സിനിമകള്‍ വന്‍ വിജയമായിരുന്നു. ദി കിംഗ്, വല്യേട്ടന്‍, ആറാം തമ്പുരാന്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നായികമാരില്‍ ഒരാളായിരുന്ന ആനിയെയാണ് ഷാജി കൈലാസ് വിവാഹം ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജുമായും മോഹന്‍ലാലുമായുമുള്ള രണ്ട് ചിത്രങ്ങളാണ് ഷാജി കൈലാസ് ഒരുക്കുന്നത്. മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെയാണ് മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുതിയ സിനിമ പ്രഖ്യാപിച്ചത്. എലോണ്‍ എന്നാണ് ചിത്രത്തിന്റെ പേര്. എലോണില്‍ ഷാജി കൈലാസ് – ആനി ദമ്പതികളുടെ മൂത്ത പുത്രന്‍ ജഗന്‍ ഷാജി കൈലാസ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന് രാജേഷ് ജയറാം ആണ് തിരക്കഥ രചിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള ഒരു പഴയ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ഷാജികൈലാസ്. ഈ ചിത്രമിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. നിങ്ങളുടെ സന്തോഷം നിങ്ങളുടെ ജീവിതത്തിന്റെ ഗുണ നിലവാരത്തെ ആശ്രയിച്ചിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷാജി കൈലാസ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് നിരവധി പേരാണ് ലൈക്കും ഷെയറും ചെയ്തിരിക്കുന്നത്. ഷാജി കൈലാസ് എന്ന സംവിധായകന്റെ ആ മാസ് തിരിച്ചുവരവിന് വേണ്ടി നിരവധിപേരാണ് കാത്തിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Shaji Kailas (@shaji_kailas_)

എന്നാല്‍ എലോണ്‍ ചിത്രം ഒടിടി റിലീസാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒഫിഷ്യല്‍ ആയിട്ട് ഇത് വരെ ഒന്നും അറിയിച്ചിട്ടില്ല. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്‌- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം. ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതി ചിത്രമാണ് കടുവ. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്. ‘ആദം ജോണി’ന്റെ സംവിധായകനായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.