ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും ആക്ഷന്‍ ഡയറക്ടര്‍ അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന മാസ് ചിത്രം വരുന്നു!
1 min read

ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും ആക്ഷന്‍ ഡയറക്ടര്‍ അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന മാസ് ചിത്രം വരുന്നു!

ചലച്ചിത്രസംവിധായകന്‍, ഛായാഗ്രഹകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അമല്‍ നീരദ്. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് അമല്‍ നീരദ്. ‘ബിഗ് ബി’യിലൂടെ സംവിധാന രംഗത്തേക്കെത്തിയ അദ്ദേഹം മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ നടന്മാര്‍ക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ബിഗ്ബി എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിന്റെ കഥ എഴുതിയതും അമല്‍ തന്നെയാണ്.

My film is fiction: Amal Neerad - The Hindu

ഇപ്പോഴിതാ, പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്നത്. അദ്ദേഹം സുരേഷ് ഗോപിക്കൊപ്പം ഒരു സിനിമ ചെയ്യുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ഒരു സ്‌റ്റൈലിഷ് പോലീസ് ചിത്രത്തിനായാകും സുരേഷ് ഗോപിയും അമല്‍ നീരദും ഒന്നിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മമ്മൂട്ടി നായകനാകുന്ന ‘ബിലാലി’ന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക എന്നും അഭ്യൂഹങ്ങളുണ്ട്.

Suresh Gopi makes comeback as a super cop, 'Paappan' trailer out, Suresh Gopi new movie

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ‘ഭീഷ്മപര്‍വ്വം’ ആണ് അമല്‍ നീരദിന്റേതായി ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.

https://www.instagram.com/p/CnQsKY5LhuH/?utm_source=ig_web_copy_link

അതേസമയം പ്രവീണ്‍ നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ജെഎസ്‌കെ എന്ന് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍, അദ്ദേഹത്തിന്റെ മകന്‍ മാധവ് സുരേഷ്, അനുപമ പരമേശ്വരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രത്തിനുണ്ട്.