23 Jan, 2025
1 min read

48000 ടിക്കറ്റുകൾ; കൊച്ചി മൾട്ടിപ്ലക്സിൽ കോടികൾ വാരി മോഹൻലാൽ ചിത്രം നേര്

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ നേര് വൻ വിജയത്തോടെ തിയേറ്ററുകൾ നിറയ്ക്കുകയാണ്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചിത്രത്തിൽ അനശ്വര രാജന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്. ഈ അവസരത്തിൽ കൊച്ചി മൾട്ടിപ്ലക്സസിൽ നിന്നും മോഹൻലാൽ ചിത്രം നേടിയ കണക്കുകളാണ് പുറത്തുവരുന്നത്. നേര് റിലീസ് ആയിട്ട് ഒരാഴ്ച പിന്നിട്ടു കഴിഞ്ഞു. ഇത്രയും ദിവസത്തെ കൊച്ചി മൾട്ടിപ്ലക്സസിലെ കണക്കാണ് പുറത്തുവന്നത്. ഏകദേശം 48000 ടിക്കറ്റുകളാണ് ഇവിടെ […]

1 min read

”ഞാനൊരു ആക്ടർ ആണെന്ന് എവിടെയും പറയുന്നില്ല”; അഭിനയത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ശാന്തി മായാദേവി

50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘നേര്’. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ ശാന്തിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. എന്നാൽ ശാന്തി അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. അഭിനയസാധ്യതയുള്ള ഈ കഥാപാത്രം മറ്റൊരു നടിക്ക് നൽകിയിരുന്നെങ്കിൽ മികച്ചതാക്കിയേനെ എന്നെല്ലാമായിരുന്നു വിമർശനങ്ങൾ. ഇതിനോടെല്ലാം പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ശാന്തി മായാദേവി ഇപ്പോൾ. താനൊരു ആക്ടർ അല്ല, അത് അവകാശപ്പെടുകയുമില്ല, ജീത്തു സാറ് നിർബന്ധിച്ചതു […]

1 min read

‘കയ്യിലെ മണ്ണ് ചോരാതെ വാലിബൻ’; പുതിയ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ‘മലെെക്കോട്ടെെ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. സംഘട്ടനരം​ഗത്തിൽ നിന്നുള്ള ദൃശ്യമാണെന്ന സൂചന നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ […]

1 min read

ക്രിസ്മസ് കളക്ഷനിലെ സർവകാല റെക്കോർഡ് തിരുത്തി നേര്; ഇത് മോഹൻലാലിന്റെ വിജയം

ക്രിസ്മസ് കളക്ഷനിൽ ഇതുവരെയുള്ള റക്കോർഡ് തിരുത്തിയിരിക്കുകയാണ് നേര് എന്ന ജീത്തു ജോസഫ് ചിത്രം. വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ സിനിമ ഓരോ ദിവസം കൂടുംതോറും തീയേറ്റർ നിറഞ്ഞ് ഓടുകയാണ്. ക്രിസ്‍മസിന് കേരളത്തിൽ നിന്ന് നാല് കോടി രൂപ നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ക്രിസ്‍മസിന് ഒരു മലയാള സിനിമയുടെ കളക്ഷനിൽ റെക്കോർഡിട്ടിരിക്കുകയാണ് നേര് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന വിവരം. ആഗോളതലത്തിൽ നേര് ആകെ 30 കോടി രൂപയിൽ അധികം നേടി എന്നും ബോക്സ് ഓഫീസ് […]

1 min read

”അഭിനയം നിർത്താൻ തീരുമാനിച്ചതാണ്, ഇനി മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം അഭിനയിക്കും”; കെബി ​ഗണേഷ്കുമർ

തിയേറ്ററിൽ ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന ‘നേര്’ എന്ന ചിത്രത്തിൽ ​ഗണേഷ് കുമാർ അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ വേഷം വളരെ നന്നായിട്ടുണ്ടായിരുന്നു. പ്രേക്ഷകന് വളരെ സ്നേഹവും അടുപ്പവും തോന്നുന്ന നന്മയുള്ള ഒരു കഥാപാത്രമായാണ് അദ്ദേഹം സ്ക്രീനിന് മുൻപിലെത്തിയത്. ഇതിനിടെ മന്ത്രി ആയതിന് ശേഷവും അഭിനയം തുടരുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നിയുക്ത മന്ത്രിയും നടനുമായ ഗണേഷ് കുമാർ. നേരിൽ അഭിനയിക്കാനുണ്ടായ സാഹചര്യം അടക്കം പറഞ്ഞാണ് ഗണേഷ് പ്രതികരിച്ചിരിക്കുന്നത്. അഭിനയം നിർത്താൻ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് സിനിമയിലേക്ക് വിളിക്കുന്നത്. നേര് പോലുള്ള […]

1 min read

”ഈ അടുത്ത കാലത്തൊന്നും എനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല”; നടൻ സിദ്ദിഖ്

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര് തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ ജോണറിൽ വലിയ ഹൈപ്പുകളൊന്നുമില്ലാതെ ഇറങ്ങിയ ചിത്രത്തിൽ താരങ്ങളെല്ലാം അസാദ്ധ്യ പ്രകടനമാണ് കാഴ്ചവെച്ചത്. മോഹൻലാൽ ​ഗംഭീര തിരിച്ച് വരവ് നടത്തിയ ചിത്രമെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അനശ്വര രാജനും സി​ദ്ദിഖും കൂടെ നേരിൽ സ്കോർ ചെയ്യുന്നുണ്ട്. പൂർണ്ണമായും നെ​ഗറ്റീവ് റോളിലാണ് സിദ്ദീഖ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അതേസമയം ഈ അടുത്ത കാലത്തൊന്നും തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല എന്നാണ് സിനിമയെക്കുറിച്ച് സിദ്ദിഖ് […]

1 min read

‘നേര് മലയാളികളുടെ സദാചാര ആ​ഗ്രഹങ്ങൾക്ക് പുറത്താണ്’; പ്രിയപ്പെട്ട മോഹൻലാലിനും അനശ്വര രാജനും അഭിവാദ്യങ്ങൾ

നേര് വല്ലാത്തൊരു സിനിമയാണ്, തിയേറ്ററിൽ നിന്നിറങ്ങി നേരത്തോട് നേരം എത്തിയിട്ടും കഥാപാത്രങ്ങളും കഥയും ഹൃദയത്തിൽ നിന്നിറങ്ങിപ്പോകുന്നില്ല. മോഹൻലാൽ ​ഗംഭീര തിരിച്ച് വരവ് നടത്തി അസാധ്യ പെർഫോമൻസ് നടത്തിയ സിനിമയാണെങ്കിലും ഇതൊരു അനശ്വര രാജൻ ചിത്രം കൂടിയാണെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. കാരണം അവർ അത്രയ്ക്കും മിടുക്കോടെയാണ് സ്ക്രീനിന് മുന്നിലെത്തിയത്. ഒരൊറ്റ സീനിൽ പോലും ഏറിയും കുറഞ്ഞും കാണപ്പെട്ടില്ല. ഇരയായും സെക്കന്റുകൾക്കിടയിലെങ്കിലും അതിജീവിതയായും അവർ തകർത്തഭിനയച്ചു. അവർക്കൊപ്പം ആ നേർത്ത ഭം​ഗിയുള്ള വിരലുകളും ഭം​ഗിയായി അഭിനയിച്ചു. അവസാന […]

1 min read

മലൈക്കോട്ടെെ വാലിബന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്; ഏത് ഒടിടിയിൽ കാണാം?

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന് വേണ്ടി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ വിശേഷവും അതീവ ആകാംക്ഷയോടെയാണ് ആരാധകർ കേൾക്കുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നതിനാൽ വൻ ഹൈപ്പാണ് ലഭിക്കുന്നതും. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഒടിടി റൈറ്റ്‍സ് സംബന്ധിച്ചാണ് പുതിയ അപ്‍ഡേറ്റ്. മലൈക്കോട്ടൈ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന […]

1 min read

”പ്രതിഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല, നിങ്ങളത് ശരിക്കും ഉപയോ​ഗിച്ചു”; നേര് കണ്ട് ജീത്തു ജോസഫിനെ അഭിനന്ദിച്ച് പ്രിയദർശൻ

നേര് എന്ന ജീത്തു ജോസഫ് ചിത്രം മോഹൻലാലിന് ഏറെക്കാലത്തിന് ശേഷം ബ്രേക്ക് നൽകുമെന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം അഭിപ്രായപ്പെടുന്നത്. പ്രേക്ഷകർ ആഗ്രഹിക്കുന്ന ആ മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാകുന്നത് എന്നാണ് കണ്ടവരെല്ലാം പറയുന്നത്. പ്രകടനത്തിൽ വിസ്‍മയിപ്പിക്കുകയാണ് മോഹൻലാൽ. ഇതിനിടെ മോഹൻലാലിനെ വീണ്ടെടുത്ത ജീത്തു ജോസഫിനെ സംവിധായകൻ പ്രിയദദർശൻ അഭിനന്ദിച്ചത് ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്. ”പ്രതിഭയ്‍ക്ക് ഒരിക്കലും മങ്ങലേൽക്കില്ല. മോഹൻലാലിന്റെ കഴിവ് പുറത്തെടുത്തിരിക്കുകയാണ് ജീത്തു. നിങ്ങൾ അത് ശരിയായി ഉപയോഗിച്ചു. നേരിന്റെ വിജയത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ” എന്നാണ് സംവിധായകൻ പ്രിയദർശൻ സാമൂഹ്യ മാധ്യമത്തിൽ […]

1 min read

പിടിച്ചിരുത്തുന്ന വാദപ്രതിവാദങ്ങൾ; സത്യത്തിൻറെ നേർകാഴ്ചയായ് ‘നേര്’, റിവ്യൂ വായിക്കാം

ഓരോ നിമിഷവും ഇനിയെന്ത് എന്ന് ചിന്തിക്കാൻ തോന്നിപ്പിക്കുന്ന രീതിയിലുള്ളൊരു കഥാഗതി. അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയമുഹൂർത്തങ്ങൾ. മനസ്സുലയ്ക്കുന്ന പ്രകടനങ്ങൾ… മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ‘നേര്’ മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നൊരു ഒരു റിയലിസ്റ്റിക് കോർട്ട് റൂം ഡ്രാമയാണെന്ന് നിസ്സംശയം പറയാം. തുമ്പ പോലീസ് സ്റ്റേഷനിലേക്കെത്തുന്ന ഒരു ഫോൺകോളിലാണ് സിനിമയുടെ തുടക്കം. കാഴ്ചയില്ലാത്തൊരു കുട്ടി വീട്ടിൽ ആരുമില്ലാതിരുന്ന നേരം പീഡിപ്പിക്കപ്പെടുന്നു. പെട്ടെന്നുണ്ടായ ആ സംഭവത്തിൻറെ ഞെട്ടലിലാണ് ആ പെൺകുട്ടി. മുഹമ്മദ് എന്നയാളുടെ മകൾ സാറയാണ് […]