21 Jan, 2025
1 min read

ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം! 5641 ആളുകളോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് ലാലേട്ടൻ

ഇതുവരെ ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷ‌ന്‍റെ 25-ാം വാർഷികാഷഘോഷച്ചടങ്ങില്‍ വെച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ചടങ്ങിനെത്തിയ 5641 ആളുകളോടൊപ്പവും നിന്ന് ഫോട്ടോയെടുത്താണ് മോഹൻലാൽ ഏവരേയും വിസ്മയിപ്പിച്ചത്. ഇന്ന് രാവിലെ 11.30 മണിക്ക് തുടങ്ങി വൈകീട്ട് 6.30 മണിവരെ സമയത്തിൽ 5641 ഫോട്ടോകളാണ് മോഹൻലാൽ ആരാധകരോടൊപ്പം നിന്ന് എടുക്കുകയുണ്ടായത്. 14 ജില്ലകളിൽ […]

1 min read

‘എനിക്കെന്‍റെ പിള്ളേരുണ്ടെടാ’: ആരാധകരോട് മോഹൻലാൽ, ഹൃദയം കൊണ്ട് ഏറ്റെടുത്ത് ആരാധകര്‍

ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്‍റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘‘എനിക്കെന്‍റെ പിള്ളേരുണ്ടെടാ’’…എന്ന മോഹൻലാലിന്‍റെ വാക്കുകൾ ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷ‌ന്‍റെ 25ാം വാർഷികച്ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മോഹൻലാൽ ഇത് പറഞ്ഞത്, ഹർഷാരവങ്ങളോടെയാണ് ആരാധകർ ഈ വാക്കുകളെ ഏറ്റെടുത്തത്. ‘‘തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും […]

1 min read

‘പുതിയ കുട്ടികളുടെ കഥ കേൾക്കാറുണ്ട്, അതൊന്നും എക്സൈറ്റ് ചെയ്യിക്കുന്നില്ല’: മോഹൻലാൽ

പുതിയ ആളുകളുടെ കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും അതൊന്നും തന്നെ എക്സൈറ്റ് ചെയ്യിക്കാത്തതിനാലാണ് അവയിൽ അഭിനയിക്കാത്തതെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രമായ ‘നേരി’ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞിരിക്കുന്നത്. ‘ഞാൻ കൂടുതലും എന്‍റെ തന്നെ പ്രൊഡക്ഷനിൽ വര്‍ക്ക് ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ്. അപ്പോള്‍ നമുക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും. നേര്, എമ്പുരാൻ, ബറോസ് അതൊക്കെ അങ്ങനെ വരുന്നതാണ്. പുതിയതായി വരുന്ന കുട്ടികളുടെ കഥകള്‍ കേള്‍ക്കാറുണ്ട്, പക്ഷേ അതൊന്നും എന്നെ […]

1 min read

ശാന്തം, മനോഹരം, അതിസുന്ദരം! ‘മലൈക്കോട്ടൈ വാലിബനി’ലെ ആദ്യ ഗാനമായി ‘പുന്നാരക്കാട്ടിലെ പൂവനത്തിൽ’

മലയാള സിനിമാലോകം മാത്രമല്ല ലോകമാകെയുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന എൽ. ജെ. പി ചിത്രമെന്നതിനാൽ തന്നെ ഏവരും ഏറെ പ്രതീക്ഷയിലുമാണ്. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏറെ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘പുന്നാര കാട്ടിലെ പൂവനത്തിൽ…’ എന്നുതുടങ്ങുന്ന ശാന്ത ഗംഭീരമായ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാടൻ ശൈലിയിൽ […]

1 min read

അഡ്വ.പോൾ മുതൽ അഡ്വ.വിജയമോഹൻ വരെ; ‘നേരി’ന് മുമ്പ് മോഹൻലാൽ വക്കീലായി ഞെട്ടിച്ച സിനിമകൾ ഇവയാണ്!

ജോർജ്ജുകുട്ടി ധ്യാനത്തിന് പോയ വർഷം. മലയാള സിനിമാലോകത്ത് 2013 എന്ന വർഷം അറിയപ്പെടുന്നത് അങ്ങനെയാണ്. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ‘ദൃശ്യം’ എന്ന സൂപ്പർഹിറ്റ് ചിത്രം പുറത്തിറങ്ങിയത് ആ വർഷം ഡിസംബറിലായിരുന്നു. ഇപ്പോഴിതാ കൃത്യം പത്ത് വർഷങ്ങൾക്ക് ശേഷം ഡിസംബർ മാസത്തിൽ തന്നെ ഇവർ ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രമായ ‘നേര്’ റിലീസിനായി ഒരുങ്ങുകയാണ്. ഈ മാസം ഡിസംബർ 21നാണ് സിനിമയുടെ റിലീസ്. അഡ്വ.വിജയമോഹൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മുമ്പും ഒട്ടേറെ സിനിമകളിൽ […]

1 min read

”ജോര്‍ജ്ജുകുട്ടിയേക്കാള്‍ സാധാരണക്കാരനാണ് ‘നേരി’ലെ നായകൻ”: ജീത്തു ജോസഫ്

ചരിത്ര വിജയം നേടിയ ‘ദൃശ്യം’ എന്ന മോഹൻലാൽ സിനിമയുടെ പത്താം വാര്‍ഷികമാണ് ഡിസംബർ 19ന്. മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി അവരുടെ സിനിമകളെ ഏറ്റെടുത്തിട്ടുണ്ട്. ‘ദൃശ്യ’ത്തിന് ശേഷം ഇവരൊരുമിച്ച ‘ദൃശ്യം 2’, ‘ട്വൽത് മാൻ’ എന്നീ സിനിമകള്‍ കൊവിഡ് കാലത്ത് ഒടിടി റിലീസായിട്ടായിരുന്നു എത്തിയിരുന്നത്. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമയായ ‘നേര്’ ഈ വരുന്ന ഡിസംബർ 21ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. കോർട്ട് റൂം ഡ്രാമയായെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്. പ്രിയാമണിയാണ് […]

1 min read

പാതിരാത്രിയിൽ കോടതി പ്രവർത്തിക്കുമോ? മോഹൻലാൽ നായകനായെത്തുന്ന ‘നേര്’ സിനിമയുടെ ട്രെയിലറിന് പിന്നാലെ ചർച്ചയായി ആ ഡയലോഗ്!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘നേര്’ എന്ന സിനിമ ഈ മാസം 21ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്നത്. ട്രെയിലറിൽ കേൾക്കുന്നൊരു ഡയലോഗ് സിനിമാ ഗ്രൂപ്പുകളിൽ ഉള്‍പ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ”കേരളത്തിലൊരു കോടതി രാത്രി സിറ്റിംഗ് നടത്തുന്നു എന്ന അസാധാരണമായിട്ടുള്ള സംഭവമാണ് ഇപ്പോള്‍ […]