‘മോൺസ്റ്റര്‍ അസാധാരണമായൊരു മലയാള സിനിമ, സാമൂഹിക പ്രസക്തിയുള്ള വിഷയം ത്രില്ല‍ർ മൂഡിൽ നൽകുന്ന കൊമേഴ്സ്യൽ പാക്കേജിലുള്ള വിഷ്വൽ ട്രീറ്റ്’ : കലാമിന്റെ നിരൂപണം ശ്രദ്ധനേടുന്നു
1 min read

‘മോൺസ്റ്റര്‍ അസാധാരണമായൊരു മലയാള സിനിമ, സാമൂഹിക പ്രസക്തിയുള്ള വിഷയം ത്രില്ല‍ർ മൂഡിൽ നൽകുന്ന കൊമേഴ്സ്യൽ പാക്കേജിലുള്ള വിഷ്വൽ ട്രീറ്റ്’ : കലാമിന്റെ നിരൂപണം ശ്രദ്ധനേടുന്നു

പുലിമുരുകന് ശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ – വൈശാഖ് ഇൻഡസ്ട്രി ഹിറ്റ്‌ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ സിനിമ ഇന്ന് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച റിപ്പോർട്ടുകൾ നേടി വലിയൊരു പ്രദർശനവിജയത്തിലേക്ക് കുതിക്കുകയാണ്. മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ നിരവധി മികച്ച റെസ്പോൺസുകളാണ് പുറത്തുവരുന്നത്. ലക്കി സിങ് എന്ന കേന്ദ്ര-കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ അഭിനയിക്കുന്നത്. ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മാഞ്ചു എന്നിവരും കെ പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ എത്തുന്നുണ്ട്. കുടുംബ പ്രേക്ഷകർക്കടക്കം കാണാവുന്ന ഒരു മികച്ച എന്റർടൈനർ സിനിമയാണ് മോൺസ്റ്റർ എന്നാണ് സിനിമ കണ്ടിറങ്ങിയ ബഹുഭൂരിപക്ഷ പ്രേക്ഷകാഭിപ്രായം.

തിയേറ്ററുകളിൽ ഒരു മോഹൻലാൽ സിനിമ എത്തിയതോടെ സോഷ്യൽ മീഡിയയിൽ സർവ്വം മോഹൻലാൽ മയമാണ്. വളരെ തകൃതിയായി ഓൺലൈൻ മാധ്യമങ്ങൾ അടക്കം മോൺസ്റ്റർ കണ്ടിറങ്ങുന്ന പ്രേക്ഷക അഭിപ്രായങ്ങൾ, മോൺസ്റ്റർ വാർത്തകൾ എന്നിങ്ങനെ അവരുടെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തുവിടുന്ന തിരക്കിലാണ്. വളരെ മികച്ച മോൺസ്റ്റർ ഇതിനിടയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഓൺലൈൻ പീപ്സ് ചീഫ് എഡിറ്റർ കലാം എഴുതിയ റിവ്യൂ വളരെ ഇപ്പോ പുറത്തുവന്ന റിവ്യൂകളിൽ നിന്ന് ഏറെ ശ്രദ്ദേയമാണ്. സംവിധായകൻ വൈശാഖിന്‍റെ മുൻ സിനിമകളിൽ നിന്ന് വിഭിന്നമായി വളരെ വ്യത്യസ്തമായ കഥാപശ്ചാത്തലവും അവതരണവുമാണ് മോൺസ്റ്ററിൽ ഒരുക്കിവെച്ചിരിക്കുന്നത് എന്നാണ് കലാം അഭിപ്രായപ്പെടുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയം ത്രില്ല‍ർ മൂഡിൽ നൽകുന്ന കൊമേഴ്സ്യൽ പാക്കേജിലുള്ള വിഷ്വൽ ട്രീറ്റ് കൂടിയാണ് മോൺസ്റ്റർ എന്നും കലാം തന്റെ റിവ്യൂവിലൂടെ പറയുന്നു.

 

കലാമിന്റെ മോൺസ്റ്റർ റിവ്യൂ വായിക്കാം..

മോൺസ്റ്റര്‍ അസാധാരണമായൊരു മലയാള സിനിമ, സാമൂഹിക പ്രസക്തിയുള്ള വിഷയം ത്രില്ല‍ർ മൂഡിൽ നൽകുന്ന കൊമേഴ്സ്യൽ പാക്കേജിലുള്ള വിഷ്വൽ ട്രീറ്റ്.

എട്ട് മാസങ്ങൾക്ക് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. അതോ പുലിമുരുകൻ ടീമിന്‍റെ രണ്ടാം വരവും. തീയേറ്ററുകള്‍ ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ് മോൺസ്റ്റര്‍. വൈശാഖിന്‍റെ മുൻ സിനിമകളിൽ നിന്ന് വിഭിന്നമായി വളരെ വ്യത്യസ്തമായ കഥാപശ്ചാത്തലവും അവതരണവുമാണ് മോൺസ്റ്ററിൽ ഒരുക്കിവെച്ചിരിക്കുന്നത്. 

മലയാളത്തിൽ വാണിജ്യ സിനിമകളിൽ അത്രകണ്ട് പറഞ്ഞിട്ടില്ലാത്ത സാമൂഹിക പ്രസക്തമായ ഒരു വലിയ തീം എല്ലാ തീവ്രതയോടും കൂടെ ചിത്രം പറയുന്നുമുണ്ട്. കൊല ചെയ്തവന് എത്രയൊക്കെ ന്യായങ്ങൾ നിരത്താനുണ്ടെങ്കിലും കൊല്ലപ്പെട്ടവരോടുള്ള നീതിയാണ് അതിലും വലിയതെന്നുള്ള ഉത്തരവും ചിത്രം വ്യക്തമായി പറഞ്ഞുവയ്ക്കുന്നുണ്ട്. തീയേറ്ററുകളിൽ കൈയ്യടികളോടെയാണ് മോഹൻലാലിന്‍റെ ഇത്തരത്തിലുള്ള ഡയലോഗുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ലക്കി സിംഗായി മോഹൻലാൽ എത്തുന്ന ചിത്രം ആദ്യം ഒരു ഫാമിലി ഡ്രാമയെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കിലും പിന്നീട് ത്രില്ലര്‍ ട്രാക്കിലേക്കാണ് ചിത്രം നീങ്ങുന്നത്. ഉദയകൃഷ്ണയുടേയും വൈശാഖിന്‍റെ മുൻ ചിത്രങ്ങൾ പോലെ തന്നെ ട്വിസ്റ്റും മാസും ത്രില്ലും ഒളിപ്പിച്ചുവെച്ചിട്ടുള്ളതിനാൽ തന്നെ തീയേറ്ററുകള്‍ ഇളക്കി മറിക്കാൻ പോന്നതെല്ലാം സിനിമയിലുണ്ട്. ലക്കി സിംഗായി മോഹൻലാലിൻ്റെ സ്ക്രീന് പ്രെസൻസ് തന്നെ സിനിമയുടെ മാറ്റ് കൂട്ടുന്നുണ്ട്. ലക്കിയുടെ കളിയും ചിരിയും ദുരൂഹമായ ചില നോട്ടങ്ങളും സ്റ്റൈലിഷ് ആക്ഷനും തന്നെയാണ് സിനിമയുടെ പ്ലസ് പോയിന്‍റ്. 

കോമഡിയും ആക്ഷനും ത്രില്ലും സമാസമം ചേര്‍ത്ത ചിതം എന്നാൽ ശക്തമായ ഒരു പ്രമേയത്തെ പ്രേക്ഷകരുടെ ചിന്തയിലേക്ക് നൽകുന്നുണ്ട്. അത് പുതിയ ലോകത്തിൽ ലോകരാഷ്ട്രങ്ങളിൽ ഉള്‍പ്പെടെ ഏറെ തർക്കവിതർക്കങ്ങൾ നടക്കുന്ന ഒന്നുകൂടിയാണ്. സ്വാതന്ത്ര്യത്തോടും വ്യക്തിത്വത്തോടും കൂടി ജീവിക്കാനുള്ള അവകാശം ഈ ലോകത്തിൽ എല്ലാവർക്കുമുണ്ടെന്ന് ചിത്രം ഓർമപ്പെടുത്തുന്നുമുണ്ട്. മോൺസ്റ്ററിലൂടെ കേരളത്തിൽ ഉള്‍പ്പെടെ ഈ വിഷൟം വലിയ ചിന്തകൾക്കു തുടക്കം കുറിക്കാൻ സാധ്യതയുണ്ട്.

സിനിമയുടെ ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് എങ്ങുനിന്നും വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ മികച്ചൊരു കുറ്റാന്വേഷണ ത്രില്ലറാണെന്ന് സിനിമകണ്ടവ‍ർ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ കുറിച്ചിരിക്കുന്നത്. കഥയിലെ വഴിത്തിരിവുകള്‍ ഒട്ടും പ്രെഡിക്ടബിളല്ലെന്നത് സിനിമ കാണുമ്പോൾ ആകാംക്ഷയ്ക്ക് വക നൽകുന്നുണ്ട്. മോഹന്‍ലാലിന്‍റെ രസകരമായതും ഒപ്പം ചിന്തനീയവുമായ കൗണ്ടറുകള്‍ക്കും ഡാന്‍സിനുമൊക്കെ തിയേറ്ററില്‍ നല്ല കൈയ്യടിയാണ്. 

ക്ലൈമാക്സിലെ ഗംഭീര ഫൈറ്റ് സീക്വന്‍സുകള്‍ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. മോഹൻലാലിന്‍റെ നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു പ്രതിനായക വേഷം എതിരെ വരുന്നതെന്നും ആരാധകര്‍ പറയുന്നുണ്ട്. അതോടൊപ്പം തന്നെ ഏവരേയും പിടിച്ചിരത്തുന്ന വിഷ്വൽ ട്രീറ്റും ശബ്ദമിശ്രണവും ബിജിഎമ്മും എല്ലാറ്റിലും ഉപരി ലക്കിയായി നിറഞ്ഞാടുന്ന ലാലും തീയേറ്ററുകളിൽ ഈ ദീപാവലി കളറാക്കുമെന്ന് തന്നെയാണ് ആരാധകരും സിനിമാപ്രേമികളും ഒരുപോലെ പറയുന്നത്.