‘മലയാളത്തില്‍ ഇങ്ങനെയൊക്കെ ആദ്യമല്ലേ എന്ന് തോന്നി പോവുന്ന രംഗങ്ങള്‍’; മോണ്‍സ്റ്റര്‍ കണ്ട പ്രേക്ഷകന്റെ റിവ്യൂ
1 min read

‘മലയാളത്തില്‍ ഇങ്ങനെയൊക്കെ ആദ്യമല്ലേ എന്ന് തോന്നി പോവുന്ന രംഗങ്ങള്‍’; മോണ്‍സ്റ്റര്‍ കണ്ട പ്രേക്ഷകന്റെ റിവ്യൂ

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു പ്രധാന ആകര്‍ഷണം. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മലയാള സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നിരവധി റിവ്യൂസാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുന്നത്. അത്തരത്തിലൊരു റിവ്യൂ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മോണ്‍സ്റ്റര്‍ മൂവി ഇഷ്ടപ്പെട്ടന്നും ആദ്യപകുതി ക്ഷമ പരീക്ഷിച്ചുവെങ്കിലും രണ്ടാം പകുതിയും നന്നായി എടുത്ത ക്ലൈമാക്‌സ് രംഗങ്ങളും പൊളിച്ചുവെന്നും അജിത്ത് കുറിപ്പില്‍ പറയുന്നു. മലയാളത്തില്‍ ഇങ്ങനെയൊക്കെ ആദ്യമല്ലേ എന്ന് തോന്നി പോവുന്ന രംഗങ്ങള്‍ നന്നായി തന്നെ വൈശാഖ് എടുത്തിരിക്കുന്നു. ഈ അറ്റംപ്റ്റിന് വൈശാഖിന് തന്നെ കയ്യടികള്‍. ആദ്യപകുതി ക്ഷമ പരീക്ഷിച്ചുവെങ്കിലും രണ്ടാം പകുതിയും നന്നായി എടുത്ത ക്ലൈമാക്‌സ് രംഗങ്ങളും. ഹണി റോസ്, ലക്ഷ്മി മാന്‍ചുവിന്റേയും മികച്ച പ്രകടനം. ആക്ഷന്‍ രംഗങ്ങളും നന്നായിരുന്നു. തിയേറ്ററില്‍ എങ്ങനെ വര്‍ക്കായാലും പേഴ്‌സണലി ചിത്രം ഇഷ്ടപ്പെട്ടു. എന്നായിരുന്നു കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ആദ്യമായാണ് താരം ഒരു മുഴുനീള സിഖ് വേഷത്തിലെത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പുലിമുരുകനില്‍ മുരുകന്‍ എന്നൊരു തനി നാടന്‍ കഥാപാത്രം മോഹന്‍ലാലിന് സമ്മാനിച്ച വൈശാഖും ഉദയകൃഷ്ണയും ഇക്കുറി ഏറെ വ്യത്യസ്തമായൊരു വേഷമാണ് താരത്തിന് നല്‍കിയിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ലാല്‍ സിഖ് വേഷത്തിലെത്തുന്നുണ്ടെങ്കിലും ലക്കി സിങ് എന്നത് പുകമറയാണെന്നും കഥാപാത്രം മറ്റെന്തൊക്കയോ നിഗൂഢതകള്‍ സൂക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു പുറത്തിറങ്ങിയ ട്രെയിലര്‍.

ചിത്രത്തിന്റേതായി നേരത്തെ പുറത്തുവിട്ട ട്രെയിലറും പാട്ടും ഏറെ ശ്രദ്ധനേടിയിരുന്നു. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.