“ജനിച്ചാൽ എന്തായാലും ഒരിക്കൽ മരിക്കേണ്ടിവരും”: സലിം കുമാർ
1 min read

“ജനിച്ചാൽ എന്തായാലും ഒരിക്കൽ മരിക്കേണ്ടിവരും”: സലിം കുമാർ

മലയാളികൾക്ക് എന്നും സിനിമ മേഖലയിൽ പകരം വയ്ക്കാൻ ഇല്ലാത്ത താരമാണ് സലിം കുമാർ ഒരു നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും സലിംകുമാർ എന്നും നിൽക്കുന്നു. ദേശീയ പുരസ്കാരം വരെ നേടിയെടുത്ത സലിംകുമാർ അഭിനയിച്ച ചിത്രങ്ങളെല്ലാം ഇന്നും മലയാളികൾ. വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്ന സലീം കുമാർ തനിക്ക് പറയാനുള്ള കാര്യങ്ങൾ അത് എത്ര വലിയ വിവാദങ്ങൾ സൃഷ്ടിച്ചാലും തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം എന്നും മലയാളികൾ കയ്യടിയോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. മലയാളചലച്ചിത്രലോകത്തെ ഏറ്റവും മികച്ച എണ്ണം എടുത്താൽ അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അതുപോലെ തന്നെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളുടെ കാര്യത്തിലും സലിംകുമാർ മുന്നിൽ തന്നെയാണ്.

താരത്തിന്റെ പുതിയ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സമൂഹം മാധ്യമങ്ങളിൽ  നിരന്തരം വരുന്ന തന്റെ മരണവാര്‍ത്തകളെക്കുറിച്ച് സലിം കുമാർ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്റെ മരണം ആഘോഷിക്കുന്നത് കാണുമ്പോള്‍, അതിനെക്കുറിച്ച് വായിച്ച് ഞാന്‍ ചിരിക്കാറുണ്ട്. പിന്നെ മരണം എന്നത് എല്ലാവര്‍ക്കും ഒരു ദിവസം യാഥാര്‍ത്ഥ്യമാകാനുള്ളതാണ്. ജനിച്ചാൽ എന്തായാലും ഒരിക്കൽ മരിക്കേണ്ടിവരും എന്നാൽ മരണം സോഷ്യൽ മീഡിയയിൽ കണ്ടു ചിരിക്കുന്ന ഞാൻ ഒരിക്കല്‍ ചിരിക്കാന്‍  ഉണ്ടാവില്ലെന്ന് മാത്രം. മരണത്തിന്റെ ലോട്ടറി എല്ലാവരുടെയും കൈയിൽ ഉണ്ട് . അത് ഒരു ദിവസം എല്ലാവര്‍ക്കും അടിക്കും  എന്നാണ് സലീം കുമാര്‍ പറയുന്നത്.

ഏറ്റവും ഒടുവിലായി സുരേഷ് ഗോപി നായകനായിഎത്തിയ മേം ഹൂം മൂസയാണ് സലീം കുമാർ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. അഭിനയത്തിൽ മാത്രമല്ല പുറമെ സംവിധാനത്തിലും തിരക്കഥയിലുമൊക്കെ അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സലീം കുമാർ ഒരുക്കിയ കറുത്ത ജൂതനെന്ന ചിത്രം നിരൂപക ശ്രദ്ധ നേടിയിരുന്നു. സിനിമയെന്നും തനിക്കൊരു ഹരമാണെന്നും എന്നാൽ എന്നെങ്കിലും സിനിമ മേഖലയിൽ നിന്നും വിട്ടു പോകേണ്ട അവസ്ഥ വന്നാൽ തനിക്ക് ഭയമില്ല എന്നുമാണ് സലിംകുമാർ പറയുന്നത് കാരണം 27 വർഷങ്ങൾക്കു മുൻപ് സിനിമയില്ലാതെ ജീവിച്ച വ്യക്തിയാണെന്ന് സലിംകുമാർ ധൈര്യസമേതം തുറന്നു പറയുകയാണ്. ഇനിയും മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങളുമായി സലിം കുമാർ എത്തും എന്ന കാര്യത്തിൽ സംശയമില്ല.