“അച്ഛൻ രോഗാവസ്ഥയെ തരണം ചെയ്തത് എല്ലാവരും കണ്ടുപഠിക്കണം, അദ്ദേഹം ശരിക്കും ഒരു ഇൻസ്പിരേഷൻ ആണ് “: വിനീത് ശ്രീനിവാസൻ
1 min read

“അച്ഛൻ രോഗാവസ്ഥയെ തരണം ചെയ്തത് എല്ലാവരും കണ്ടുപഠിക്കണം, അദ്ദേഹം ശരിക്കും ഒരു ഇൻസ്പിരേഷൻ ആണ് “: വിനീത് ശ്രീനിവാസൻ

മലയാള ചലച്ചിത്ര ലോകത്തിന് പകരം വയ്ക്കാൻ ഇല്ലാത്ത സാന്നിധ്യമാണ്  ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ അങ്ങനെ ശ്രീനിവാസൻ തിളങ്ങാത്ത മേഖലകൾ മലയാള സിനിമയിൽ ഇല്ല. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ശ്രീനിവാസിന്റെ തൂലികയിൽ നിന്നും അടർന്നു വീണത് . രോഗബാധിതനായി കുറച്ചു നാൾ സിനിമ മേഖലയിൽ നിന്നും താരം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. ശ്രീനിവാസിന്റെ മകനായ വിനീതനൊപ്പം കുറുക്കൻ എന്ന സിനിമയിലാണ് ഏറ്റവും കൂടുതൽ താരം അഭിനയിച്ചത്. അച്ഛന്റെ രോഗാവസ്ഥയെ എങ്ങനെയാണ് നേരിട്ടത് എന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് വിനീത് ഇപ്പോൾ.

ചിരിച്ച മുഖത്തോടെയും മനോ ധൈര്യത്തോടെയും രോഗാവസ്ഥയെ നേരിട്ട വ്യക്തിയാണ് അച്ഛൻ. ആശുപത്രിയിൽ ഐസിയുവിൽ ആയിരുന്നു അച്ഛൻ ബോധം വന്നപ്പോൾ മുതൽ എന്നോട് സംസാരിച്ചത് പുതിയ ചിത്രത്തെ കുറിച്ചായിരുന്നു. മുന്നോട്ടു പോകണം എന്ന് ആഗ്രഹം തന്നെയായിരുന്നു അച്ഛന്റെ ഉള്ളിൽ ഉണ്ടായിരുന്നത്. ലാസ്റ്റ് ബൈപ്പാസ് കഴിഞ്ഞ ഉടൻ തന്നെ  കുറുക്കന്‍ എന്ന സിനിമ ഞങ്ങൾ ഒന്നിച്ച് ചെയ്തു. ആ സമയത്ത് രാവിലെ ഞാന്‍ എഴുന്നേറ്റ് വരുമ്പോൾ  താഴെ നിന്ന് അച്ഛന്‍ ഡയലോഗ് പഠിക്കുന്നത് കേള്‍ക്കാമായിരുന്നു. ഈ ഒരു സമയത്ത് ഡയലോഗ് മറന്നുപോകുമോ   എന്ന തരത്തിലുള്ള ഭയം ഉണ്ടായിരുന്നു അച്ഛന്. സെറ്റിൽ വരുമ്പോൾ എല്ലാം പഠിച്ച് ആദ്യത്തേക്കിൽ തന്നെ എല്ലാം ഓക്കേയാകും ആളുകൾ ഓരോ സീൻ കഴിയുമ്പോഴും അച്ഛനെ നോക്കി കൈയ്യടിക്കുമ്പോൾ അതു വലിയ സന്തോഷമാണ്.

ശരിക്കും അച്ഛൻ ഒരു ഇൻസ്പിരേഷൻ തന്നെയാണ്. അച്ഛന്റെ അടുത്ത സുഹൃത്താണ് ഇന്നസെന്റ് അങ്കിള്‍ അദ്ദേഹം ക്യാന്‍സര്‍ സര്‍വൈവറാണ്. സ്ഥിരമായി അദ്ദേഹം തന്റെ ആരോഗ്യവുമായി മല്ലിട്ട് കൊണ്ടിരിക്കുന്നയാളാണ്. എല്ലാത്തിനെയും തമാശയോടെയാണ് ഇന്നസെന്റ് അങ്കിൾ കാണുന്നത്. അത്തരത്തിലുള്ള ആളുകളെ നമുക്ക് ചുറ്റും കാണുമ്പോൾ ഇതിനെ ഇങ്ങനെയും സമീപിക്കാം എന്നും വിഷമത്തോടെയോ ഭയത്തോടെയോ ഈയൊരു അവസ്ഥയെ  കാണേണ്ടതില്ലെന്ന് നമുക്ക് തോന്നാം. നമുക്ക് മാതൃക കാണിച്ച് തരാൻ  ഇങ്ങനെയുള്ളവര്‍ നമ്മുടെ ചുറ്റിലുമുണ്ട് എന്നായിരുന്നു വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. മലയാളത്തിൽ മികച്ച സിനിമകൾ സംഭാവന ചെയ്ത ശ്രീനിവാസിന്റെ മകനായ ശ്രീനിവാസൻ ഇപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച യുവ സംവിധായകരിൽ ഒരാളായി തിളങ്ങുകയാണ്.