Breaking News, Latest News

“അമ്മാവന്റെ സ്ഥാനത്തുനിന്നും തന്റെ മകന്റെ വിവാഹം നടത്തിയത് മമ്മൂട്ടി” : രമേശ് ചെന്നിത്തല തുറന്നുപറയുന്നു

രാഷ്ട്രീയക്കാരും സിനിമ താരങ്ങളും തമ്മിൽ പലപ്പോഴും സാധാരണക്കാർക്ക് അറിയാത്ത ബന്ധങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയും സിനിമാ താരവും മലയാള ചലച്ചിത്ര ലോകത്തിന്റെ മെഗാ സ്റ്റാറുമായ മമ്മൂട്ടിയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ്. ഹരിപ്പാട് എംഎൽഎയായ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആണ് താനും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഹരിപ്പാടിനോട് ഏറെ ആത്മബന്ധമുള്ള വ്യക്തിയാണ് മമ്മൂട്ടി എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഹരിപ്പാടുള്ള വസ്ത്രാലയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മമ്മൂട്ടി.

താനും മമ്മൂട്ടിയുമായി വർഷങ്ങളുടെ ആത്മ ബന്ധമാണ് ഉള്ളത് എന്നും. തന്റെ മകന്റെ വിവാഹത്തിന് അമ്മാവന്റെ സ്ഥാനത്തു നിന്ന് എല്ലാ കാര്യങ്ങളും ചെയ്തത് മമ്മൂട്ടിയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മമ്മൂട്ടിയെ പോലെ ഒരു താരവും രമേശ് ചെന്നിത്തലയും തമ്മിൽ ഇത്തരത്തിലുള്ള ഒരു ആത്മ ബന്ധം നില നിൽക്കുന്നുണ്ട് എന്ന് പലർക്കും അറിയില്ലായിരുന്നു. രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹത്തിന് മമ്മൂട്ടിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് ആരാധകർ പലരും അറിയുന്നത് പോലും. മമ്മൂട്ടിയെ കാണാനായി ലക്ഷക്കണക്കിന് ആരാധകരായിരുന്നു ഹരിപ്പാട് എത്തിയത്.

ആരാധകരുടെ തിരക്ക് കാരണം പോലീസുകാർക്ക് പോലും തങ്ങളുടെ ഔദ്യോഗിക നിർവഹണം നടത്താൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു. മമ്മൂട്ടി തന്നെയാണ് തന്റെ ആരാധകരോട് ഇത്രയും സമയം റോഡ് ബ്ലോക്ക് ചെയ്തു നിൽക്കുകയാണ് എന്നും, സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നും എത്രയും പെട്ടെന്ന് ഏവരും പിരിഞ്ഞു പോകണം എന്നും പറഞ്ഞത്. തങ്ങളുടെ മെഗാസ്റ്റാറിനെ ഒരു നോക്ക് കാണാനായി കെഎസ്ആർടിസി ബസിന്റെ മുകളിൽ വരെ ആളുകൾ കയറി നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വൈറലായി മാറിയത് ഹരിപ്പാട് എത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങളും വീഡിയോയും തന്നെയാണ്. ഹരിപ്പാട് രാവിലെ മുതൽതന്നെ തങ്ങളുടെ ഇഷ്ട താരത്തിനെ കാണാനായി ആരാധകരുടെ പ്രവാഹം തന്നെയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അധികം ഇന്ന് ബ്ലോക്കുകൾ സൃഷ്ടിക്കാതെ തന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷം മമ്മൂട്ടി പെട്ടെന്നു തന്നെ അവിടെനിന്ന് പോവുകയായിരുന്നു.