വ്യത്യസ്ത ഗെറ്റപ്പില്‍ അപര്‍ണ ബാലമുരളി; ‘കാപ്പ’ യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
1 min read

വ്യത്യസ്ത ഗെറ്റപ്പില്‍ അപര്‍ണ ബാലമുരളി; ‘കാപ്പ’ യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

‘കടുവ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും, പൃഥ്വിരാജ് സുകുമാരനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജിആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം, പൃഥ്വിരാജിന്റെ ആരാധകര്‍ റെ ഏആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ‘കാപ്പ’യുടെ അപ്‌ഡേറ്റുകള്‍ക്കെല്ലാം ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Image

ഇപ്പോഴിതാ, ചിത്രത്തില്‍ അപര്‍ണാ ബാലമുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘കാപ്പ’. ഹിറ്റ് മേക്കര്‍ ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്നതിലും, വീണ്ടും പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ എത്തുന്ന മറ്റൊരു സിനിമ എന്നതിലും ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ചിത്രത്തില്‍ ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഈ മാസം 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Kaapa (2022) - IMDb

ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരന്‍, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പിആര്‍ഒ ശബരി എന്നിവരുമാണ്.

Prithviraj, Asif Ali, Shaji Kailas Movie Kappa Trailer Released | Kappa malayalam movie trailer - time.news - Time News