ശരീര ഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ വിജയ് സേതുപതി ; മിറര്‍ സെല്‍ഫി വൈറലാവുന്നു
1 min read

ശരീര ഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ വിജയ് സേതുപതി ; മിറര്‍ സെല്‍ഫി വൈറലാവുന്നു

ലയാളികള്‍ക്ക് ഏറ്റവുമധികം പ്രിയപ്പെട്ട തമിഴ് നടനാണ് വിജയ് സേതുപതി.
തെന്നിന്ത്യ മുഴുവന്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്. സിനിമകളില്‍ നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന നടന്‍, സിനിമയ്ക്ക് പുറത്തുള്ള തന്റെ ഇടപെടലുകള്‍ കൊണ്ടും നിറയെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ വിജയ് സേതുപതിയെ വിളിക്കുന്നത്. ഏത് കഥാപാത്രങ്ങളും അതിന്റെ പൂര്‍ണതയോടെ അവതരിപ്പിക്കുന്ന നടനാണ് വിജയ് സേതുപതി. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ നിന്ന് തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയതും തഴക്കം വന്ന തന്റെ അഭിനയ ശൈലി കൊണ്ടാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ വിജയ് സേതുപതി പങ്കുവച്ച സ്വന്തം ചിത്രമാണ് വൈറലാവുന്നത്. ഒരു മിറര്‍ സെല്‍ഫിയാണ് ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ വിജെഎസ് പങ്കുവച്ചിരിക്കുന്നത്. ശരീരഭാരം കുറച്ച് പുതിയ മേക്കോവറിലാണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശരീരഭാരത്തിന്റെ പേരില്‍ പലപ്പോഴും ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള താരമാണ് അദ്ദേഹം. എന്നാല്‍ പുതിയ മേക്കോവര്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് താരം.

കൊടൂര വില്ലനായ സന്താനമെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കമലഹാസനൊപ്പം വിജയ് സേതുപതി നിറഞ്ഞുനിന്ന വിക്രമായിരുന്നു താരത്തിന്റെ വന്‍ വിജയ ചിത്രങ്ങളിലൊന്ന്. വിജയ് സേതുപതി ഇന്നു പാന്‍ ഇന്ത്യന്‍ ലെവലില്‍ വളരെ തിരക്കുള്ള താരമാണ്. തങ്ങളുടെ സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ വേണ്ടി ഇതര ഭാഷകളിലെത്തുമ്പോള്‍ മാത്രമാണ് സൂപ്പര്‍ സ്റ്റാറുകള്‍ പതിവായി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത്. അവര്‍ക്കിടയിലാണ് വിജയ് സേതുപതി വ്യത്യസ്തനാകുന്നത്. നായകനെന്ന ലേബലിനപ്പുറം താന്‍ ആരാധിക്കുന്ന നായകന്മാര്‍ക്കൊപ്പം മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും അവര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനുമാണ് വിജയ് സേതുപതിയിലെ നടന്‍ ആഗ്രഹിക്കുന്നത്. പതിവു അടി ഇടി വില്ലന്മാരില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ ഐഡന്റിറ്റിയും മാനറിസവും വിജയ് സേതുപതിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ക്കുണ്ട്.

അതേസമയം വിജയ് സേതുപതി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ഡിഎസ്പിയാണ് പുതിയ റിലീസ്. ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയണ്. പൊന്റാം സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം തിയറ്ററുകളിലെത്തിയത് ഈ മാസം 2 ന് ആണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയപ്പോഴും പഴയ ഗെറ്റപ്പില്‍ തന്നെയായിരുന്നു വിജയ് സേതുപതി. ഇത്ര ചെറിയ സമയം കൊണ്ട് നടത്തിയ മേക്കോവര്‍ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.