“മകനെ കൊഞ്ചിച്ചു വഷളാക്കാൻ ഉള്ള ഉദ്ദേശമില്ല. എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് സാധാരണക്കാരനായി അവന്റെ സ്വന്തം പ്രയത്നം കൊണ്ട് വളർന്നു വരട്ടെ” – കുഞ്ചാക്കോ ബോബൻ
1 min read

“മകനെ കൊഞ്ചിച്ചു വഷളാക്കാൻ ഉള്ള ഉദ്ദേശമില്ല. എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് സാധാരണക്കാരനായി അവന്റെ സ്വന്തം പ്രയത്നം കൊണ്ട് വളർന്നു വരട്ടെ” – കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടാൻ സാധിച്ച ഒരു കലാകാരൻ തന്നെയാണ് കുഞ്ചാക്കോ ബോബൻ. ഒരുപാട് കാലത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് താരത്തിന് ജീവിതത്തിൽ ഒരു അച്ഛനാവാൻ അദ്ദേഹത്തിന് സാധിച്ചത്. 14 വർഷത്തോളം തന്റെ കുഞ്ഞിനു വേണ്ടി വലിയൊരു കാത്തിരിപ്പ് തന്നെ പ്രിയയും കുഞ്ചാക്കോ ബോബനും നടത്തിയിരുന്നു . ഇപ്പോൾ കുടുംബത്തെക്കുറിച്ചുള്ള ചില വിശേഷങ്ങളാണ് അദ്ദേഹം പറയുന്നത്. മകന്റെ വളർച്ച തനിക്ക് ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. രണ്ടുവർഷം താൻ അവനൊപ്പം തന്നെ ഉണ്ടായിരുന്നു. മിന്നൽ മുരളി ഇറങ്ങിയ സമയത്ത് അവൻ അതുപോലെയൊക്കെ കാണിച്ചിരുന്നു. അതുപോലെ തന്നെ സിനിമയുടെ സമയത്തും ചില ഡയലോഗുകളും ഡാൻസുകളും ഒക്കെ ചെയ്യുന്നത് കണ്ടു.

താൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നതു കൊണ്ട് അതൊക്കെ ആസ്വദിക്കാൻ സാധിച്ചു. ഒരുപാട് കാത്തിരുന്ന് ലഭിച്ചതാണ് മകനെ, പക്ഷേ അവനെ കൊഞ്ചിച്ചു വഷളാക്കാൻ ഉള്ള ഉദ്ദേശം എനിക്കില്ല. എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് സാധാരണക്കാരനായി അവന്റെ സ്വന്തം പ്രയത്നം കൊണ്ട് വളർന്നു വരാനുള്ള ഒരു സാഹചര്യം ആണ് നമ്മൾ ഒരുക്കി കൊടുക്കുക. ഞാനീ കഷ്ടപ്പെട്ടുണ്ടാക്കുന്നത് എനിക്കും ഭാര്യക്കും വേണ്ടിയാണ് എന്നും ചാക്കോച്ചൻ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്. താരങ്ങളുടെ മക്കൾ പൊതുവേ സുഖസൗകര്യങ്ങളിലാണ് വളരാറുള്ളത്. എന്നാൽ തന്റെ മകൻ എല്ലാ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും അറിഞ്ഞു വേണം വളരാൻ എന്നും സ്വന്തം പ്രയത്നം കൊണ്ട് വേണം തന്റേതായി ഒരു സ്ഥാനം നേടിയെടുക്കാൻ എന്ന് പറയുകയും ചെയ്യുന്ന ഒരു അച്ഛൻ ഒരു മികച്ച മാതൃക തന്നെയാണ് ആ കുഞ്ഞിന് നൽകുന്നത് എന്നാണ് പ്രേക്ഷകരും പറയുന്നത്.

ചോദിക്കുന്നത് എന്തും വാങ്ങി നൽകുന്നത് ഒരു കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി തന്നെയാണ്. അച്ഛനമ്മമാരുടെ ബുദ്ധിമുട്ടുകളും ഇല്ലായ്മകളും മനസ്സിലാക്കി വേണം ജീവിതത്തിലേക്ക് കുട്ടികൾ വളർന്നുവരാൻ. ഇല്ലാത്തപക്ഷം ചെറിയൊരു പരാജയം പോലും അവരെ തളർത്താൻ പാകത്തിനുള്ളതായിരിക്കും. അതേസമയം ജീവിതത്തിലെ പരാജയങ്ങളെക്കുറിച്ച് ഉത്തമമായ ബോധ്യമുണ്ടായെങ്കിൽ വിജയിക്കുവാനുള്ള സാധ്യത വളരുകയും ചെയ്യും.