12 Sep, 2024
1 min read

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കാപ്പ’ ; ബിഹൈന്‍ഡ് ദ് സീന്‍സ് പുറത്തുവിട്ടു

2022-ന്റെ അവസാനത്തിലാണ് തീയ്യേറ്ററുകളിലേക്ക് എത്തിയതെങ്കിലും മികച്ച പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കാപ്പ. ഡിസംബര്‍ 22-നാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം കാപ്പ റിലീസ് ചെയ്തത്. ഒരിടവേളയ്ക്കു ശേഷം പൃഥ്വിരാജ് നായകനായ കടുവയിലൂടെ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. പൃഥ്വിക്കൊപ്പം വീണ്ടുമൊന്നിക്കുന്നു എന്നതായിരുന്നു കാപ്പ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പ്രതീക്ഷകള്‍ക്ക് ഒരു കാരണം. 11 ദിവസത്തെ കാപ്പയുടെ കേരളത്തിലെ ഗ്രോസ് കളക്ഷന്‍ 11.05 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 16 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. കടുവയ്ക്ക് […]

1 min read

കാപ്പയില്‍ കൊട്ട മധു പൊളിച്ചടുക്കി! ഇത് ഒരു ഒന്നൊന്നര മാസ്സ് പടം തന്നെയെന്ന് പ്രേക്ഷകര്‍

കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ചെത്തിയ ചിത്രമാണ് കാപ്പ. ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്നു എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു ഈ ചിത്രത്തില്‍മേല്‍. ചിത്രം ഇന്ന് തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കാപ്പ’ ഒരു മാസ് ചിത്രമാണ് എന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. കടുവ എന്ന സിനിമയെക്കാളും എന്തുകൊണ്ടും മികച്ചതാണ് കാപ്പ എന്നാണ് ചിലര്‍ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും റിലീസിന് മുന്നേ തന്നെ സോഷ്യല്‍ […]

1 min read

വ്യത്യസ്ത ഗെറ്റപ്പില്‍ അപര്‍ണ ബാലമുരളി; ‘കാപ്പ’ യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

‘കടുവ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും, പൃഥ്വിരാജ് സുകുമാരനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജിആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം, പൃഥ്വിരാജിന്റെ ആരാധകര്‍ റെ ഏആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ‘കാപ്പ’യുടെ അപ്‌ഡേറ്റുകള്‍ക്കെല്ലാം ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തില്‍ അപര്‍ണാ ബാലമുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് […]

1 min read

പൃഥ്വിരാജ് – ഷാജി കൈലാസ് ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’ ; റിലീസ് തിയതി പ്രഖ്യാപിച്ചു

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ‘കടുവ’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാപ്പ. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രഖ്യാപനസമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രം ആയതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയത് പുറത്തുവിട്ടിരിക്കുകയാണ്. ക്രിസ്മസ് റിലീസ് ആയിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് തീയതി അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രം എന്ന് കാണാനാവുമെന്ന കാര്യം അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഡിസംബര്‍ 22 […]