News Block
Fullwidth Featured
സിജു വിൽസണിന്റെ കൂട്ടുകാരൻ ആവാൻ മാസ്റ്റർ ഡാവിഞ്ചി…. റിലീസിനൊരുങ്ങുന്ന ‘വരയന്റെ’ പുതിയ വിശേഷങ്ങൾ
കോവിഡ മാനദണ്ഡങ്ങൾക്ക് ചെറിയ ഇളവ് വന്നതോടെ ലോകവ്യാപകമായി സിനിമ മേഖലയ്ക്ക് വീണ്ടും ഉണർവ് വന്നിരിക്കുകയാണ്. മികച്ച ചിത്രങ്ങൾ മാസങ്ങൾക്കുശേഷം തിയേറ്ററുകളിലേക്ക് എത്തിയത് സിനിമാവ്യവസായത്തിന് വലിയ കരുത്ത് പകർന്നിട്ടുണ്ട്.അനുകൂല സാഹചര്യത്തിൽ റിലീസ് മുടങ്ങിക്കിടന്ന വിജയസാധ്യതയുള്ള പുതിയ ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. അതിർത്തിയിൽ വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന പുതിയ മലയാള ചിത്രമാണ് ‘വരയൻ’.സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രേമം,നേരം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ നടൻ […]
അന്ന് ലുക്കില്ലന്ന് പറഞ്ഞ് കളിയാക്കി… ഇന്ന് ഈ മനുഷ്യന്റെ ലുക്ക് വാർത്തകളിൽ നിറയുന്നു
ഒരു കാലത്ത് ലുക്ക് ഇല്ല എന്ന പേരിൽ ഒരുപാട് അധിക്ഷേപം നേരിട്ടുള്ള താരമാണ് നടൻ വിജയ്. ഇന്ന് അദ്ദേഹത്തിന്റെ ഓരോ പുതിയ ലുക്കിലുള്ള ചിത്രങ്ങളും ദേശീയമാധ്യമങ്ങൾ അടക്കമുള്ള നിരവധി മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട് പോലെയുള്ള ഒരു വലിയ ഇൻഡസ്ട്രിയിൽ നിന്നും വളർന്നുവന്ന ഇന്ത്യ അറിയപ്പെടുന്ന നായകനടൻ ആയി മാറിയ ഇന്ന് ആരാധകർ ദളപതി വിജയ് എന്ന് സ്നേഹത്തോടെ വിളിക്കുന്ന വിജയ് വിമർശകരെ പോലും ആരാധകരാക്കി മാറ്റുന്നു. വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ സ്റ്റിൽസ് ഇപ്പോൾ […]
മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ നിന്നും പിൻമാറി പ്രമുഖ സംവിധായകർ… വലിയ ചുമതല ഏറ്റെടുക്കാൻ വൈശാഖ്
താരരാജാക്കന്മാർ എല്ലാവരും ഒറ്റ ചിത്രത്തിൽ ഒന്നിക്കുക എന്നത് ഒരു ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം അസാധ്യമായതും ശ്രമകരമായതുമായ ഒരു കാര്യമാണ്. ട്വന്റി-20 എന്ന ചിത്രത്തിലൂടെ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുകൊണ്ട് മലയാള സിനിമാ ലോകം മറ്റുള്ളവർക്ക് വലിയ മാതൃക നൽകി. അഭിനേതാക്കളുടെ സംഘടനയായ അമ്മ വീണ്ടും ഒരു മൾട്ടിസ്റ്റാർ ചിത്രമൊരുക്കാൻ പോകുന്നുവെന്ന പ്രഖ്യാപനം ഈ വർഷമാണ് പുറത്തുവന്നത്. സൂപ്പർ താരങ്ങൾ എല്ലാം ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പ്രിയദർശനും ടി. കെ.രാജീവ് കുമാറും ഒന്നിച്ച് ഒരു […]
‘ടീസറിൽ കണ്ട ആ കുളം സെറ്റ് ഇട്ടത്… ഏകദേശം 15 ലക്ഷം രൂപ ചെലവഴിച്ചു…’ ദിലീഷ് പോത്തൻ പറയുന്നു #Jojimovie #FahadFazil #Dileeshpothan
ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ജോജി. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മെലിഞ്ഞ് വളരെ പ്രായം കുറഞ്ഞ ഗെറ്റപ്പിൽ ഫഹദ് ഫാസിൽ ഒരു കുളത്തിൽ ചൂണ്ടയിടുന്ന രംഗമാണ് ടീസർ ആയി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ചെറിയ ഒരു സീൻ ആണെങ്കിൽ കൂടിയും വളരെ വലിയ ഉദ്വേഗം ജനിപ്പിക്കുന്ന രംഗമാണ് ടീസറിൽ ഉള്ളത്. […]
“ഈ വർഷം തന്നെ ഒരു സിനിമ സംവിധാനം ചെയ്യും… പക്ഷേ അതൊരു മലയാള ചിത്രം ആയിരിക്കില്ല..” വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്
സൂപ്പർതാരങ്ങളായ ശോഭിച്ചു നിൽക്കുന്ന അഭിനേതാക്കൾ സംവിധാന രംഗത്തേക്ക് തിരിയുന്നത് മറ്റുള്ള ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ ഇപ്പോഴും പുതുമയുള്ള ഒരു കാര്യം തന്നെയാണ്. പൃഥ്വിരാജ്,ലൂസിഫർ സംവിധാനം ചെയ്തപ്പോഴും മോഹൻലാൽ ബ്രഹ്മാണ്ഡചിത്രം ബറോസ് സംവിധാനം ചെയ്യാൻ ഒരുങ്ങുമ്പോഴും സിനിമാ പ്രേമികൾക്ക് ആ കൗതുകം വിട്ടുമാറിയിട്ടില്ല. ഇപ്പോഴിതാ അഭിനേത്രി പാർവതി തിരുവോത്ത് തന്റെ ആദ്യ സംവിധാന സംരംഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാളുകൾക്ക് മുമ്പാണ് പാർവതി തിരുവോത്ത് ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന പ്രഖ്യാപനം പുറത്തുവന്നത്. എന്നാൽ തിരക്കുകൾ മൂലവും കൊറോണ […]
കമൽ, സത്യൻ അന്തിക്കാട് എന്നിവരുടെ മക്കൾക്ക് പിന്നാലെ പ്രമുഖ സംവിധായകന്റെ മകൻ ‘ദുൽഖർ’ ചിത്രമൊരുക്കാൻ ഒരുങ്ങുന്നു…
സിനിമയ്ക്കുള്ളിലെ അപൂർവ്വമായ താരസംഗമം എല്ലായ്പ്പോഴും വലിയ ചർച്ചാ വിഷയം തന്നെയാണ്. ദുൽഖർ സൽമാന്റെ പുതിയ ചിത്രം ഇത്തരത്തിലുള്ള അപൂർവ്വമായ ഒരു താര സംഗമത്തിന് വഴിയൊരുക്കുകയാണ്. നിലവിൽ കുറുപ്പ്, സല്യൂട്ട് എന്നീ ദുൽഖർ ചിത്രങ്ങളാണ് റിലീസ് ഒരുങ്ങുന്നത്. ആരാധകരും പ്രേക്ഷകരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളും വലിയ ആഘോഷമാക്കുന്ന വാർത്തകളാണ്. പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രം ഒരുക്കിക്കൊണ്ട് ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെച്ചപ്പോൾ […]
‘പ്രിയ സുരേഷ് ഗോപി നിങ്ങൾ ഇപ്പോൾ പറയുന്നത് മുഴുവനും വർഗീയതയും സവർണതയുമാണ്…’ വൈറലായ കുറിപ്പ് !!
നടൻ സുരേഷ് ഗോപിയെ കുറിച്ച് ഏവർക്കും ഒറ്റ അഭിപ്രായം ആണെങ്കിൽ സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനായി കുറിച്ച് പലർക്കും പല അഭിപ്രായമാണുള്ളത്. വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപി ചെയ്യാറുള്ള കാരുണ്യ പ്രവർത്തിയെക്കുറിച്ച് ഏവരും നല്ല അഭിപ്രായം പറയാറുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ പ്രസ്താവനകൾ ഒരു ഭാഗം വരുന്ന കേരള സമൂഹം തള്ളിക്കളയുകയും വിമർശിക്കുകയും ആണ് ചെയ്യുന്നത്. ഇപ്പോഴിതാ നാളിതുവരെയായി സുരേഷ് ഗോപി നേരിട്ടതിലും വെച്ച് ഏറ്റവും വലിയ വിമർശനവുമായി ലക്ഷ്മി രാജീവ് എന്ന വ്യക്തി […]
‘പട്ടാളക്കാരൻ മരിച്ചാൽ ഞങ്ങൾ കരയാറില്ല…’ അനുഭവം പങ്കുവെച്ച് മേജർ രവി
സൈനിക ഉദ്യോഗസ്ഥൻ എന്ന നിലയിലും സിനിമ സംവിധായകൻ എന്ന നിലയിലും മലയാളികൾക്കിടയിൽ വളരെ വലിയ രീതിയിൽ പ്രശസ്തിയാർജ്ജിച്ച വ്യക്തിയാണ് മേജർ രവി. 1984-ൽ ആർമി കോളേജിൽ നിന്നും ബിരുദം നേടി. രക്തസാക്ഷിത്വം വഹിച്ച മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ പിടികൂടുന്നതിനായുള്ള ഓപ്പറേഷൻ ഭാഗമായി. പട്ടാളത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷവും തന്റെ തൊഴിലിനോടുള്ള കൂറും ആത്മാർത്ഥതയും അദ്ദേഹം മറന്നില്ല. സംവിധാനം മിക്ക ചിത്രങ്ങളും ഇന്ത്യൻ പട്ടാളക്കാർക്ക് വേണ്ടി സമർപ്പിച്ചു. മിഷൻ 90 ഡേയ്സ്, കീർത്തിചക്ര, കുരുക്ഷേത്ര തുടങ്ങി നിരവധി […]
കളി ‘വണ്ണി’നോട് വേണ്ട !! വ്യാജ പ്രിന്റ് പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സ് അടക്കം നിരവധി ചാനലുകൾ പൂട്ടിച്ചു…
വളരെ പ്രതീക്ഷയോടെ ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും നേരിടുന്ന വലിയ വെല്ലുവിളിയാണ് വ്യാജ പതിപ്പ് എന്ന ഭീകരൻ. പൂർണമായും തീയേറ്റർ വ്യവസായത്തെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന സിനിമ മേഖലക്ക് കടുത്ത പ്രഹരമാണ് വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് വഴി സംഭവിക്കുക. ശക്തമായ പല നിയമനടപടികൾ നടത്തിയിട്ടുണ്ടെങ്കിലും ചിത്രങ്ങളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനും വ്യാജ പ്രിന്റ്കൾ പ്രചരിക്കുന്നത് തടയാനും പ്രായോഗികമായി നിരവധി മാർഗ്ഗ തടസ്സങ്ങൾ ഉണ്ട്. തീയേറ്ററിൽ മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ഒരു ചിത്രത്തെ തകർക്കാൻ വരെ ഇത്തരം വ്യാജ […]
ദുൽഖറിന്റെ ‘സല്യൂട്ട്’ ഏത് ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും…?? തിരക്കഥാകൃത്ത് ബോബിയുടെ മറുപടി ഇങ്ങനെ….
ദുൽഖർ സൽമാനും സംവിധായകൻ റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രമാണ് ‘സല്യൂട്ട്’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വളരെ വലിയ തരംഗം ആണ് സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിച്ചത്. വെൽഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചിട്ടുള്ള ബോബി-സഞ്ജയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അഞ്ചാമത്തെ ചിത്രമാണ് വെൽഫെയർ ഫിലിംസിന്റെ ബാനറിൽ ഇതോടെ നിർമ്മിക്കപ്പെടുന്നത്. പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡയാന പെയിന്റ് ആണ് ഈ ചിത്രത്തിൽ […]